കുങ്ഫു പരിശീലകനായ സഹപ്രവർത്തകൻ തട്ടിവിളിച്ചു, ഡിസ്കിന് തകരാർ; 46 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ചൈനീസ് യുവതി

ഹാങ്‌ഷൂവി മെട്രോ സ്റ്റേഷനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന സെങ് എന്ന സ്ത്രീയാണ് ഇത്തരത്തിൽ ഒരു പരാതിയുമായി കോടതിയെ സമീപിച്ചത്. 

Woman demands Rs 46 lakh compensation for disc failure after colleague knocks her during sleep


ഉറക്കത്തിനിടയിൽ സഹപ്രവർത്തകൻ തട്ടിവിളിച്ചപ്പോൾ തനിക്ക് ഗുരുതരമായി പരിക്കേറ്റു എന്ന പരാതിയുമായി ചൈനയിൽ നിന്നുള്ള ഒരു യുവതി രംഗത്ത്. ഹാങ്‌ഷൗ മെട്രോ സ്റ്റേഷനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന സ്ത്രീയാണ് ഇത്തരത്തിൽ ഒരു പരാതി ഉന്നയിച്ചത്. സഹപ്രവർത്തകൻ തന്‍റെ പുറത്ത് തട്ടി വിളിച്ചപ്പോൾ തനിക്ക് വൈദ്യുതാഘാതത്തിന് സമാനമായ അവസ്ഥ അനുഭവപ്പെട്ടു എന്നാണ് യുവതിയുടെ ആരോപണം. 

ഹാങ്‌ഷൂവി മെട്രോ സ്റ്റേഷനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന സെങ് എന്ന സ്ത്രീയാണ് ഇത്തരത്തിൽ ഒരു പരാതിയുമായി കോടതിയെ സമീപിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. താൻ ഉച്ചഭക്ഷണത്തിന് ശേഷം ചെറിയൊരു മയക്കത്തിൽ ആയിരുന്നുവെന്നും ഈ സമയത്താണ് തന്‍റെ സഹപ്രവർത്തകൻ ലു മുതുകിൽ ശക്തിയോടെ തട്ടിയെന്നുമാണ് ഇവരുടെ ആരോപണം. ഈ സമയത്ത്  തനിക്ക് ശരീരമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു. ഇത് വൈദ്യുതാഘാതം ഏൽക്കുന്നതിന് സമാനമായിരുന്നു, തന്‍റെ കൈ മുതൽ കഴുത്ത് വരെ ഒരു തരം മരവിപ്പ് അനുഭവപ്പെട്ടുവെന്നുമാണ് ഇവർ പറയുന്നത്.  കഴിഞ്ഞ വർഷം ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ വ്യത്യസ്ത 'ബ്രീഡാ'ണെന്ന് സിഇഒ; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

ഡോക്ടറുടെ പരിശോധനയിൽ സെങ്ങിന്‍റെ നട്ടെല്ലിന്‍റെ ഡിസ്കിന് തകരാറുണ്ടെന്ന് കണ്ടെത്തി. കുങ്ഫു പരിശീലകൻ കൂടിയായ ലുവ് അതിശക്തമായി പുറത്ത് തട്ടിയതാണ് തന്‍റെ പരിക്കിന് കാരണം എന്നാണ് ഇവർ ആരോപിക്കുന്നത്. ഏതായാലും പരിക്കിനെ തുടർന്ന് ഒരു വർഷമായി ജോലിയിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ലെന്നും അതിനാല്‍ ലുവിൽ നിന്ന് 4,00,000 യുവാൻ (46,21,032 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ടാണ് ഇവർ കോടതിയിൽ പരാതി സമർപ്പിച്ചിരിക്കുന്നത്. 

ഇതാര് ടാര്‍സന്‍റെ കൊച്ച് മകനോ? മരത്തില്‍ നിന്നും മരത്തിലേക്ക് ചാടുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios