പിരിച്ച് വിട്ട് എഐയെ ജോലിക്ക് വച്ച് കമ്പനി, സോഫ്റ്റ്‍വെയറിനെ പരിശീലിപ്പിക്കാനുള്ള ജോലിക്ക് അപേക്ഷിച്ച് യുവതി
കോപ്പിറൈറ്ററായി ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു എമിലി. എന്നാൽ വൈകാതെ അവരെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു. അവർക്ക് പകരം ചിലവ് കുറഞ്ഞ മാർഗമായി എഐയെ നിയമിക്കുകയും ചെയ്തു.
തനിക്ക് പകരമെത്തിയ സോഫ്റ്റ്വെയറിനെ പരിശീലിപ്പിക്കാനുള്ള ജോലിക്ക് അപേക്ഷിച്ച് ആര്‍ട്ടിഫീഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വരവോടെ ജോലി നഷ്ടമായ യുവതി. എമിലി എന്ന യുവതിയാണ് തന്‍റെ അനുഭവത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തുറന്ന് പറയുന്നത്. കോപ്പിറൈറ്ററായി ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു എമിലി. എന്നാൽ വൈകാതെ അവരെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു. അവർക്ക് പകരം ചിലവ് കുറഞ്ഞ മാർഗമായി എഐയെ നിയമിക്കുകയും ചെയ്തു.
എന്നാല്‍ വൈകാതെ തന്നെ അതേ കമ്പനിയിൽ തന്നെ പുതിയൊരു ജോലിക്ക് ആളെ ആവശ്യമുള്ളതായി എമിലിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കോപ്പി റൈറ്ററുടെ പണി ചെയ്യുന്ന പുതിയ സോഫ്‌റ്റ്‌വെയറിനെ പരിശീലിപ്പിക്കലായിരുന്നു ആ ജോലി. ഒട്ടുമടിക്കാതെ പുതിയ ജോലിക്ക് അപേക്ഷിച്ചുവെന്നാണ് എമിലി പറയുന്നത്. ഒരു ജോലി വേണ്ടെന്ന് വയ്ക്കാവുന്ന സ്ഥിതിയിലല്ല താനുള്ളതെന്നും എമിലി പറയുന്നു. ജോലി വേണ്ടെന്ന് വയ്ക്കാനാകുന്ന അവസ്ഥയിലല്ല താനെന്നും ഗാർബാൻസോ ബീൻസാണ് നിലവിലെ ഭക്ഷണമെന്നും ഇവർ പറയുന്നത്.
എഐ ഭാവിയിൽ തനിക്ക് മറ്റൊരു ജോലി കണ്ടെത്താനുള്ള സാധ്യതയെ തന്നെ ഇല്ലാതാക്കിയേക്കാമെന്ന ആശങ്കയും ഇവര്‍ പങ്കുവയ്ക്കുന്നു. പക്ഷേ സുഹൃത്തുക്കൾ ഓരോരുത്തരായി എല്ലാം വിൽക്കുകയാണ്. തന്റെ മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്നും എമിലി കൂട്ടിച്ചേർത്തു. എന്നാൽ തനിക്ക് ആ ജോലി ലഭിച്ചില്ലെന്ന് എമിലി തന്നെ വൈകാതെ ടിക്ടോക്കിലൂടെ അറിയിച്ചു. നിരവധിയാളുകളാണ് വാർത്തയ്ക്ക് താഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. എഐ കൺസൾട്ടന്റായി സ്വയം മാർക്കറ്റ് ചെയ്യാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. എഐയെ പിന്തുണച്ച് പുറച്ച് വന്ന സർവേ കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു.
ഇന്ത്യയിലെ നാലിലൊന്ന് ആളുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കഴിയുന്നത്ര ജോലികൾ ഏൽപ്പിക്കാൻ തയ്യാറാണെന്ന് മൈക്രോസോഫ്റ്റിന്റെ പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നത്.ഇന്ത്യയിൽ നിന്നുള്ള 1,000 പേർ ഉൾപ്പെടെ 31 രാജ്യങ്ങളിലായി 31,000 ആളുകളിലായി നടത്തിയ സർവേയെ അടിസ്ഥാനമാക്കിയ പഠനത്തിലാണ് ഇതെക്കുറിച്ച് പറയുന്നത്. 74 ശതമാനം ഇന്ത്യൻ തൊഴിലാളികളും എഐ തങ്ങളുടെ ജോലിയെ ബാധിക്കുമെന്ന് ഭയപ്പെടുന്നവരാണ്. എന്നാൽ ഇന്ത്യൻ ജീവനക്കാരിൽ 83 ശതമാനം പേരും തങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിനായി എഐയെ കഴിയുന്നത്ര ജോലികൾ ഏൽപ്പിക്കാൻ തയ്യാറാണെന്ന് സർവേ റിപ്പോർട്ട് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം