മൂന്ന് ദിവസത്തേക്ക് വയനാട്ടിൽ സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം പ്രഖ്യാപിച്ച് എയർടെൽ
വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടക്കാൻ വൈകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്.
ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളിൽ കളക്ഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവർക്ക് ദുരിതബാധിതർക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കാൻ സാധിക്കും. മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ സ്ഥിരീകരിച്ചത് 264 മരണമാണ്. തിരിച്ചറിഞ്ഞ 96 പേരില്‍ 22 പേർ കുട്ടികളാണ്.
225 പേരെ കാണാതായതായാണ് വിവരം. മൂന്നാം ദിവസമായ ഇന്നും മുണ്ടക്കൈയിലും ചൂരൽ മലയിലും വിപുലമായ തെരച്ചിൽ നടക്കും. മുണ്ടക്കൈ ഭാഗത്തേയ്ക്ക് രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ എത്തിക്കാനായി പണിയുന്ന ബെയ് ലി പാലം ഇന്ന് പൂർത്തിയാകും. ഇന്നലെ രാത്രി മുഴുവൻ പാലത്തിന്റെ നിർമാണം നടന്നിരുന്നു. 1167 പേരുടെ സംഘം ആണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റ 90 പേർ ഇപ്പോഴും വയനാട്ടിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം