ഇലോണ്‍ മസ്കിന്‍റെ ആസ്തി കുത്തനെ ഇടിഞ്ഞു; കാരണമായത് ട്വിറ്റര്‍ വാങ്ങിയത്.?
ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ 500 ധനവന്മാരായ ആളുകള്‍ക്ക് 2022 ല്‍ മാത്രം നഷ്ടമായത് 1.4 ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ആസ്തിയാണ് എന്നാണ് പറയുന്നത്.
ന്യൂയോര്‍ക്ക്: ടെസ്ല മേധാവിയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായ ഇലോണ്‍ മസ്കിന്‍റെ ആസ്തിയില്‍ വന്‍ ഇടിവ്. ടെസ്ലയുടെ ഓഹരികള്‍ 52 ആഴ്ചയ്ക്കിടയില്‍ ഏറ്റവും മോശം അവസ്ഥയില്‍ എത്തിയതോടെ മസ്കിന്‍റെ ആസ്തികളുടെ ആകെ മൂല്യം 200 ബില്ല്യണ്‍ യുഎസ് ഡോളറിന് താഴെ എത്തി. ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം മസ്കിന്‍റെ ആസ്തികളുടെ മൂല്യം ഇപ്പോള്‍ 195.6 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്.
ഏതാണ്ട് 74 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ നഷ്ടമാണ് മസ്കിന് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതും അവിടെ നടത്തുന്ന പരിഷ്കാരവും വലിയതോതില്‍ ടെസ്ല ഷെയറുകളെ ബാധിച്ചുവെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
വിപണി വിദഗ്ധനായ ഗാരറ്റ് നെല്‍സണ്‍ ഫോര്‍ബ്സിനോട് സംസാരിച്ചത് അനുസരിച്ച്. ട്വിറ്ററിന്‍റെ ഏറ്റെടുക്കല്‍ മസ്കിന്‍റെ വളര്‍ച്ചയില്‍ മോശം പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ മസ്കിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഡീല്‍ ആണെങ്കിലും. അത് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.
അതേ സമയം ഈ വര്‍ഷം ലോകത്തിലെ കോടീശ്വരന്മാര്‍ക്ക് എല്ലാം ഈ വര്‍ഷം വലിയ തിരിച്ചടി നേരിടുന്നുണ്ട്. ഇലോണ്‍മസ്കിന്‍റെ ആസ്തിയില്‍ 62 ബില്ല്യണിന്‍റെ കുറവാണ് കഴിഞ്ഞ ജൂലൈയില്‍ സംഭവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ജെഫ് ബിസോസിന് 63 ബില്ല്യണ്‍ ഡോളറിന്‍റെ ആസ്തി നഷ്ടം സംഭവിച്ചപ്പോള്‍. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ ആസ്തി പകുതിയോളമാണ് കുറഞ്ഞത്.
ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ 500 ധനവന്മാരായ ആളുകള്‍ക്ക് 2022 ല്‍ മാത്രം നഷ്ടമായത് 1.4 ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ ആസ്തിയാണ് എന്നാണ് പറയുന്നത്. ലോകത്തിലെ ധനവന്മാരുടെ കൂട്ടത്തില് ആറുമാസത്തില്‍ ഇതുവരെ കാണാത്ത ആസ്തി ഇടിവാണ് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ടെസ്ലയുടെ 4 ബില്ല്യണ്‍ വിലയുള്ള ഓഹരികള്‍ മസ്ക് അടുത്തിടെ വിറ്റുവെന്ന വാര്‍ത്ത വന്നിരുന്നു. 44 ബില്ല്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുന്ന ഇടപാടിന് വേണ്ടിയാണ് ഇതെന്നാണ് വിവരം.
അടുത്ത പണി ട്വിറ്ററില്‍ ആറാടുന്ന സെലിബ്രിറ്റികൾക്ക്; മസ്ക് അടുത്ത പണി തുടങ്ങുന്നു.!
ട്വിറ്ററില്‍ നിന്നും ആളുകള്‍ 'മാസ്റ്റോഡോണിലേക്ക്' കുടിയേറുന്നു; എന്താണ് മാസ്റ്റോഡോൺ, അറിയാം.!