മൂന്നുകൊല്ലത്തിനകം പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം മാറും

5ജി സേവനങ്ങൾ 2022 ഒക്ടോബർ ഒന്നിനാണ് ആരംഭിച്ചത് 100 ദിവസങ്ങൾക്കുള്ളിൽ 200-ലധികം നഗരങ്ങളിൽ സേവനങ്ങളിൽ വ്യാപിപ്പിച്ചു. 

Communications Minister Says India to Be Major Telecom Exporter in 3 Year vvk

ദില്ലി: വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ലോകത്തിലേക്ക് ഒരു പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം ഉയർന്നുവരുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച പറഞ്ഞു. 4ജി/5ജി ടെക്‌നോളജികളിലൂടെ ഇന്ത്യ  തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2023-ൽ സംസാരിക്കവേയാണ് ഇതെക്കുറിച്ച് വ്യക്തമാക്കിയത്. 

റെയിൽവേ മന്ത്രി കൂടിയായ വൈഷ്ണവ്, ദേശീയ ഗതഗാത സംവിധാനയാ റെയില്‍വേയുടെ സ്വകാര്യവൽക്കരണത്തിനായി ഒരു പരിപാടിയും ഇല്ലെന്നും വ്യക്തമാക്കി. 5ജി സേവനങ്ങൾ 2022 ഒക്ടോബർ ഒന്നിനാണ് ആരംഭിച്ചത് 100 ദിവസങ്ങൾക്കുള്ളിൽ 200-ലധികം നഗരങ്ങളിൽ സേവനങ്ങളിൽ വ്യാപിപ്പിച്ചു. 5ജി റോൾഔട്ടിന്‍റെ വേഗതയെ ആഗോളതലത്തിൽ തന്നെ പ്രമുഖർ അഭിനന്ദിക്കുകയും "ലോകത്ത് എവിടെയും നടക്കുന്ന ഏറ്റവും വേഗമേറിയ വിന്യാസം" എന്ന് പല അന്താരാഷ്ട്ര ഫോറങ്ങളിലും ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

"ഇന്ന് ലോകത്തിലേക്ക് കയറ്റുമതി ചെയ്യുന്ന രണ്ട് ഇന്ത്യൻ കമ്പനികളുണ്ട്, ടെലികോം ഗിയർ. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ, ലോകത്തിലെ ഒരു പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി ഇന്ത്യയെ നമുക്ക് മാറ്റാനാകും" വൈഷ്ണവ് പറഞ്ഞു.
ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സ്വന്തം 4ജി, 5ജി ടെക്‌നോളജി സ്റ്റാക്ക് വികസിപ്പിക്കുന്നതിൽ ഇന്ത്യ കൈവരിച്ച ദ്രുതഗതിയിലുള്ള മുന്നേറ്റത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു."സ്റ്റാക്ക് ഇപ്പോൾ തയ്യാറാണ്. ഇത് തുടക്കത്തിൽ   ദശലക്ഷം കോളുകൾക്കായി പരീക്ഷിച്ചിരുന്നു. പിന്നീട് അഞ്ച് ദശലക്ഷം കോളുകൾക്കായുെ ഇത് പരീക്ഷിച്ചു. ഇത് 10 ദശലക്ഷം  കോളുകൾക്കായും പരീക്ഷിച്ചു നോക്കിയെന്നും അദ്ദേഹം പറഞ്ഞു.

കുറഞ്ഞത് 9-10 രാജ്യങ്ങൾ എങ്കിലും ഈ രീതി  പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെലികോം, ഐടി, റെയിൽവേ എന്നീ മൂന്ന് മന്ത്രാലയങ്ങൾക്ക് കീഴിലുള്ള പ്രധാന സംരംഭങ്ങളുടെ രൂപരേഖയും  മന്ത്രി അവതരിപ്പിച്ചു.

മുകേഷ് അംബാനിയുടെ വലംകൈ, റിലയൻസിലെ ഏറ്റവും ശക്തൻ; ആരാണ് മനോജ് മോദി?

നോക്കിയ X30 5ജി ഇന്ത്യയിൽ വില്പനയ്ക്കെത്തും; വിലയാണ് ഗംഭീരം.!

Latest Videos
Follow Us:
Download App:
  • android
  • ios