ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലും?; 'ദേശീ വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ്' രംഗത്ത് മത്സരം മുറുകുന്നു
ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീം എന്നിവയുടെ പ്രചാരവും ആണ് ഇന്ത്യയിലെ ടെലികോം മേഖലയെ വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ് എന്ന ആശയത്തിലേക്ക് ആകര്‍ഷിച്ചത്.
മുംബൈ: എയര്‍ടെല്‍ സ്വന്തമായി വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നു. ടെലികോം രംഗത്ത് എയര്‍ടെല്ലിന്‍റെ മുഖ്യ എതിരാളികളായ ജിയോ ഇത്തരത്തില്‍ ജിയോ മീറ്റ് ഇറക്കിയതിന് പിന്നാലെയാണ് ഇത്തരം ഒരു തീരുമാനം എയര്‍ടെല്‍ എടുത്തത് എന്നാണ് സൂചനകള്‍. എന്നാല്‍ ഇതിനോട് ഔദ്യോഗികമായി എയര്‍ടെല്‍ പ്രതികരിച്ചിട്ടില്ല.
Read More: ജിയോമീറ്റും, സൂം; കണ്ടാല്‍ ഒരു പോലെയുണ്ടല്ലോ, സോഷ്യല്‍ മീഡിയയില്‍ സംശയം
അടുത്തിടെ സൂം എന്ന വീഡിയോ കോണ്‍ഫ്രന്‍സ് ലോക്ക്ഡൌണ്‍ കാലത്ത് ഉണ്ടാക്കിയ ജനപ്രീതിയും, ഒപ്പം ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീം എന്നിവയുടെ പ്രചാരവും ആണ് ഇന്ത്യയിലെ ടെലികോം മേഖലയെ വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ് എന്ന ആശയത്തിലേക്ക് ആകര്‍ഷിച്ചത്.
ജിയോ ഇറക്കിയ ജിയോ മീറ്റ് പരീക്ഷണ ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതും വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ് എന്ന ആശയത്തിലേക്ക് എയര്‍ടെല്ലിനെ ആകര്‍ഷിച്ചുവെന്നാണ് ചില ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
Read More: സൂമിനെ വെല്ലുവിളിച്ച് ജിയോ മീറ്റ് വരുന്നു; ബീറ്റ പതിപ്പ് പരീക്ഷിച്ചു തുടങ്ങി
തങ്ങളുടെ വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പ് തുടക്കത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും, സ്ഥിരം ഉപയോക്താക്കള്‍ക്കും നല്‍കിയ ടെസ്റ്റ് ചെയ്യാനാണ് എയര്‍ടെല്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.