എഐ സ്കിൽ പ്രോഗ്രാമുമായി ഇൻഫോസിസിന് പിന്നാലെ മൈക്രോസോഫ്റ്റും
പുതിയ പ്രവർത്തന രീതി സൃഷ്ടിക്കാൻ എഐ തയ്യാറാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇതിന്റെ ഭാഗമായി പുതിയ കാമ്പയിൻ കമ്പനി പ്ലാൻ ചെയ്യുന്നുണ്ട്.
കൊച്ചി: സൗജന്യ എഐ സ്കിൽ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്. ലോകമെമ്പാടുമുള്ളവർക്ക് എഐയെ കുറിച്ച് പഠിക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തുടക്കവുമായി മൈക്രോസോഫ്റ്റ് എത്തുന്നത്. ലിങ്ക്ഡ്ഇൻ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പുതിയ സൗജന്യ കോഴ്‌സ് വർക്കും ഇതിൽ ഉൾപ്പെടുന്നുണ്ട്. മൈക്രോസോഫ്റ്റും ലിങ്ക്ഡ്ഇന്നും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.
എഐ പഠനം പൂർത്തിയാക്കുന്നവർക്ക് കരിയർ എസൻഷ്യൽ സർട്ടിഫിക്കറ്റ് ലഭിക്കും. ജനറേറ്റീവ് എഐയിൽ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് സഹായകരമാകും. ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ എഐ ടാലന്റ് പൂൾ ഇന്ത്യയുടെതാണെന്ന് നാസ്കോം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഏകദേശം 420,000 പ്രൊഫഷണലുകളുടെ നിലവിലെ ടാലന്റ് ബേസ് കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിലെ AI/ML ബിഗ് ഡാറ്റ അനലിറ്റിക്‌സ് ടെക് പ്രതിഭകളുടെ ആവശ്യവും ലഭ്യതയും തമ്മിൽ നല്ല അന്തരമുണ്ടെന്ന് മനസിലാകും.
പുതിയ പ്രവർത്തന രീതി സൃഷ്ടിക്കാൻ എഐ തയ്യാറാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഇതിന്റെ ഭാഗമായി പുതിയ കാമ്പയിൻ കമ്പനി പ്ലാൻ ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ടയർ II, III സിറ്റികളിൽ നിന്നുള്ള ഏകദേശം 70,000 വനിതാ വിദ്യാർത്ഥികൾ എഐ നൈപുണ്യത്തിൽ പരിശീലനം നേടിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം. തൊഴിലാളികളെ ശാക്തീകരിക്കാനുള്ള കഴിവ് എഐയ്ക്ക് ഉണ്ടെന്നും അതേസമയം എഐ ഉപയോഗിക്കാനുള്ള അറിവ് എല്ലാവർക്കുമുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കമ്പനിയുടെ ഇന്ത്യൻ മേധാവി പറഞ്ഞു.
അടുത്ത സമയത്താണ് സൗജന്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സർട്ടിഫിക്കേഷൻ പരിശീലന പരിപാടിയ്ക്ക് ഇൻഫോസിസ് തുടക്കമിട്ടത്. ഇൻഫോസിസ് സ്പ്രിംഗ്ബോർഡ് വെർച്വൽ ലേണിംഗ് പ്ലാറ്റ്ഫോമിൽ കോഴ്സ് ലഭ്യമാണ്. കൂടാതെ എഐയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വാഗ്ദാനം ചെയ്യുന്ന മറ്റ് നിരവധി സർട്ടിഫിക്കേഷൻ കോഴ്സുകളും ഇതൊടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.
എഐ, ജനറേറ്റീവ് എഐ എന്നിവയെക്കുറിച്ചുള്ള ആമുഖവും ഇക്കൂട്ടത്തിൽ കൊടുത്തിട്ടുണ്ട്. എഐയെക്കുറിച്ചുള്ള ഒരു മാസ്റ്റർ ക്ലാസിനെ കുറിച്ചും ജനറേറ്റീവ് എഐയുടെ സ്വാധീനത്തെക്കുറിച്ചും ഇതിൽ പറയുന്നുണ്ട്. ഇൻഫോസിസ് ഡാറ്റാ സയൻസിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന 'സിറ്റിസൺസ് ഡാറ്റ സയൻസ്' എന്ന വിഷയത്തിൽ ഒരു കസ്റ്റമൈസ്ഡ് കോഴ്‌സുമുണ്ടാകും. പൈത്തൺ പ്രോഗ്രാമിംഗ്, ലീനിയർ ആൾജിബ്ര, പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, എക്സ്പ്ലോറേറ്ററി ഡാറ്റാ അനാലിസിസ് തുടങ്ങിയ വിഷയങ്ങളും കോഴ്‌സ് ഉൾക്കൊള്ളുന്നുണ്ട്.
ഫുഡ് ഓഡര്‍ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; സൊമാറ്റോയുടെ വന്‍ മാറ്റം.!
ടോയ്‌ലറ്റില്‍ പോകുമ്പോൾ ഫോൺ വേണോ ? അത് വന്‍ പണി തരും.!
നൂറാം ദിവസമെത്താതെ പടിയിറങ്ങിയാലും നാദിറ മെഹ്‌റിന് വിജയിയാണ്!