വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണത്തിന് താൽക്കാലിക പരിധി നിശ്ചയിച്ച് ട്വിറ്റർ; പ്രഖ്യാപനവുമായി മസ്ക്

കണാവുന്ന പോസ്റ്റുകളുടെ എണ്ണത്തിന് താൽക്കാലിക പരിധി നിശ്ചയിച്ച് ട്വിറ്റർ; പ്രഖ്യാപനവുമായി മസ്ക്

Elon Musk announces temporary limits on number of posts Twitter users can read daily ppp

ഉപയോക്താക്കൾക്ക് ഒരു ദിവസം വായിക്കാൻ കഴിയുന്ന ട്വീറ്റുകളുടെ എണ്ണത്തിന് ട്വിറ്റർ താൽക്കാലിക പരിധി നിശ്ചയിച്ചതായി എലോൺ മസ്‌ക്. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് ദിവസം 600 പോസ്റ്റുകൾ മാത്രം വായിക്കാൻ കഴിയുന്ന തരത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ട്വീറ്റിൽ മസ്‌ക് പറഞ്ഞു. പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക്, പരിധി 300 പോസ്റ്റുകൾ ആയിരിക്കും. അതേസമയം,  വെരിഫൈഡ്  സ്റ്റാറ്റസുള്ള അക്കൗണ്ടുകൾക്ക് ഒരു ദിവസം 6,000 പോസ്റ്റുകൾ കാണാമെന്നും മസ്ക് വ്യക്തമാക്കി.

ഡാറ്റാ സ്ക്രാപ്പിങ്ങും സിസ്റ്റം കൃതൃമത്വവും തടയാനാണ് ഈ താൽക്കാലിക പരിധി നിശ്ചയിക്കുന്നത്. അതേസമയം സിസ്റ്റം കൃത്രിമത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല. ഒരു വെബ് സൈറ്റിൽ നിന്ന് ഇംപോർട്ട് ചെയ്ത് മറ്റൊരു പ്രോഗ്രാമിനായി ഉപയോഗിക്കുന്നതാണ് ഡാറ്റാ സ്ക്രാപ്പിങ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു.  നൂറോളം ഓർഗനൈസേഷനുകൾ, ഒരുപക്ഷേ കൂടുതൽ,  ട്വിറ്റർ ഡാറ്റ  സ്‌ക്രാപ്പ് ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.  ഇത് ഉപയോക്തൃ അനുഭവത്തെ മോശമായി സ്വാധീനിക്കുന്നു എന്നും മസ്ക് കൂട്ടിച്ചേർക്കുന്നു.

Read more: ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി, കേന്ദ്രസർക്കാരിന്‍റെ നിർദേശം നടപ്പാക്കാന്‍ വൈകിയതില്‍ നടപടി

ട്വീറ്റുകൾ കാണുന്നതിന് ട്വിറ്റർ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കൾക്ക് അക്കൗണ്ട് വേണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഡിജിറ്റൽ പരസ്യങ്ങൾക്കപ്പുറം സോഷ്യൽ മീഡിയ കമ്പനിയുടെ ബിസിനസ് തിരിച്ചുകൊണ്ടുവരാൻ വീഡിയോ, ക്രിയേറ്റർ, ബിസിനസ് പങ്കാളിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികൾ ഈ മാസം ആദ്യം ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് (എപിഐ) ആക്‌സസ് ചെയ്യുന്നതിന് തേർഡ് പാർട്ടി ആപ്പുകളിൽ നിന്നും ഗവേഷകരിൽ നിന്നും ട്വിറ്റർ പണം ഈടാക്കാനും തുടങ്ങിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഉപയോക്താക്കളെ തരംതിരിച്ച്, ട്വീറ്റ് വായിക്കുന്നതിലെ പരിധി നിശ്ചയിച്ചുള്ള പുതിയ പ്രഖ്യാപനം.

Latest Videos
Follow Us:
Download App:
  • android
  • ios