ഇത് കൊവിഡ് കാലത്തെ വിവാഹം; അപരിചിതരെ മാത്രം വിളിച്ച് വരനും വധുവും!
അപരിചിതരെ വിളിച്ച് വിവാഹം നടത്തിയ ഒരു ദമ്പതികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ യുഎസിൽ നിന്നും വരുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രിയപ്പെട്ടവരോടൊപ്പമുള്ള ആഘോഷങ്ങളെല്ലാം മാറ്റി വയ്ക്കേണ്ടി വരുകയാണ് ഇപ്പോള്‍. കൊറോണ കാലത്തെ വ്യത്യസ്തമായ പല വിവാഹങ്ങളും വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള വരനെ ആശുപത്രി വാര്‍ഡിലെത്തി വധു വിവാഹം ചെയ്ത വാര്‍ത്തയൊക്കെ അത്തരത്തില്‍ നാം കണ്ടതാണ്.
ഇപ്പോഴിതാ അപരിചിതരെ മാത്രം വിളിച്ച് വിവാഹം നടത്തിയ ഒരു ദമ്പതികളുടെ വാര്‍ത്തയാണ് യുഎസിൽ നിന്നും വരുന്നത്. ഓഹിയോയിൽ നിന്ന് യുഎസിലെ ടെക്സാസിലേക്ക് മാറിയതിനു ശേഷമാണ് അലെസ്സിസും ഡോനോവാൻ കൈസറും വിവാഹിതരാകാൻ തീരുമാനിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബന്ധുക്കള്‍ക്ക് ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. തുടർന്നാണ് ഇരുവരും തങ്ങളുടെ വിവാഹം അപരിചിതരെ വിളിച്ച് നടത്താൻ തീരുമാനിച്ചത്.
വധു അലെസിസാണ് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ 'ഫ്രണ്ട്സ് ഫോർ എവർ' എന്ന അക്കൗണ്ട് തുടങ്ങിയത്. അതിലൂടെ വിവാഹത്തിന് എത്താൻ കഴിയുന്ന ആളുകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെ അലെസിസ് അഞ്ച് സ്ത്രീകളെ കണ്ടെത്തി. അവര്‍ 'ബ്രൈഡ്സ് മെയ്ഡ്സ്' ആവുകയും ചെയ്തു. ഇവരെല്ലാം എത്തി വിവാഹം ആഘോഷമായി നടക്കുകയും ചെയ്തു. ഏപ്രിൽ 25നായിരുന്നു വിവാഹം. ഇതിന്‍റെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
Also Read: വരന് കൊവിഡ്; പിപിഇ കിറ്റ് ധരിച്ച് വധൂവരന്മാര്‍; വിവാഹ വീഡിയോ വൈറല്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona