അങ്ങനെ മറ്റൊരാളുടെ മെസെജ് വായിക്കണ്ട! രഹസ്യ കോഡുമായി വാട്സ് ആപ്പ് വരുന്നു, ത്രില്ലടിപ്പിച്ച് വമ്പൻ പ്രഖ്യാപനം

വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഉടനെ തന്നെ എല്ലാ വാട്ട്സാപ്പുകളിലും ഈ ഫീച്ചറിലും ലഭ്യമാക്കിയേക്കും. സെൻസീറ്റിവ് സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതാണ് ഈ ഫീച്ചർ

WhatsApp May Soon Bring a Secret Code Feature for Locked Chats all details btb

ചാറ്റ്ലോക്കിന് പിന്നാലെ സ്വകാര്യതയ്ക്കുള്ള കൂടുതൽ സൗകര്യങ്ങളുമായി മെറ്റ. വാട്ട്സാപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാനായി പുതിയ രഹസ്യ കോഡ് പരീക്ഷിക്കുകയാണ് കമ്പനിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഉപയോക്താക്കളെ അവരുടെ പ്രൊട്ടക്ട് ചാറ്റ് ഫോൾഡറിന് ഇഷ്ടപ്പെട്ട പാസ്‌വേഡ് തിരഞ്ഞെടുക്കാൻ അനുവദിക്കും. വൈകാതെ വാട്ട്സാപ്പ് ബീറ്റയിൽ ഈ ഫീച്ചർ ലഭ്യമാകും.

വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഉടനെ തന്നെ എല്ലാ വാട്ട്സാപ്പുകളിലും ഈ ഫീച്ചറിലും ലഭ്യമാക്കിയേക്കും. സെൻസീറ്റിവ് സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതാണ് ഈ ഫീച്ചർ.  ആപ്പിന്റെ സെർച്ച് ബാറിൽ നിന്ന് ഉപയോക്താക്കൾക്ക് അവരുടെ ലോക്ക് ചെയ്ത ചാറ്റുകൾ ആക്‌സസ് ചെയ്യാൻ രഹസ്യ കോഡ് നൽകുകയാണ് ചെയ്യുക.

ഒരു രഹസ്യ കോഡ് കോൺഫിഗർ ചെയ്യുന്നത് ഉപയോക്താക്കൾക്ക് കമ്പാനിയൻ ഉപകരണങ്ങളിൽ നിന്നും ചാറ്റുകൾ ലോക്ക് ചെയ്യാൻ സഹായകമാകും. പെട്ടെന്നുള്ള ആക്‌സസിനായി വാട്ട്‌സാപ്പ് ഒരു വാക്കോ ലളിതമായ ഇമോജിയോ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും രഹസ്യ കോഡ് മാറ്റാനോ നീക്കം ചെയ്യാനോ കഴിയും. മെയ് മാസത്തിൽ ഉപയോക്താക്കൾക്ക് അവരുടെ ഫിംഗർപ്രിന്റ്, ഫെയ്‌സ്‌ലോക്ക് അല്ലെങ്കിൽ പാസ്‌കോഡുകൾ ഉപയോഗിച്ച്  ചാറ്റുകൾ ലോക്ക് ചെയ്യാൻ അനുവദിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചർ വാട്ട്‌സാപ്പ് അവതരിപ്പിച്ചിരുന്നു.

ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായാണ് ഫീച്ചർ അവതരിപ്പിച്ചത്.പാസ്‌കോഡ്, ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫെയ്‌സ് അൺലോക്ക് ഓപ്‌ഷനുകൾ ഉപയോഗിച്ച് ലോക്ക് ചെയ്‌ത അവരുടെ മെസെജുകൾ സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കാൻ അനുവദിക്കുന്നു. സംഭാഷണങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനായി ലോക്ക് ചെയ്‌ത ചാറ്റ് ത്രെഡുകളെ ഈ ഫീച്ചർ മറ്റൊരു ഫോൾഡറിലേക്ക് മാറ്റും. അനുവാദമില്ലാതെ ഉപയോക്താവിന്റെ ഫോൺ ആക്‌സസ് ചെയ്യാൻ ശ്രമിച്ചാൽ ആദ്യം ചാറ്റ് ക്ലിയർ ചെയ്യാൻ ആപ്പ് ഉപയോഗിക്കുന്ന ആളോട് ആവശ്യപ്പെടും. ചുരുക്കി പറഞ്ഞാൽ ക്ലിയറായ വിൻഡോ ആയിരിക്കും ഉപയോഗിക്കാൻ ശ്രമിക്കുന്ന ആളിന് മുന്നിൽ ഓപ്പൺ ആകുക. ലോക്ക് ചെയ്‌ത ചാറ്റിൽ അയയ്‌ക്കുന്ന ഫോട്ടോകളും വീഡിയോകളും  ഫോണിന്റെ ഗാലറിയിൽ ഓട്ടോമാറ്റിക് ഡൗൺലോഡാകുന്നില്ല എന്നും ലോക്ക് ചാറ്റ് ഫീച്ചർ ഉറപ്പാക്കുന്നു.

നേരം ഇരുട്ടി, അകലെ വന്ദേഭാരതിന്‍റെ ശബ്‍ദം! പിടിച്ചിട്ട ട്രെയിനിൽ ശ്വാസം മുട്ടുന്നവർക്ക് ആശ്വാസം, ദുരിതയാത്ര

2 കാലും കുത്തി നിൽക്കാൻ ഇടം കിട്ടുന്നവർ ഭാഗ്യവാന്മാര്‍! വന്ദേ ഭാരത് കൊള്ളാം, പക്ഷേ ഇത് 'പണി'യെന്ന് യാത്രക്കാർ

അല്ലെങ്കിലേ ലേറ്റ്..! അതിന്‍റെ കൂടെ വന്ദേ ഭാരതിന്‍റെ വരവ്, സമയത്തും കാലത്തും വീട്ടിലെത്തില്ല, യാത്രാ ദുരിതം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios