സ്തനങ്ങളുടെ ആകാരഭംഗി നഷ്ടപ്പെടുന്നുവോ? ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ...
പ്രായത്തിന് പുറമെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് സ്തനങ്ങള്‍ തൂങ്ങുന്നതിന് കാരണമാകുന്നത്. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. പതിവായി മാനസിക സമ്മര്‍ദ്ദം (സ്ട്രെസ്) നേരിടുന്നത് പോലും ഹോര്‍മോണ്‍ വ്യതിയാനങ്ങളിലേക്ക് നയിക്കാം.
ഒരു വിഭാഗം സ്ത്രീകള്‍ നിരാശപ്പെടുകയും ആത്മവിശ്വാസക്കുറവ് അനുഭവിക്കുകയും ചെയ്യുന്ന പ്രശ്നമാണ് സ്തനങ്ങളുടെ ആകാരഭംഗി ( Sagging Breasts ) നഷ്ടപ്പെടുന്നത്. പ്രായം വര്‍ധിക്കുന്നതിന് അനുസരിച്ച് സ്തനങ്ങള്‍ തൂങ്ങാന്‍ തുടങ്ങും. ഇത് സ്വാഭാവികമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ചെറുപ്പക്കാരിലും ഇത് കാണാം.
പ്രായത്തിന് പുറമെ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ( Hormone Changes ) സ്തനങ്ങള്‍ തൂങ്ങുന്നതിന് കാരണമാകുന്നത്. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. പതിവായി മാനസിക സമ്മര്‍ദ്ദം (സ്ട്രെസ്) നേരിടുന്നത് പോലും ഹോര്‍മോണ്‍ വ്യതിയാനങ്ങളിലേക്ക് നയിക്കാം.
എന്തായാലും സ്തനങ്ങള്‍ക്ക് ആകാരഭംഗി ( Sagging Breasts ) നഷ്ടപ്പെടുന്നത് മിക്കവരെയും മാനസികമായി ബാധിക്കാറുണ്ട് എന്നതാണ് സത്യം. ഈ പ്രശ്നം പ്രതിരോധിക്കുന്നതിനോ ഭാഗികമായെങ്കിലും പരിഹരിക്കുന്നതിനോ സഹായകമാകുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഭക്ഷണത്തില്‍ ഉലുവ ഉള്‍പ്പെടുത്തുന്നത് സ്തനങ്ങളുടെ ആകാരഭംഗി നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാൻ സഹായിക്കും. ഉലുവയിലടങ്ങിയിരിക്കുന്ന വൈറ്റമിനുകള്‍, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവയാണിതിന് സഹായിക്കുന്നതത്രേ. സ്തനങ്ങളിലെ ചര്‍മ്മം 'ടൈറ്റ്' ആക്കാനാണ് പ്രധാനമായും ഇത് സഹായകമാവുകയത്രേ. ആയുര്‍വേദ വിധിപ്രകാരമാണ് സ്തനങ്ങളുടെ ആകാരഭംഗി കാത്തുസൂക്ഷിക്കുന്നതിന് ഉലുവ ഉപയോഗിക്കാൻ നിര്‍ദേശിക്കാറ്.
രണ്ട്...
ഐസ് മസാജ് എന്ന് കേട്ടിട്ടുണ്ടോ? അല്‍പം വിഷമമുള്ള സംഗതിയാണിത്. ഐസ് ക്യൂബ്സ് കൊണ്ട് സ്തനങ്ങളില്‍ വൃത്താകൃതിയില്‍ മസാജ് ചെയ്യുന്ന രീതിയാണിത്. ഇത് രണ്ടോ മൂന്നോ മിനുറ്റ് നേരത്തേക്ക് ചെയ്താല്‍ മതി. തണുപ്പ് അല്‍പം വിഷമമുണ്ടാക്കുമെങ്കിലും സ്തനങ്ങളിലെ പേശികളെ ദൃഢപ്പെടുത്താന്‍ ഇത് സഹായിക്കും.
മൂന്ന്...
സ്തനങ്ങളിലെ പേശികള്‍ ദൃഢമായാല്‍ആകാരഭംഗി നഷ്ടപ്പെടാതിരിക്കാം. ഇത്തരത്തില്‍ പേശികള്‍ മുറുകാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. അതുപോലെ വൈറ്റമിനുകള്‍, ധാതുക്കള്‍, കാത്സ്യം എന്നിവയും ആവശ്യമാണ്. കാബേജ്, തക്കാളി കോളിഫ്ളവര്‍, ബ്രൊക്കോളി, കാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. പരിപ്പ് വര്‍ഗങ്ങളും പാലുത്പന്നങ്ങളും ഡയറ്റിലുള്‍പ്പെടുത്തുന്നതും സ്തനങ്ങളുടെ ആരോഗ്യത്തിന് നല്ലത് തന്നെ.
ആദ്യമേ സൂചിപ്പിച്ചത് പോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ( Hormone Changes ) സ്തനങ്ങളുടെ ആകാരത്തെ ബാധിക്കാം. ആര്‍ത്തവപ്രശ്നങ്ങള്‍, ആര്‍ത്തവവിരാമം, ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നത് എന്നിവയെല്ലാം സ്തനങ്ങളെ ബാധിക്കാം. അതുപോലെ പ്രസവവും സ്ത്രീകളുടെ സ്തനങ്ങളുടെ ആകാരത്തെ സ്വാധീനിക്കാറുണ്ട്.
ചിലരില്‍ പാരമ്പര്യഘടകങ്ങളാണ് ഇതിനെ സ്വാധീനിക്കാറ്. അത്തരം ഘടകങ്ങളാണെങ്കില്‍ നമുക്ക് കാര്യമായി മാറ്റങ്ങളൊന്നും വരുത്താനും സാധിക്കുകയില്ല. ആവശ്യമെങ്കില്‍ സര്‍ജറി ചെയ്യാമെന്ന് മാത്രം.
Also Read:- സ്തനങ്ങളിലെ വിയര്‍പ്പ് ആരാധകര്‍ക്ക് വിറ്റ് ലക്ഷങ്ങള്‍ നേടുന്ന താരം