ഷോപ്പ് ലൂപ്പ്; ഗൂഗിളിന്‍റെ ഷോപ്പിംഗിന് വേണ്ടിയുള്ള 'ടിക് ടോക്ക്'?
പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു ഷോപ്പിംഗ് ആപ്പാണ്. അതായത് ടിക്ടോക്കോ, ഇന്‍സ്റ്റഗ്രാം പോലെയോ ഒരു ഫീഡ്, പക്ഷെ അതില്‍ നിറഞ്ഞിരിക്കുന്നത് വില്‍പ്പനക്കാരുടെയോ, ബ്രാന്‍റുകളുടെയോ 90 സെക്കന്‍റ് പ്രോഡക്ട് വീഡിയോകള്‍.
ന്യൂയോര്‍ക്ക്: ടെക് ലോകത്ത് പരീക്ഷണങ്ങള്‍ നടത്തുന്ന ഗൂഗിളിലെ വിഭാഗമാണ് എരിയ 120. ഇവരുടെ ഏറ്റവും പുതിയ പ്രോഡക്ടാണ് ഷോപ്പ് ലൂപ്പ്. 90 സെക്കന്‍റ് സമയമുള്ള വീഡിയോകളാണ് ഇതില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുക. അപ്പോ പെട്ടെന്ന് ഇത് ടിക്ടോക്ക് പോലെയല്ലെ എന്ന് തോന്നാം.
പക്ഷെ പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു ഷോപ്പിംഗ് ആപ്പാണ്. അതായത് ടിക്ടോക്കോ, ഇന്‍സ്റ്റഗ്രാം പോലെയോ ഒരു ഫീഡ്, പക്ഷെ അതില്‍ നിറഞ്ഞിരിക്കുന്നത് വില്‍പ്പനക്കാരുടെയോ, ബ്രാന്‍റുകളുടെയോ 90 സെക്കന്‍റ് പ്രോഡക്ട് വീഡിയോകള്‍.
പരീക്ഷണഘട്ടത്തിലുള്ള ഷോക്ക് ലൂപ്പ്സ് ഇപ്പോള്‍ മെയ്ക്ക് അപ്പ്, ഫാഷന്‍ ഐറ്റങ്ങള്‍ എന്നിവയുടെ ഷോപ്പിംഗ് കാര്യങ്ങള്‍ക്കാണ് പ്രധാന്യം നല്‍കിയിരിക്കുന്നത് എന്നാണ് ഗൂഗിള്‍ തന്നെ പുറത്തുവിട്ട വീഡിയോ സൂചിപ്പിക്കുന്നത്.
വെര്‍ട്ടിക്കിള്‍ വീഡിയോ പ്രോത്സാഹിപ്പിക്കുന്ന ഫീഡാണ് ഷോപ്പ് ലൂപ്പിന് ഉള്ളത്. മൊബൈല്‍ ഓണ്‍ലി ആപ്പാണ് ഇത്. പ്രോഡക്ടുകള്‍ക്കും, ബ്രാന്‍റുകള്‍ക്കും മാത്രമല്ല ഇന്‍ഫ്യൂവെന്‍സര്‍മാര്‍ക്കും ഇതില്‍ അക്കൌണ്ട് തുടങ്ങാം.
ആപ്പിന്‍റെ മുകളിലെ ടാബില്‍ തന്നെ ഏത് പ്രോഡക്ടാണ് വേണ്ടത് എന്ന് കാറ്റഗറിയുണ്ടാകും. അതിനാല്‍ തന്നെ ഇഷ്ടമുള്ള പ്രോഡക്ടുകളുടെ വീഡിയോ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഈ ആപ്പിന്‍റെ സമ്പൂര്‍ണ്ണ ലോഞ്ചിംഗ് സംബന്ധിച്ച് ഇതുവരെ ഗൂഗിള്‍ വിശദ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.