ഐഫോണുകൾ ഒഴികെ എല്ലാ 5ജി ഫോണുകളിലും ഈ മാസത്തോടെ എയർടെൽ 5ജി എത്തും

കമ്പനിയുടെ ത്രൈമാസ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കവെയാണ്, ഭാരതി എയർടെൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗോപാൽ വിത്തല്‍ ഈ കാര്യം പറഞ്ഞത്. 

Airtel to Support All 5G Smartphones Except iPhone Models From Mid-November

ദില്ലി: ആപ്പിളിന്റെ ഐഫോണുകൾ ഒഴികെയുള്ള എല്ലാ 5ജി സ്മാർട്ട്‌ഫോണുകളിലും ഈ മാസം പകുതിയോടെ എയർടെൽ 5ജി സേവനങ്ങളെ ലഭിച്ച് തുടങ്ങുമെന്ന് ഭാരതി എയർടെല്‍ അറിയിച്ചു.

കമ്പനിയുടെ ത്രൈമാസ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കവെയാണ്, ഭാരതി എയർടെൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗോപാൽ വിത്തല്‍ ഈ കാര്യം പറഞ്ഞത്. നവംബർ ആദ്യവാരം ആപ്പിൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറക്കുമെന്നും അതിന് പിന്നാലെ ആപ്പിളിന്‍റെ ഉപകരണങ്ങളും കമ്പനിയുടെ 5ജി സേവനങ്ങളെ ഡിസംബർ പകുതിയോടെ പിന്തുണയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"സാംസ്ങ്ങിന്‍റെ 27 മോഡലുകളില്‍ 5ജി  ഉണ്ട്. ഇതില്‍ 16 മോഡലുകൾ ഇതിനകം എയര്‍ടെല്‍ 5ജി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവയില്‍ നവംബർ 10നും 12 ഇടയില്‍ എയര്‍ടെല്‍ 5ജി ലഭിക്കും . വണ്‍പ്ലസിന്‍റെ 5ജി ലഭിക്കുന്ന എല്ലാ 17 മോഡലുകളിലും ഞങ്ങളുടെ 5ജി നെറ്റ്‌വർക്ക് പ്രവർത്തിക്കും. വിവോയുടെ എല്ലാ 34 മോഡലുകളിലും, റിയല്‍മിയുടെ  എല്ലാ 34 മോഡലുകളിലും ഞങ്ങളുടെ നെറ്റ്‌വർക്ക് പ്രവർത്തിക്കും. ഷവോമിയുടെ എല്ലാ 33 മോഡലുകളും, ഓപ്പോയുടെ 14 മോഡലുകളും 5ജി പ്രവർത്തിക്കും. ആപ്പിളിന് 13 മോഡലുകള്‍ ഉണ്ട്. നവംബർ ആദ്യവാരം അവര്‍ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് റിലീസ് ചെയ്യും, ഡിസംബർ പകുതിയോടെ അവയെല്ലാം 5ജിക്ക് തയ്യാറാകും," ഗോപാൽ വിത്തല്‍ പറഞ്ഞു.

മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച്, 2020 മുതൽ 2022 ന്റെ ആദ്യ പകുതി വരെ 5.1 കോടി 5G സ്മാർട്ട്‌ഫോണുകൾ ഇന്ത്യയില്‍ വിറ്റുപോയിട്ടുണ്ട്. 2023 ഓടെ അവ 50 ശതമാനം വിപണി വിഹിതം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, നെറ്റ്‌വർക്കും മൊബൈൽ ഫോണും തമ്മിലുള്ള പൊരുത്തക്കേട് കാരണം നിരവധി 5ജി സ്മാർട്ട്‌ഫോണുകൾക്ക് 5ജി സേവനങ്ങൾ കണക്ട്  ചെയ്യാൻ കഴിയുന്നില്ല.

2024 മാർച്ചോടെ ഇന്ത്യയിലെ നഗരങ്ങളിലെ എല്ലാ നഗരങ്ങളും പ്രധാന ഗ്രാമപ്രദേശങ്ങളും 5ജി എത്തിക്കാന്‍ കമ്പനി പ്രതീക്ഷിക്കുന്നതെന്നാണ് ഗോപാൽ വിത്തല്‍ പറയുന്നത്. കമ്പനി 5ജി നെറ്റ്‌വർക്ക് നിർമ്മാണ ഘട്ടത്തിലാണെന്നും. 5ജി സേവനങ്ങൾ വേഗത്തിലാക്കാനും വിപണി വിഹിതം നേടാനും ഭാരതി എയർടെൽ പ്രതിവർഷം 23,000-24,000 കോടി രൂപയുടെ നെറ്റ്‌വർക്ക് നിക്ഷേപം നടത്തുമെന്നാണ് എയര്‍ടെല്‍ പറയുന്നത്.

വാട്ട്സ്ആപ്പ് വീണത് എന്തുകൊണ്ട് ; എന്തുകൊണ്ടാണ് സേവനങ്ങൾ മുടങ്ങിയത്?

ഇനി സേവനങ്ങൾക്ക് 5ജി വേ​ഗത ; ജിയോ സേവനങ്ങൾ ഔദ്യോ​ഗികമായി ആരംഭിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios