ഗൂഗിളില്‍ 2021 ജൂണ്‍ 30 വരെ 'വര്‍ക്ക് ഫ്രം ഹോം'
ആൽഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചെ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കി - ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്ന് ജോലി എന്ന തീരുമാനം അടുത്തവര്‍ഷം ജൂണ്‍ 30വരെ തുടരും.
വാഷിംഗ്ടണ്‍ ഡിസി: ഗൂഗിൾ ജീവനക്കാർക്ക് അടുത്ത വര്‍ഷം ജൂണ്‍ 30 വരെ വീട്ടിലിരുന്നായിരിക്കും ജോലിയെന്ന് പ്രഖ്യാപിച്ച് കമ്പനി. കോവിഡ് വ്യാപനത്തേത്തുടർന്ന് താൽക്കാലികമായി നടപ്പാക്കിയ വർക്ക് ഫ്രം ഹോം സൗകര്യം അംഗീകരിച്ചുകൊണ്ടാണ് ഗൂഗിളിന്റെ പുതിയ തീരുമാനം.
ആൽഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചെ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കി - ആഗോള വ്യാപകമായി നടപ്പിലാക്കിയ വീട്ടിലിരുന്ന് ജോലി എന്ന തീരുമാനം അടുത്തവര്‍ഷം ജൂണ്‍ 30വരെ തുടരും. ഇത്തരത്തിലൊരു തീരുമാനം ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുവാന്‍ ഉതകുന്ന തരത്തിലാണ്, ആൽഫബെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുന്ദർ പിച്ചെ പറയുന്നു.
ഗൂഗിളിലെയും മാതൃസ്ഥാപനമായ ആൽഫാബെറ്റ് ഇൻകോർപറേഷനിലെയും രണ്ട് ലക്ഷത്തോളം പൂർണസമയ, കരാർ ജീവനക്കാർക്കാണ് പുതിയ തീരുമാനം ബാധകമാകുക എന്നാണ് വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗൂഗിളിന്റെ തീരുമാനം മറ്റ് വന്‍കിട കമ്പനികളെയും സ്വദീനിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. അടുത്ത ജനുവരിയോടെ ജീവനക്കാർ കന്പനികളിൽ തിരിച്ചെത്തണമെന്നാണ് പല കമ്പനികളും നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നത്. ഇതില്‍ ഇനി ഗൂഗിളിന്റെ തീരുമാനം പുനര്‍വിചിന്തനം ഉണ്ടാക്കിയേക്കാം.