റീല്‍സ് വീഡിയോകളും കണ്ടുകൊണ്ടിരിക്കുന്നവരാണോ ? എങ്കില്‍ ഈ കാര്യം അറിയണം.!

ബിഹേവിയർ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിലാണ് ഇത് സംബന്ധിച്ച് പറയുന്നത്.

Scrolling Instagram reels videos too much can make you anxious and depressed vvk

ഷോർട്ട് വീഡിയോകളും മീമുകളും മറ്റ്  ഉള്ളടക്കങ്ങളും ആസ്വദിക്കുന്ന പതിവുണ്ടോ?  ഇവയൊക്കെ നിങ്ങളിൽ സന്തോഷം നിറക്കുമെന്ന പ്രതീക്ഷയിലാണോ ഉപയോഗിക്കുന്നത് ? എങ്കിൽ അങ്ങനെയൊന്നുമല്ല കാര്യങ്ങളെന്നാണ് പഠനങ്ങൾ പറയുന്നത്. സോഷ്യൽ മീഡിയ ഉപയോഗം ഗുണം പോലെ ദോഷവും ചെയ്യും. ആപ്പുകളിൽ തോണ്ടിക്കൊണ്ടിരിക്കുന്നത് ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം എന്നിവയിലേക്ക് നയിക്കുമെന്നാണ് പഠനം പറയുന്നത്.

ബിഹേവിയർ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനത്തിലാണ് ഇത് സംബന്ധിച്ച് പറയുന്നത്. വ്യത്യസ്ത സോഷ്യൽ മീഡിയ ഉപയോഗ രീതികളും ഏകാന്തതയും മാനസിക ക്ലേശവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി  18 നും 34 നും ഇടയിൽ പ്രായമുള്ള 288 വ്യക്തികളിൽ ഒരു സർവേ നടത്തി. മൂന്ന് തരത്തിലുള്ള സോഷ്യൽ മീഡിയ ഉപയോഗം പഠനമാണ് ഇതിലൂടെ പരിശോധിച്ചത്. 

മറ്റ് ഉപയോക്താക്കൾ സൃഷ്ടിച്ച ഉള്ളടക്കം മാത്രം നോക്കുന്ന വ്യക്തികൾ,സ്വന്തം ഉള്ളടക്കം പോസ്‌റ്റ് ചെയ്യുമെങ്കിലും മറ്റ് ഉപയോക്താക്കളുമായി ഇടപഴകാത്തതുമായ വ്യക്തികൾ,  സ്വന്തം ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും മറ്റ് ഉപയോക്താക്കളുമായി ഇടപഴകുകയും ചെയ്യുന്ന വ്യക്തികൾ എന്നിങ്ങനെയാണഅ വേർതിരിച്ചത്. ആദ്യത്തെ വിഭാഗത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരിൽ ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം എന്നിവയുണ്ടാകുമെന്ന് പഠനം കണ്ടെത്തി. 

മറ്റുള്ളവരുമായി നേരിട്ട് ഇടപഴകാതെ സോഷ്യൽ മീഡിയയിൽ ഉള്ളടക്കം സൃഷ്ടിക്കുന്നതും പങ്കിടുന്നതും സമ്മർദ്ദം കുറയ്ക്കുന്നതിൽ സ്വാധീനം ചെലുത്തുമെന്നും പഠനം വെളിപ്പെടുത്തി.സജീവമല്ലാത്ത സോഷ്യൽ മീഡിയ ഉപയോഗം സമ്മർദ്ദം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. 

സോഷ്യൽ മീഡിയ ഉപയോക്താക്കൾ സോഷ്യൽ മീഡിയകളെ നേരം പോക്കിനുള്ള ഉപാധി മാത്രമായി കണ്ട് ഉപയോഗിക്കാതെ  ഉള്ളടക്കം സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യാൻ ശ്രമിക്കണമെന്ന് ഗവേഷകർ പറയുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

എല്ലാ ട്വിറ്റുകളും ഇനി വായിക്കാനാകില്ല; മസ്കിന്‍റെ പണം തട്ടാനുള്ള വിദ്യയോ?

ട്വിറ്ററിന്‍റെ എതിരാളിയായി ത്രെഡ് നാളെയെത്തും; മസ്ക് സക്കർബർഗ് പോര് മുറുകും

Asianet News Watch Live...

Latest Videos
Follow Us:
Download App:
  • android
  • ios