ഇന്ത്യയിലെ മികച്ച നെറ്റ്വര്‍ക്ക് വേഗത; വോഡഫോണ്‍ ഐഡിയയ്ക്ക് അവാര്‍ഡ്
ഊകല പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 'വി' നെറ്റ്വര്‍ക്ക് ശരാശരി വേഗം 16.10 എംബിപിഎസ് ആണ്. രണ്ടാം സ്ഥാനത്ത് ജിയോയാണ് ഇവരുടെ വേഗത 13.98 എംബിപിഎസ് ആണ്. മൂന്നാം സ്ഥാനത്ത് എയര്‍ടെല്ലാണ് ഇവരുടെ വേഗത 13.83 എംബിപിഎസ്
ദില്ലി: ഇന്ത്യയില്‍ ഏറ്റവും വേഗം കൂടി മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം ( fastest mobile network) എന്ന അവാര്‍ഡ് വോഡഫോണ്‍ ഐഡിയ (വി) (Vodafone Idea) സ്വന്തമാക്കി. ആഗോള ടെസ്റ്റിംഗ് കമ്പനിയായ ഊകലയുടെ (Ookla) അവാര്‍ഡാണ് 'വി'ക്ക് ലഭിച്ചത്. 2021ലെ ആദ്യത്തെ രണ്ട് പാദങ്ങളിലെ സ്പീഡ് ടെസ്റ്റ് ഇന്‍റലിജന്‍സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം. ഈ നേട്ടത്തോടെ തങ്ങളുടെ 'സ്പീഡ് സെ ബഡോ' ക്യാംപെയിനും വി ആരംഭിച്ചിട്ടുണ്ട്.
ഊകല പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 'വി' നെറ്റ്വര്‍ക്ക് ശരാശരി വേഗം 16.10 എംബിപിഎസ് ആണ്. രണ്ടാം സ്ഥാനത്ത് ജിയോയാണ് ഇവരുടെ വേഗത 13.98 എംബിപിഎസ് ആണ്. മൂന്നാം സ്ഥാനത്ത് എയര്‍ടെല്ലാണ് ഇവരുടെ വേഗത 13.83 എംബിപിഎസ് ആണ്. വേഗത നിര്‍ണ്ണായിക്കാന്‍ ടെലികോം സേവനദാതക്കളില്‍ നിന്നും ഈ വര്‍ഷത്തെ ആദ്യത്തെ ആറുമാസം ഡാറ്റ ശേഖരിച്ചിരുന്നതായി ഊകല പറയുന്നു.
ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ നിന്നും ലഭ്യമായ 1.9 കോടി ഡാറ്റയും ഈ ടെസ്റ്റിനായി പരിഗണിച്ചതായി ഊകല പറയുന്നു. ഡിജിറ്റല്‍, നെറ്റ്‌വര്‍ക്ക് വേഗം വളരെ നിര്‍ണായകമായ അവസ്ഥയിലേക്കാണ് ലോകം കൊവിഡ് കാലത്ത് മാറിയിരിക്കുന്നത്. ജിഗാനെറ്റിന്‍റെ ശക്തിയോടെയുള്ള വിയുടെ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എന്ന ഊകലയുടെ വിലയിരുത്തല്‍ ഉള്‍ക്കൊണ്ടാണ് പുതിയ ക്യാംപെയിന്‍ തുടങ്ങുന്നത് എന്നാണ് വി അറിയിക്കുന്നത്.
കഴിഞ്ഞ നിരവധി ത്രൈമാസങ്ങളായി വി ഏറ്റവും വേഗമേറിയ 4ജി അനുഭവം ലഭ്യമാക്കിക്കൊണ്ടിരിക്കുകയണെന്ന് വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്‌ല പറഞ്ഞു. ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ഈ ശ്രമത്തിന്‍റെ ഫലമായി തങ്ങള്‍ രാജ്യത്തെ ഏറ്റവും വേഗമേറിയ നെറ്റ്‌വര്‍ക്കായി മാറിയിരിക്കുകയാണ്. പത്ത് ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ക്യാംപെയിന്‍ ഒക്ടോബര്‍ 23നാണ് ആരംഭിച്ചത്.
അതേ സമയം ഉജ്വലമായ ഇന്‍റര്‍നെറ്റ് പ്രകടനവും വിപണിയിലെ കവറേജും നല്‍കുന്ന മികച്ച നെറ്റ്‌വര്‍ക്ക് സേവനദാതാക്കള്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കുന്നതെന്ന് ഊകല സിഇഒ ഡങ് സറ്റില്‍സ് അറിയിച്ചു.