ലൈംഗികത്തൊഴിലാളി എന്ന് ആക്ഷേപം, ലൈംഗികവിദ്യാഭ്യാസം നൽകുന്ന യുവതിക്കെതിരെ വൻവിമർശനം
ആഗ്രഹിക്കാതെ ഗർഭിണിയായ ഒരുപാട് സ്ത്രീകൾ പരിശോധനയ്ക്കായി തന്റെ അടുത്ത് വരാറുണ്ടായിരുന്നു. അതിൽ പലരും 18 വയസ്സിൽ താഴെ പ്രായമുള്ളവരായിരുന്നു. അതാണ് രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ട് എന്ന് തിരിച്ചറിയുന്നതിനും ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുന്നതിനും കാരണമായിത്തീർന്നത് എന്നാണ് യുയു പറയുന്നത്.
സെക്സ് എജ്യുക്കേഷനെ ചൊല്ലി എക്കാലത്തും വിവാദങ്ങളുണ്ടാവാറുണ്ട്. എന്നാൽ, ആധുനിക ലോകത്ത് സെക്സ് എജ്യുക്കേഷൻ വളരെ അനിവാര്യമായ ഒന്നാണ്. പക്ഷേ, പലരും അത് മനസിലാക്കാറില്ല. അതുപോലെ, ചൈനയിൽ സെക്സ് എജ്യുക്കേഷൻ നൽകുന്ന ഒരു യുവതിക്കെതിരെ വലിയ തോതിൽ വിമർശനങ്ങളുയരുകയാണ്.
സെൻട്രൽ ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള ഷുവോ യുയു 2017 അവസാനത്തോടെയാണ് ഷെൻഷെനിൽ ഒരു സെക്സ് എജ്യുക്കേഷൻ നല്കുന്ന സ്ഥാപനം ആരംഭിച്ചത്. ചൈനയിൽ ആദ്യമായി ഓഫ്‍ലൈനായി ലൈംഗിക വിദ്യാഭ്യാസം നല്കുന്ന സ്ഥാപനമായിരുന്നു ഇത്. നല്ല സ്പർശം എങ്ങനെ, ചീത്ത സ്പർശനം എങ്ങനെ, ഓർഗാസത്തിൽ എത്തേണ്ടത് എങ്ങനെ, ദമ്പതികൾക്കിടയിലെ ലൈംഗികത തുടങ്ങി വിവിധ കാര്യങ്ങളാണ് തന്റെ സ്ഥാപനത്തിൽ യുയു പഠിപ്പിക്കുന്നത്.
നേരത്തെ ഒരു ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ജോലി നോക്കുകയായിരുന്നു യുയു. ആഗ്രഹിക്കാതെ ഗർഭിണിയായ ഒരുപാട് സ്ത്രീകൾ പരിശോധനയ്ക്കായി തന്റെ അടുത്ത് വരാറുണ്ടായിരുന്നു. അതിൽ പലരും 18 വയസ്സിൽ താഴെ പ്രായമുള്ളവരായിരുന്നു. അതാണ് രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ട് എന്ന് തിരിച്ചറിയുന്നതിനും ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുന്നതിനും കാരണമായിത്തീർന്നത് എന്നാണ് യുയു പറയുന്നത്.
ഒരിക്കൽ സ്ഥാപനത്തിൽ വച്ച് ഒരു മേലുദ്യോഗസ്ഥൻ തന്നോട് മോശമായി പെരുമാറി. അതോടെ താൻ ഭയന്നു. ആ ജോലി രാജിവെച്ച് ഹ്യുമൻ സെക്ഷ്വാലിറ്റി പഠിച്ചു. പിന്നീട്, സെക്സ് സൈക്കോളജി കൗൺസിലറായി എന്ന് അവർ പറയുന്നു. പിന്നീടാണ് യുയു ലൈംഗിക വിദ്യാഭ്യാസം നല്കുന്ന സ്ഥാപനം ആരംഭിച്ചത്. നിരവധിപ്പേരാണ് ദിവസേന ഈ സ്ഥാപനത്തിൽ എത്തുന്നത്.
മൂന്ന് കോഴ്സുകളുള്ള വർക്ക്ഷോപ്പുകളാണ് ഇവിടെ ഉള്ളത്. 70,000 രൂപ മുതൽ 1,50000 രൂപ വരെയാണ് ഫീസ്. പങ്കാളികളുമായുള്ള ബന്ധം മികച്ചതാക്കാൻ യുയുവിന്റെ ക്ലാസുകൾ ഉപകരിച്ചു എന്നാണ് ഇവിടെ എത്തുന്നവർ പറയുന്നത്. എന്നാൽ, യുയുവിനെതിരെ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ലൈംഗികവൃത്തിയും ഇതും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന് ചോദിക്കുന്നവരും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം