ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണോ യാത്ര; പുതിയ സംഭവം അറിഞ്ഞോ?

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലാണ് ഈ സേവനങ്ങൾ ലഭ്യമാകുക. ഒരു ലൊക്കേഷൻ നേരിട്ട് സന്ദർശിക്കുന്നതിന് മുമ്പ് അതിന്റെ 3ഡി മോഡൽ കാണാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും.

Google is giving AI powers to Google Maps adds new features vvk

ഐ സപ്പോര്‍ട്ടോടെയുള്ള പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്  ഗൂഗിൾ മാപ്പ്. എളുപ്പത്തിൽ പിന്തുടരാവുന്ന ഡ്രൈവിംഗ് ദിശകൾ, മാപ്‌സിലെ ഗൂഗിൾ ലെൻസ്, ഇവി ചാർജിംഗ് സ്റ്റേഷൻ ലഭ്യത എന്നിവയുൾപ്പെടെ നിരവധി എഐ സവിശേഷതകൾക്കൊപ്പം തിരഞ്ഞെടുത്ത നഗരങ്ങളിലെ റൂട്ടുകൾക്കായി ഇമ്മേഴ്‌സീവ് വ്യൂവും പുറത്തിറക്കാൻ തുടങ്ങുന്നതായി ഗൂഗിൾ അതിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. 

യാത്രകൾ പ്ലാൻ ചെയ്യാനും നാവിഗേറ്റ് ചെയ്യാനും അവരുടെ യാത്രകൾക്കായി സുസ്ഥിരമായ തിരഞ്ഞെടുപ്പുകൾ നടത്താനും ഈ സേവനം ഉപയോക്താക്കളെ സഹായിക്കും. ഈ വർഷത്തെ I/O കോൺഫറൻസിൽ വെച്ചാണ് ഗൂഗിൾ ആദ്യമായി റൂട്ടുകൾക്കായി ഇമ്മേഴ്‌സീവ് വ്യൂ പ്രഖ്യാപിച്ചത്. ഇപ്പോൾ, ആംസ്റ്റർഡാം, ബാഴ്‌സലോണ, ഡബ്ലിൻ, ഫ്ലോറൻസ്, ലാസ് വെഗാസ്, ലണ്ടൻ, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്, പാരീസ്, സാൻ ഫ്രാൻസിസ്കോ, സാൻ ജോസ്, സിയാറ്റിൽ, ടോക്കിയോ, വെനീസ് എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലേക്ക് ഈ സവിശേഷത വ്യാപിപ്പിക്കും. 

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലാണ് ഈ സേവനങ്ങൾ ലഭ്യമാകുക. ഒരു ലൊക്കേഷൻ നേരിട്ട് സന്ദർശിക്കുന്നതിന് മുമ്പ് അതിന്റെ 3ഡി മോഡൽ കാണാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. കോടിക്കണക്കിന് ഏരിയൽ, സ്ട്രീറ്റ് വ്യൂ ഇമേജുകൾ സംയോജിപ്പിച്ച് ലോകത്തിന്റെ ഒരു ഡിജിറ്റൽ മോഡൽ സൃഷ്ടിക്കാനും ഇത് ഉപയോഗിക്കുന്നു.

ഗൂഗിൾ അതിന്റെ സെർച്ച് ലെൻസ് ഫീച്ചർ മാപ്സിലേക്ക് എഐ ഉൾപ്പെടുത്തുന്നുണ്ട്. മാപ്‌സിലെ ഗൂഗിൾ ലെൻസ്, ഉപയോക്താക്കൾക്ക് അവരുടെ ചുറ്റുപാടുകൾ മനസ്സിലാക്കാനും സമീപത്തുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുമായി എഐയും ഓഗ്മെന്റഡ് റിയാലിറ്റിയും പ്രയോജനപ്പെടുത്തും. ലോകമെമ്പാടുമുള്ള 50-ലധികം നഗരങ്ങളിൽ നിലവിൽ ലെൻസ് ഇൻ മാപ്‌സ് ലഭ്യമാണ്. 

വരും മാസങ്ങളിൽ ഇത് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. മാപ്‌സിൽ ലെൻസ് ഉപയോഗിക്കാൻ, ഗൂഗിൾ മാപ്‌സ് ആപ്പ് തുറന്ന് സെർച്ച് ബാറിലെ ലെൻസ് ഐക്കണിൽ ടാപ്പ് ചെയ്യണം. തുടർന്ന്, നിങ്ങളുടെ ഫോൺ ഉയർത്തി നിങ്ങൾക്ക് താൽപ്പര്യമുള്ള സ്ഥലത്തേക്ക് ചൂണ്ടിക്കാണിക്കുക. 

ഫോണിന്റെ സ്ക്രീനിൽ അടുത്തുള്ള എടിഎമ്മുകൾ, ട്രാൻസിറ്റ് സ്റ്റേഷനുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, സ്റ്റോറുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലെൻസ് ഓവർലേ ചെയ്യും.പുതിയ നിറങ്ങൾ റോഡുകൾ, വെള്ളം, സസ്യങ്ങൾ എന്നിങ്ങനെ വ്യത്യസ്ത തരം സവിശേഷതകൾ തമ്മിൽ വേർതിരിച്ചറിയാൻ ഇത് സഹായിക്കും. 

ആൻഡ്രോയിഡ്, ഐഒഎസ്, ഗൂഗിൾ ബിൽറ്റ്-ഇൻ തുടങ്ങിയവയുള്ള കാറുകൾ എന്നിവയിൽ ഈ ഫീച്ചർ വരും മാസങ്ങളിൽ ലഭ്യമാകും. യുഎസ്, കാനഡ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിലാണ് ആദ്യം  ഇത് ലഭ്യമാകുക.

ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണം: ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി

ടെലഗ്രാമിന് പിന്നാലെ വാട്ട്സാപ്പിലും കാത്തിരുുന്ന ആ ഫീച്ചറെത്തി; ഫോണില്‍ ആക്ടിവേറ്റ് ചെയ്യുന്നത് ഇങ്ങനെ

​​​​​​​Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios