'അത് സംഭവിച്ചു' ; ചുമതലയേറ്റതിന് പിന്നാലെ ട്വിറ്റുമായി ലിൻഡ യാക്കാരിനോ
ഒരു ട്വീറ്റിലൂടെയാണ് പുതിയ ട്വിറ്റർ മേധാവി ബെനാറോച്ചിനെ യാക്കാരിനോ സ്വാഗതം ചെയ്തത്. മെയ് 12 നാണ് ട്വിറ്റർ സിഇഒ സ്ഥാനം യക്കാരിനോയ്ക്ക് കൈമാറുമെന്ന വാർത്ത മസ്ക് പുറത്തുവിട്ടത്.
സന്‍ഫ്രാന്‍സിസ്കോ: 'അത് സംഭവിച്ചു - പുസ്തകങ്ങളിലെ ആദ്യ ദിനം സംഭവിച്ചു' , ട്വിറ്ററിന്റെ പുതിയ സിഇഒ ആയി സ്ഥാനമേറ്റ ലിൻഡ യാക്കാരിനോ കുറിച്ചു. ട്വിറ്ററിന്റെ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ എലോൺ മസ്കിന്റെ 'ട്വിറ്റർ 2.0' നിർമ്മിക്കാൻ തന്റെ വിശ്വസ്ത ഉപദേഷ്ടാവും എൻബിസി സഹപ്രവർത്തകനുമായ ജോ ബെനാരോച്ചിനെയും യാക്കാരിനോ നിയമിച്ചിട്ടുണ്ട്.
ഒരു ട്വീറ്റിലൂടെയാണ് പുതിയ ട്വിറ്റർ മേധാവി ബെനാറോച്ചിനെ യാക്കാരിനോ സ്വാഗതം ചെയ്തത്. മെയ് 12 നാണ് ട്വിറ്റർ സിഇഒ സ്ഥാനം യക്കാരിനോയ്ക്ക് കൈമാറുമെന്ന വാർത്ത മസ്ക് പുറത്തുവിട്ടത്. പുതിയ ട്വിറ്റർ സിഇഒ പ്രാഥമികമായി ബിസിനസ് പ്രവർത്തനങ്ങൾ നോക്കും, അതിനാൽ മസ്കിന് തന്റെ മറ്റ് രണ്ട് കമ്പനികളായ സ്പേസ് എക്സ്, ടെസ്‌ല എന്നിവയിൽ ശ്രദ്ധ ചെലുത്താൻ സമയമുണ്ടാകുമെന്നും അന്ന് പറഞ്ഞിരുന്നു.
മസ്ക് ട്വിറ്ററുമായുള്ള ബന്ധം ഉപേക്ഷിച്ച് പോവുകയല്ല ഉല്പന്ന രൂപകല്പനയുടെയും പുതിയ സാങ്കേതികവിദ്യയുടെയും ചുമതല അദ്ദേഹത്തിനായിരിക്കുമെന്നും നേരത്തെ പറഞ്ഞിരുന്നു. യക്കാരിനോയെ ടീമിലേക്ക് ക്ഷണിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു മസ്ക് കുറിച്ചിരുന്നത്. ലിൻഡയ്ക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്നും മസ്ക് കുറിച്ചിരുന്നു.
പുതിയ ഭാവി സൃഷ്ടിക്കുന്നതിൽ ഇലോൺ മസ്കിൽ നിന്നാണ് താൻ പ്രചോദിതയായതെന്ന് പുതിയ ട്വിറ്റർ സിഇഒ ആയി നിശ്ചയിക്കപ്പെട്ട യാക്കാരിനോ നേരത്തെ ട്വിറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ട്വിറ്റർ 44 ബില്യൺ ഡോളർ വാങ്ങിയതിനുശേഷം പുതിയ സിഇഒയെ കണ്ടെത്തി എന്ന പ്രഖ്യാപനം നടത്തിയത്.
ട്വിറ്ററിന്റെ ഭാവി ഭദ്രമാക്കാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും ട്വിറ്റർ 2.0 നിർമ്മിക്കുന്നതിന് ഉപയോക്തൃ ഫീഡ്‌ബാക്ക് അത്യന്താപേക്ഷിതമാണെന്നും അവര് പറഞ്ഞിരുന്നു. പരസ്യ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ച , കനത്ത കടബാധ്യതകൾക്കൊപ്പം വെല്ലുവിളികൾ നേരിടുന്നതുമായ പ്ലാറ്റ്ഫോമായിരുന്നു യാക്കാരിനോ ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷമാണ് മസ്ക് ട്വിറ്റർ വാങ്ങിയത്.
ആപ്പിന്റെ മുൻനിര എക്‌സിക്യൂട്ടീവുകളായ അന്നത്തെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരെ പുറത്താക്കുന്നത് മുതൽ ട്വിറ്ററിന്റെ ഉപയോക്തൃ ഇന്റർഫേസിൽ വലിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നത് വരെയുള്ള മസ്കിന്റെ പ്രവർത്തനങ്ങൾ വാർത്തകളിൽ ഇടംപിടിച്ചതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം