Asianet News MalayalamAsianet News Malayalam

മദ്യവും പുകവലിയും പ്രശ്നമാക്കരുത്, വെജിറ്റേറിയനായിരിക്കണം, ഫ്ലാറ്റ്‍മേറ്റിനെ തേടി യുവതി, പോസ്റ്റിൽ ചർച്ച

17,000 രൂപയാണ് വാടക, 70 ഡെപ്പോസിറ്റും. അതുപോലെ ഫ്ലാറ്റ്മേറ്റ് യം​ഗ് ആയിരിക്കണം, സ്ത്രീ ആയിരിക്കണം, എളുപ്പം ഒത്തുപോകാൻ കഴിയുന്നയാളായിരിക്കണം എന്നും പോസ്റ്റിൽ പറയുന്നുണ്ട്.

woman searching young vegetarian hindi speaking flatmate in bengaluru post viral
Author
First Published Oct 15, 2024, 5:25 PM IST | Last Updated Oct 15, 2024, 5:25 PM IST

പലപ്പോഴും സോഷ്യൽ മീഡിയകളിലും മറ്റും ഫ്ലാറ്റ്‍മേറ്റിനെ ആവശ്യമുണ്ട് എന്ന തരത്തിലുള്ള പോസ്റ്റുകളും പരസ്യങ്ങളും ഒക്കെ കാണാറുണ്ട്. അങ്ങനെ തിരഞ്ഞെടുക്കുമ്പോൾ ചില കണ്ടീഷൻസും മുന്നോട്ട് വയ്ക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൻ ചർച്ചയായിത്തീർന്നിരിക്കുന്നത്. 

ബെം​ഗളൂരുവിലുള്ള ഒരു യുവതിയാണ് ഫ്ലാറ്റ്‍മേറ്റിന് വേണ്ടി അന്വേഷിക്കുന്നത്. വൻഷിത എന്ന എക്സ് യൂസറാണ് തനിക്ക് ഒരു ഫ്ലാറ്റ്‍മേറ്റിനെ വേണം എന്നും ഇതൊക്കെയാണ് കണ്ടീഷൻസ് എന്നും കാണിക്കുന്ന പോസ്റ്റ് എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. വിൽസൺ ഗാർഡനിലുള്ള തന്റെ മൂന്ന് ബെഡ്റൂം ഫ്ലാറ്റിലേക്കാണ് വൻഷിത ഫ്ലാറ്റ്‍മേറ്റിനെ തിരയുന്നത്. ‌

അവരുടെ പോസ്റ്റിൽ പറയുന്നത്, ബെം​ഗളൂരുവിലെ വിൽസൺ ​ഗാർഡനിലുള്ള ഫ്ലാറ്റിലേക്ക് ഫ്ലാറ്റ്മേറ്റിനെ വേണം എന്നാണ്. 17,000 രൂപയാണ് വാടക, 70 ഡെപ്പോസിറ്റും. അതുപോലെ ഫ്ലാറ്റ്മേറ്റ് യം​ഗ് ആയിരിക്കണം, സ്ത്രീ ആയിരിക്കണം, എളുപ്പം ഒത്തുപോകാൻ കഴിയുന്നയാളായിരിക്കണം എന്നും പോസ്റ്റിൽ പറയുന്നുണ്ട്. തീർന്നില്ല, അതിഥികൾ വരുന്നതിനോട് പ്രശ്നമുള്ളയാളാവരുത്. ഉച്ചത്തിലുള്ള സം​ഗീതം, മദ്യം, പുകവലി ഇവയൊക്കെ സഹിക്കാൻ കഴിയുന്നയാളായിരിക്കണം എന്നും പറയുന്നുണ്ട്. 

അടുത്തതായി പറഞ്ഞ കാര്യമാണ് ഈ പോസ്റ്റ് ചർച്ചയാവാൻ കാരണമായിത്തീർന്നത്. വെജിറ്റേറിയൻ ആയിരിക്കണം, ഹിന്ദി സംസാരിക്കുന്ന ആളായിരിക്കണം എന്നതാണ് അത്. 

അതിന് വൻഷിത നൽകുന്ന വിശദീകരണം, താൻ വെജിറ്റേറിയനാണ് എന്നതാണ്. ഇതോടെ വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിനെ സംബന്ധിച്ച് ഉയർന്നിരിക്കുന്നത്. മദ്യവും പുകവലിയും ഒക്കെ പറ്റും, മാംസാഹാരം കഴിക്കുന്ന ആളെയാണോ പറ്റാത്തത് എന്നായിരുന്നു ഒരാളുടെ ചോദ്യം. മ​ദ്യവും പുകവലിയും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മാംസം കഴിക്കുന്നത് ഉണ്ടാക്കുന്നില്ല എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‌

എന്തായാലും, എന്തുകൊണ്ടാണ് വെജിറ്റേറിയൻ ആയിരിക്കണം എന്നു പറയുന്നത് എന്നും അവർ വ്യക്തമാക്കുന്നുണ്ട്. തനിക്ക് മാംസം കാണുന്നത് ബുദ്ധിമുട്ടാണ് എന്നാണ് അവർ പറയുന്നത്. എന്തായാലും, അവർ തനിക്ക് വേണ്ടത് എങ്ങനെയുള്ള ഫ്ലാറ്റ്മേറ്റാണ് എന്ന് വ്യക്തമാക്കി, അത് നല്ലതല്ലേ എന്ന് ചോദിച്ചവരും ഉണ്ട്. 

'എന്തൊക്കെ സംഭവിച്ചാലും തിന്നുന്നത് നിര്‍ത്തരുത്'; റോഡ് മുറിച്ച് കടക്കുന്ന സ്ത്രീ, തലയിലേക്ക് വാട്ടർ ടാങ്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios