ആര്‍ത്തവം അടുക്കുമ്പോള്‍ ആകെ അസ്വസ്ഥയാകാറുണ്ടോ? മറികടക്കാന്‍ ഇതാ അഞ്ച് വഴികള്‍
ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നത്. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായി പിഎംഎസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് സാധ്യമല്ല. എങ്കിലും വിഷമതകള്‍ കുറയ്ക്കാനായി ചില കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാനുമാകും. അത്തരത്തിലുള്ള അഞ്ച് 'ടിപ്‌സ്' ആണ് വിശദീകരിക്കുന്നത്
കാര്യമായ അസുഖങ്ങളൊന്നുമില്ലെങ്കിലും ഒരു ക്ഷീണം, മേലുവേദന, സ്തനങ്ങളില്‍ വേദന, ഗ്യാസ്, ദഹനപ്രശ്‌നം... ഇതിനെല്ലാം പുറമെ അകാരണമായ അസ്വസ്ഥതയും ദേഷ്യവും. പലര്‍ക്കും ആര്‍ത്തവം അടുക്കാറാകുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണിതെല്ലാം. പിഎംഎസ് (പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം ) എന്നാണ് ഇത് അറിയപ്പെടുന്നത്.
ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നത്. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായി പിഎംഎസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് സാധ്യമല്ല. എങ്കിലും വിഷമതകള്‍ കുറയ്ക്കാനായി ചില കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാനുമാകും. അത്തരത്തിലുള്ള അഞ്ച് 'ടിപ്‌സ്' ആണ് വിശദീകരിക്കുന്നത്.
ഒന്ന്...
ധാരാളം 'അയേണ്‍' അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. ബീന്‍സ്, ചീര, ഈന്തപ്പഴം, ക്യാബേജ് എന്നിങ്ങനെയുള്ള ഭക്ഷണം കഴിക്കാവുന്നതാണ്. ഓരോ ആര്‍ത്തവസമയത്തും സ്ത്രീകളില്‍ നിന്ന് ധാരാളം രക്തം നഷ്ടമായപ്പോകുന്നുണ്ട്. ഇത് ഒരുപക്ഷേ, വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. അത്തരം പ്രശ്‌നങ്ങളൊഴിവാക്കാനാണ് ഇങ്ങനെയുള്ള ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത്.
രണ്ട്...
ഭക്ഷണം ശ്രദ്ധിക്കണമെന്ന് പറയുമ്പോള്‍ നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില ചെറിയ ഘടകങ്ങളുണ്ട്. ഭക്ഷണത്തിന്റെ കൂട്ടത്തില്‍ അവയും കൂടി ശ്രദ്ധിക്കുക. ഫ്രഷ് കറിവേപ്പില, മല്ലിയില, കറുവാപ്പട്ട, ഇഞ്ചി തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഉപ്പ് പരമാവധി കുറയ്ക്കുക. ഇ് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ സഹായകമാകും.
മൂന്ന്...
ധാരാളം സിങ്ക് അംശം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഉദാഹരണത്തിന് മത്തന്‍ കുരു, വെള്ളക്കടല, പയറുവര്‍ഗങ്ങള്‍ അങ്ങനെയെല്ലാം.
നാല്...
ഹെര്‍ബല്‍ ചായകള്‍ കഴിക്കാന്‍ ശ്രമിക്കാം. ഇത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണര്‍വ് നല്‍കും.
അഞ്ച്...
സൂര്യകാന്തി വിത്തുകള്‍ (സുലഭമായ ഒന്നല്ല എങ്കിലും) ആര്‍ത്തവസംബന്ധമായ വേദനകളെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇതും കഴിയുമെങ്കില്‍ സംഘടിപ്പിച്ച് കഴിക്കാം.