ഐഫോണില്‍ 'പെഗാസസ്' കയറിയിട്ടുണ്ടോ, വിവരം ചോര്‍ത്തുന്നുണ്ടോ?; ഇത് കണ്ടെത്താന്‍ എളുപ്പവഴി
ഐമാസിങ് എന്ന് വിളിക്കപ്പെടുന്ന ഈ ആപ്പ് മാക്കിലും വിന്‍ഡോസിനും പ്രവര്‍ത്തിക്കുന്നു. കണക്റ്റുചെയ്ത ഐഫോണ്‍ സ്‌പൈവെയര്‍ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ ഇത് ഉപയോഗിക്കാം.
ഇസ്രായേലിന്റെ എന്‍എസ്ഒ ഗ്രൂപ്പ് സൃഷ്ടിച്ച സ്‌പൈവെയര്‍ ആയ പെഗാസസ് ലോകം മുഴുവനുള്ളവരെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. എന്നാല്‍, ഉപയോക്താവ് അറിയാതെ ടാര്‍ഗെറ്റുചെയ്ത സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ഡാറ്റ ശേഖരിക്കുന്ന ഈ സ്‌പൈവെയറിനെ ഇപ്പോള്‍ കൈയോടെ പിടികൂടാം. ഐഫോണുകളില്‍ ഈ സ്‌പൈവെയര്‍ കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു ആപ്പാണ് ഇപ്പോള്‍ താരം. ഐമാസിങ് എന്ന് വിളിക്കപ്പെടുന്ന ഈ ആപ്പ് മാക്കിലും വിന്‍ഡോസിനും പ്രവര്‍ത്തിക്കുന്നു. കണക്റ്റുചെയ്ത ഐഫോണ്‍ സ്‌പൈവെയര്‍ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ ഇത് ഉപയോഗിക്കാം.
പ്രധാനമായും ഒരു ഐഫോണ്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആണിത്. പെഗാസസ് ആക്രമണത്തിന്റെ സൂചനകള്‍ കണ്ടെത്താനുള്ള കഴിവ് ഇതിനുണ്ട്. ഐഫോണുകള്‍ക്കായുള്ള സ്‌പൈവെയര്‍ കണ്ടെത്തല്‍ ഫീച്ചര്‍ മാക്കിലോ വിന്‍ഡോസിലോ ഉള്ള ഐമാസിങ് 2.14 പതിപ്പില്‍ കാണാം. ഒരു ഡയഗ്‌നോസ്റ്റിക് പ്രവര്‍ത്തിപ്പിക്കുന്നതിന്, ഉപയോക്താക്കള്‍ അവരുടെ ഐഫോണുകള്‍ അവരുടെ മാക് അല്ലെങ്കില്‍ വിന്‍ഡോസ് സിസ്റ്റവുമായി ബന്ധിപ്പിച്ച് ഏറ്റവും പുതിയ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. സ്‌പൈവെയര്‍ കണ്ടെത്തല്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാനാകും. ഈ ഫംഗ്ഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സെറ്റിങ്‌സോ മുന്‍കൂര്‍ ബാക്കപ്പോ ആവശ്യമില്ലെന്ന് കമ്പനി പറയുന്നു.
പെഗാസസ് സ്‌പൈവെയര്‍ കണ്ടെത്തുന്നതിനുള്ള ഒരു രീതി ഇതാദ്യമായല്ല് നിലവില്‍ വരുന്നത്. പെഗാസസ് ആക്രമണങ്ങള്‍ വെളിപ്പെടുത്തുന്ന മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഒരു ഉപകരണത്തില്‍ പെഗാസസ് വൈറസ് കണ്ടുപിടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഒരു ടൂള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. എംവിടി എന്ന് വിളിക്കപ്പെടുന്ന, ഓപ്പണ്‍ സോഴ്‌സ് കമാന്‍ഡ്‌ലൈന്‍ ടൂള്‍ ജിറ്റ്ഹബില്‍ ലഭ്യമായ ഒരു കൂട്ടം കോഡുകളില്‍ പ്രവര്‍ത്തിക്കുന്നു. എങ്കിലും, ഇത് നടപ്പിലാക്കുന്നത് ഒരു സാധാരണ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താവിന് വളരെ സങ്കീര്‍ണ്ണമാണ്.
ഐമാസിങ്ങിന്റെ പുതിയ ഫീച്ചര്‍ എംവിടിയില്‍ ഉപയോഗിക്കുന്ന അതേ ഫൈന്‍ഡിങ് രീതി ഉപയോഗിക്കുന്നു. കൂടുതല്‍ ഉപയോക്തൃ സൗഹൃദ രീതിയില്‍ എംവിടിയുടെ കണ്ടെത്തല്‍ വിദ്യകള്‍ പ്രാപ്തമാക്കുക എന്നതായിരുന്നു ഈ സവിശേഷതയ്ക്ക് പിന്നിലെ ആശയം. ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു ഓപ്ഷനില്‍ ക്ലിക്കുചെയ്യേണ്ടതുണ്ട്, ബാക്കിയുള്ളവ സോഫ്‌റ്റ്വെയര്‍ പരിപാലിക്കും. ലൈസന്‍സ് വാങ്ങേണ്ട ആവശ്യമില്ലാതെ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഈ ഫീച്ചര്‍ ലഭിക്കും. ഭൂരിഭാഗം ഐഫോണ്‍ ഉപയോക്താക്കള്‍ക്കും പെഗാസസ് സ്‌പൈവെയര്‍ ബാധിക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ ഇത് എല്ലാവര്‍ക്കും ആവശ്യമില്ലെന്ന് ഇത് വ്യക്തമാക്കുന്നു. കാരണം അത്യാധുനിക സ്‌പൈവെയര്‍ പ്രധാനമായും ഉയര്‍ന്ന വ്യക്തികളെ ലക്ഷ്യമിട്ടാണ് ഉപയോഗിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.