ഗൂഗിള്‍ സിഇഒ അണ്‍മ്യൂട്ട് ചെയ്യാന്‍ മറന്നു, നാണംകെടുത്തി വെര്‍ച്വല്‍ ലോകം
യൂട്യൂബിന്റെ ഡിയര്‍ എര്‍ത്ത് സീരീസിന്റെ ഭാഗമായി ഗൂഗിള്‍ പാരന്റ് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, മപ്പറ്റ് കഥാപാത്രമായ കെര്‍മിറ്റ് ദി ഫ്രോഗുമായി നടത്തിയ അത്തരത്തിലുള്ള ഒരു വെര്‍ച്വല്‍ സെഷന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
യൂട്യൂബിന്റെ ഡിയര്‍ എര്‍ത്ത് സീരീസിലെ കെര്‍മിറ്റ് ദി ഫ്രോഗിന്റെ പ്രകടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അണ്‍മ്യൂട്ടുചെയ്യാന്‍ മറന്നു. പാന്‍ഡെമിക് കാരണം കോര്‍പ്പറേറ്റ് ലോകത്തിന്റെ ഭൂരിഭാഗവും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതുമുതല്‍ വെര്‍ച്വല്‍ മീറ്റിംഗുകളും സൂം സെഷനുകള്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്. എണ്ണമറ്റ സൂം സെഷനുകളും വെര്‍ച്വല്‍ മീറ്റിംഗും ഇത്തരത്തില്‍ പരാജയപ്പെടുന്നത് ഈ കഴിഞ്ഞ വര്‍ഷമാണ് ലോകം കണ്ടത്. ഇതില്‍ വര്‍ക്ക് ഫ്രം ഹോം സെഷനിലാണ് ഇത്തരത്തില്‍ കേള്‍ക്കാന്‍ പാടില്ലാത്ത പലതും ജനം കണ്ടതും കേട്ടതും.
യൂട്യൂബിന്റെ ഡിയര്‍ എര്‍ത്ത് സീരീസിന്റെ ഭാഗമായി ഗൂഗിള്‍ പാരന്റ് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, മപ്പറ്റ് കഥാപാത്രമായ കെര്‍മിറ്റ് ദി ഫ്രോഗുമായി നടത്തിയ അത്തരത്തിലുള്ള ഒരു വെര്‍ച്വല്‍ സെഷന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഒന്നിലധികം റിമോട്ട് കണക്റ്റിവിറ്റി പ്ലാറ്റ്ഫോമുകളും ആപ്പുകളും സ്വന്തമായുള്ള ആഗോള സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ സിഇഒ സംഭാഷണത്തിന്റെ തുടക്കത്തില്‍ അണ്‍മ്യൂട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ ഈ വര്‍ത്തമാനമാണ് ഇപ്പോള്‍ വെര്‍ച്വല്‍ ലോകം എടുത്തിട്ട് അലക്കുന്നത്.
'ഞാന്‍ ഗൂഗിളിന്റെ സിഇഒയുമായി സംസാരിക്കുന്നുവെന്നും അദ്ദേഹം നിശബ്ദനാണെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല,' മപ്പറ്റ് കഥാപാത്രം പരിഹസിച്ചു, അതിന് പിച്ചൈ ക്ഷമാപണം നടത്തി, തുടര്‍ന്ന് തന്റെ ട്വിറ്റര്‍ ടൈംലൈനില്‍ വീഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തു. ഇതില്‍ അദ്ദേഹം ഇങ്ങനെ എഴുതി, 'എപ്പോഴും അണ്‍മ്യൂട്ട് ചെയ്യാന്‍ ഓര്‍മ്മിക്കുക'.