കൊടുംവേനൽ, വരൾച്ച, വെള്ളത്തിന് വേണ്ടി ആഴത്തിലുള്ള കിണറിലേക്കിറങ്ങി ഈ ​ഗ്രാമത്തിലെ സ്ത്രീകൾ

മഴ പെയ്യാത്തതിനാലും വെള്ളമില്ലാത്തതിനാലും ചില സ്ത്രീകൾ ദിവസവും കിണറ്റിൽ ഇറങ്ങാറുണ്ടെന്നും എഎൻഐയോട് സംസാരിച്ച മറ്റൊരാൾ കൂട്ടിച്ചേർത്തു. വെറും രണ്ട് പാത്രം വെള്ളത്തിന് വേണ്ടി രണ്ട് മണിക്കൂർ വെയിലത്തൂടെ നടക്കേണ്ടി വരുന്നു എന്നും ചിലർ പറയുന്നു. 

women from Cholmukh descending into deep well

കൊടുംചൂടും വേനലും വരൾച്ചയും ഇന്ത്യയെ ആകെത്തന്നെ വലച്ച വർഷമാണ് കടന്നു പോകുന്നത്. കനത്ത ചൂട് കാരണം മരണം പോലും പല സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക്കിൽ വലിയ ജലപ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ 24 അണക്കെട്ടുകളിൽ എട്ടെണ്ണമെങ്കിലും പൂർണ്ണമായും ശൂന്യമായി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

നാസിക്കിലെ ചോൽമുഖ് എന്ന ഗ്രാമത്തിലെ ആളുകൾ എല്ലാ ദിവസവും വെള്ളം ശേഖരിക്കുന്നത് തങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ടാണ് എന്നാണ് ഇപ്പോൾ എഎൻഐ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയിൽ നിന്നും മനസിലാവുന്നത്. വെള്ളമില്ലാത്തത് കാരണം ഒരു കിലോമീറ്ററെങ്കിലും കടുത്ത ചൂടിൽ ഇവർക്ക് നടക്കണം. അവിടെത്തന്നെയുള്ളത് വലിയ ആഴമുള്ള ഒരു വീതിയേറിയ കിണറാണ്. ഇതിൽ തന്നെയും അടിഭാ​ഗത്ത് മാത്രമാണ് അല്പം വെള്ളമുള്ളത്. കിണറിൽ ഇറങ്ങിയാണ് സ്ത്രീകൾ വെള്ളം എടുക്കുന്നത്. 

വെള്ളമെടുക്കാൻ കിണറ്റിലിറങ്ങിയ സ്ത്രീകളിൽ ഒരാൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞത്, “ഞങ്ങൾക്ക് എല്ലാ ദിവസവും വെള്ളം ആവശ്യമാണ്, പക്ഷേ ഞങ്ങളുടെ ഗ്രാമത്തിലാണെങ്കിൽ വെള്ളവുമില്ല” എന്നാണ്. ദിവസവും വലിയ അപകടം മുന്നിൽ കണ്ടുതന്നെയാണ് തങ്ങൾ ഈ റിസ്കെടുക്കുന്നത് എന്നും സ്ത്രീകൾ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഈ പ്രദേശത്ത് കടുത്ത ജലക്ഷാമമാണെന്നും അവർ വാർത്താ ഏജൻസിയെ അറിയിച്ചു.

മഴ പെയ്യാത്തതിനാലും വെള്ളമില്ലാത്തതിനാലും ചില സ്ത്രീകൾ ദിവസവും കിണറ്റിൽ ഇറങ്ങാറുണ്ടെന്നും എഎൻഐയോട് സംസാരിച്ച മറ്റൊരാൾ കൂട്ടിച്ചേർത്തു. വെറും രണ്ട് പാത്രം വെള്ളത്തിന് വേണ്ടി രണ്ട് മണിക്കൂർ വെയിലത്തൂടെ നടക്കേണ്ടി വരുന്നു എന്നും ചിലർ പറയുന്നു. 

മാത്രമല്ല, വെള്ളത്തിന്റെ പേരിൽ ചിലർ തമ്മിൽ വഴക്കുണ്ടാകാറുണ്ട് എന്നും വെള്ളം മലിനമായതിനാൽ ആരോ​ഗ്യത്തിന് ഭീഷണിയുണ്ട് എന്നും ​ഗ്രാമീണർ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios