ട്രംപിന്‍റെ ഉത്തരവിറങ്ങി; ടിക് ടോക്കിന് അന്ത്യശാസനം.!
ടിക്ക് ടോക്ക് വ്യക്തിവിവരങ്ങൾ അനുവാദം ഇല്ലാതെ കൈയടക്കുന്നുവെന്നാണ് വൈറ്റ് ഹൌസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ലൊക്കേഷൻ വിവരങ്ങളും ബ്രൗസിങ് ഹിസ്റ്ററിയുമെല്ലാം ഇത്തരത്തിൽ കൈയടക്കുന്നത് വൻ ഭീഷണി ഉയർത്തുന്നു.
വാഷിംങ്ടണ്‍: ചൈനീസ് ആപ്പുകള്‍ക്ക് അന്ത്യശാസനം നല്‍കി ട്രംപ് സര്‍ക്കാറിന്‍റെ ഉത്തരവ് പുറത്തിറങ്ങി. 45 ദിവസത്തിനുള്ളില്‍ ചൈനീസ് കമ്പനികൾ ഉടമസ്ഥാവകാശം വിറ്റില്ലെങ്കിൽ അമേരിക്കയില്‍ ടിക്ടോക്, വി ചാറ്റ് എന്നീ ആപ്പുകളെ നിരോധിക്കും എന്നാണ് ട്രംപ് ഒപ്പിട്ട പുതിയ ഉത്തരവ് പറയുന്നത്. ഇതോടെ ടിക് ടോക്കുമായി ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് നടത്തുന്ന വാങ്ങാല്‍ ചര്‍ച്ചകള്‍ വേഗത്തിലാകും.
ടിക്ക് ടോക്ക് വ്യക്തിവിവരങ്ങൾ അനുവാദം ഇല്ലാതെ കൈയടക്കുന്നുവെന്നാണ് വൈറ്റ് ഹൌസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ലൊക്കേഷൻ വിവരങ്ങളും ബ്രൗസിങ് ഹിസ്റ്ററിയുമെല്ലാം ഇത്തരത്തിൽ കൈയടക്കുന്നത് വൻ ഭീഷണി ഉയർത്തുന്നു. അമേരിക്കൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭ്യമാക്കുന്നത് വലിയ ഭീഷണി ഉയർത്തുന്നതാണെന്നും ഉത്തരവിൽ കുറ്റപ്പെടുത്തുന്നു.
ചൈനീസ് കമ്പനിയായ ടെൻസെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള വീചാറ്റ്. ഉപയോക്താക്കൾക്ക് പരസ്പരം പണം കൈമാറാനുള്ള സൗകര്യം ആപ്പ് ഒരുക്കുന്നുണ്ടെന്നും ഇത് നിരോധിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ പണവും മറ്റ് വസ്തുവകകൾ കൈമാറുന്നത് അമേരിക്കയുടെ നിയമപരധിയിൽ വരുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
നേരത്തെ തന്നെ അമേരിക്ക ടിക് ടോക് അടക്കമുള്ള ആപ്പുകളെ ഇന്ത്യ നടപ്പിലാക്കിയ രീതിയില്‍ നിരോധിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതിന് സാധൂകരണമായി ഒരു ഔദ്യോഗിക ഉത്തരവ് ഇറങ്ങുന്നത് ഇപ്പോഴാണ്.