മസ്കുമായ് ചേര്‍ത്തുള്ള കിംവ​ദന്തികൾക്ക് മറുപടിയുമായി ഗൂഗിള്‍ സ്ഥാപകന്‍റെ മുന്‍ ഭാര്യ

നിക്കോളിന് എലോണുമായി ബന്ധമുണ്ടെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തതോടെയാണ് ഷാനഹാൻ സെർജി ബ്രിനെ ചതിച്ചുവെന്ന റിപ്പോർട്ടുകളും കിംവദന്തികളും ശക്തമായത്.

Google co founders ex wife reveals truth around rumours of her affair with Twitter CEO Elon Musk vvk

ടെസ്ല സിഇഒയും ട്വിറ്റർ മേധാവിയുമായ എലോൺ മസ്കുമായി ഉള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ നിരസിച്ച് നിക്കോൾ ഷാനഹാൻ. അടുത്തിടെ പീപ്പിൾസ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ ഇതെക്കുറിച്ച് പറയുന്നത്. ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ 2022ലാണ് നിക്കോൾ ഷാനഹാനിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. ട്വിറ്റർ സിഇഒ എലോൺ മസ്‌കുമായി ഷാനഹാന് ബന്ധമുണ്ടെന്ന് ആരോപിച്ച് ആ സമയത്ത് നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

അതിനു ശേഷം അവരുടെ വിവാഹമോചന വാർത്ത ഉടൻ തന്നെ ഒരു റൂമറായും മാറി. തന്റെ ഭർത്താവിനെ വഞ്ചിച്ചെന്ന പേരിൽ ഷാനഹാൻ പൊതുവിൽ വിമർശനം നേരിടുകയും സ്വർണ്ണം കുഴിക്കുന്നയാളായി ലേബൽ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ആരോപണങ്ങൾ നിഷേധിച്ച് എലോൺ മസ്‌ക് തന്നെ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തിയെങ്കിലും കിംവദന്തികൾ അവസാനിച്ചിരുന്നില്ല. 

ഈ സാഹചര്യത്തിലാണ് താനും മസ്കുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന പ്രസ്താവന ഷാനഹാൻ നടത്തിയത്. നിക്കോളിന് എലോണുമായി ബന്ധമുണ്ടെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തതോടെയാണ് ഷാനഹാൻ സെർജി ബ്രിനെ ചതിച്ചുവെന്ന റിപ്പോർട്ടുകളും കിംവദന്തികളും ശക്തമായത്.

 അഭിമുഖത്തിൽ, ഷാനഹൻ എലോണിനെ തന്റെ സഹപ്രവർത്തകൻ എന്ന് പരാമർശിച്ചിരുന്നു. മസ്കിന്റെ ന്യൂറോ ടെക്നോളജി കമ്പനിയായ "ന്യൂറലിങ്കു"മായുള്ള  പങ്കാളിത്തം കണക്കിലെടുത്ത് മകളുടെ ഓട്ടിസം ചികിത്സയെക്കുറിച്ച് ചർച്ച ചെയ്യാൻ തങ്ങൾ സംസാരിച്ചിരുന്നുവെന്നും അവർ പറഞ്ഞു.  

എലോൺ മസ്‌കുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ വരുന്നത് ഇതാദ്യമായല്ല.  ആംബർ ഹേർഡുമായുള്ള ഡേറ്റിംഗ് മുതൽ ഗ്രിംസിനൊപ്പമുള്ള കുട്ടികൾ വരെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വാർത്തകൾ നിരത്തിയാൽ ട്വിറ്ററിന്റെയും ടെസ്‌ലയുടെയും സിഇഒയ്ക്ക് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുടെയും ഊഹാപോഹങ്ങളുടെയും ഒരു നീണ്ട പട്ടിക അതിൽ ഉൾക്കൊള്ളിക്കേണ്ടി വരും. 

നിലവിൽ പുതിയ എതിരാളിയെ നേരിടുന്ന തിരക്കിലാണ് മസ്ക്. പലതരത്തിലുള്ള പ്രതിസന്ധി നേരിടുന്ന ട്വിറ്ററിൽ നിന്ന് ഉപയോക്താക്കൾ വിട്ടു നിന്ന് തുടങ്ങി. ഈ തക്കം മുതലെടുത്താണ് ഇൻസ്റ്റഗ്രാം ത്രെഡ്സ് എന്ന  ആപ്പ് പുറത്തിറക്കിയിരിക്കുന്നത് . ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്കാണ് പ്രാധാന്യമെങ്കിൽ ത്രെഡ‍്സിൽ വാക്കുകളാണ് പ്രധാനം ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരെത്തന്നെ ത്രെഡ്സിലും ഫോളോ ചെയ്യാനാകുമെന്ന പ്രത്യേകതയുമുണ്ട്.

‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ ഫസ്റ്റ്ലുക്ക്; ഏഴു വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ സനുഷ

ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം; നയന്‍താരയുമായുള്ള അനുഭവം വിവരിച്ച് മാല പാര്‍വതി

WATCH Asianet News Live....

Latest Videos
Follow Us:
Download App:
  • android
  • ios