സാധാരണ സൈറ്റില്‍ പോണ്‍ വീഡിയോകള്‍; ഞെട്ടി വായനക്കാര്‍, കാരണം ഇത്
ഇതില്‍ പ്രശ്നം സൃഷ്ടിച്ചത് 2014 മുതല്‍ 2017വരെ പ്രവര്‍ത്തിച്ച് പൂട്ടിപ്പോയ വീഡിയോ പ്ലാറ്റ്ഫോം വിഡ്മീയാണ്.
ന്യൂയോര്‍ക്ക്: സാധാരണ വായിക്കുന്ന സൈറ്റുകളില്‍ പോണ്‍ വീഡിയോകള്‍ കയറിവന്നാല്‍ എന്ത് ചെയ്യും. പ്രശസ്തമായ ഹഫിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് മാഗസിന്‍, വാഷിംങ്ടണ്‍പോസ്റ്റ് എന്നിവയില്‍ എല്ലാം ഇത്തരം വീഡിയോകള്‍ കയറിവന്നതാണ് കഴിഞ്ഞ ദിവസം ചര്‍ച്ചയായത്. @dox_gay എന്ന ട്വിറ്റര്‍ ഐഡിയാണ് ഇത്തരം ഒരു സംഭവം ആദ്യം പുറത്തുകൊണ്ടുവന്നത്. ഇതില്‍ പ്രശ്നം സൃഷ്ടിച്ചത് 2014 മുതല്‍ 2017വരെ പ്രവര്‍ത്തിച്ച് പൂട്ടിപ്പോയ വീഡിയോ പ്ലാറ്റ്ഫോം വിഡ്മീയാണ്.
വിഡ്മീ യൂട്യൂബിന് വെല്ലുവിളി എന്ന പേരില്‍ തുടങ്ങിയ സൈറ്റാണ്. എന്നാല്‍ അതിന് കൂടുതല്‍ക്കാലം ആയുസില്ലായിരുന്നു. ഈ സൈറ്റിന്‍റെ ഡൊമൈല്‍ അടുത്തിടെ 5 സ്റ്റാര്‍ പോണ്‍ എച്ച്.ഡി എന്ന സൈറ്റ് വാങ്ങി. പോണ്‍സൈറ്റായ ഇവര്‍ക്ക് കീഴിലാണ് വിഡ്മീ ഡൊമൈന്‍ ഇപ്പോള്‍. ഈ സൈറ്റിന്‍റെ ട്വിറ്റര്‍ ഹാന്‍റില്‍ ഇപ്പോഴും സജീവമാണ്. ഇതില്‍ മുന്‍പ് വിഡ്മീയില്‍ പോസ്റ്റ് ചെയ്ത പലലിങ്കും ഉണ്ട്. എന്നാല്‍ അവ ഇപ്പോള്‍ റീഡയറക്ട് ചെയ്യുന്നത് പോണ്‍ സൈറ്റിലേക്കാണ്.
മുന്‍കാലത്ത് ഈ ട്വിറ്റര്‍ ഹാന്‍റിലില്‍ പ്രത്യക്ഷപ്പെട്ട വിഡ്മീ ലിങ്കുകള്‍ എംബഡ് ചെയ്ത പ്രധാന സൈറ്റുകളുടെ വാര്‍ത്തകളിലാണ് ഇപ്പോള്‍ പോണ്‍ സൈറ്റ് ദൃശ്യങ്ങള്‍ കാണുന്നത്. ഇത്തരത്തില്‍ പോണ്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ട പല പേജുകള്‍ ഉദാഹരണമായി വൈസ്.കോം നല്‍കുന്നു. അതേ സമയം ഇതിനോട് ഇതുവരെ വിഡ്മീ ഡൊമൈന്‍ കൈകാര്യം ചെയ്യുന്ന 5 സ്റ്റാര്‍ പോണ്‍ പ്രതികരിച്ചിട്ടില്ല.