പ്രണയിക്കാനും വിവാഹം കഴിക്കാനും ധനികർ മതി, ഹൈപ്പർഗമി, മാറി വരുന്ന ഡേറ്റിംഗ് ട്രെൻഡ്
സീക്കിംഗ്.കോമിലെ റിലേഷൻഷിപ്പ് വിദഗ്ദ്ധ എമ്മ ഹാത്തോൺ പറയുന്നത്, ചിലർ വളരെ സ്വാഭാവികവും സത്യസന്ധവുമായ പ്രണയത്തിലായിരിക്കാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ ഏറെപ്പേരും ഹൈപ്പർഗമിയിൽ വിശ്വസിക്കുന്നു എന്നാണ്.
ഹൈപ്പർഗമി എന്ന വാക്ക് കേട്ടിട്ടുണ്ടോ? സാമൂഹികമായും സാമ്പത്തികമായും ഉയർന്നു നിൽക്കുന്നവരെ വിവാഹം കഴിക്കുന്ന രീതിയാണിത്. ഇത്തരം സംഭവങ്ങൾ നമ്മൾ കഥകളിലും സിനിമകളിലും നോവലുകളിലും ഒക്കെ കണ്ടിട്ടുണ്ട് അല്ലേ?
അടുത്തിടെ നെറ്റ്ഫ്ലിക്സിലിറങ്ങിയ Bridgerton എന്ന സീരീസിലും ഇത് കാണാം. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ അമേരിക്കയിൽ ഈ രീതി ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ, ഇപ്പോൾ പുതിയ തലമുറയിലെ ആളുകളും ഈ രീതി പിന്തുടരുന്നു എന്നും ഇതൊരു ട്രെൻഡായി മാറുന്നു എന്നുമാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതോടെ സ്വാഭാവികമായി പ്രണയത്തിലാവുന്ന രീതി ഏറെക്കുറെ ഇല്ലാതാവുന്നു എന്നും റിലേഷൻഷിപ്പ് വിദഗ്ദ്ധർ പറയുന്നു.
സാമ്പത്തികമായി മെച്ചപ്പെട്ടയാളെ വിവാഹം കഴിക്കുകയും അതുവഴി തങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ നില മെച്ചപ്പെടുത്തുക എന്നതുമാണ് ഇതിന്റെ ലക്ഷ്യം. ബോധപൂർവ്വമോ അല്ലാതെയോ ഇത് ചെയ്യുന്നവരുണ്ട് എന്നും പഠനം പറയുന്നു. സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക, പ്രശസ്തി വർധിപ്പിക്കുക, ആത്മാഭിമാനവും വ്യക്തിത്വവും ഉറപ്പാക്കുക എന്നിവയൊക്കെയാണ് ഇത്തരം വിവാഹങ്ങളുടെ ലക്ഷ്യം.
ആഡംബര ഡേറ്റിംഗ് സൈറ്റായ സീക്കിംഗ് ഡോട്ട് കോമിന്റെ സഹായത്തോടെ ടോക്കർ റിസർച്ച് നടത്തിയ പഠനത്തിൽ പറയുന്നത്, ഹൈപ്പർഗമിയെ അംഗീകരിക്കുന്നവരാണ് 41 ശതമാനം പേരുമെന്നാണ്. 31 ശതമാനം പേരും സാമ്പത്തിക ഭദ്രത ഉറപ്പിക്കാൻ ഹൈപ്പർഗമിയെ പ്രയോജനപ്പെടുത്താം എന്നു വിശ്വസിക്കുന്നവരാണ്. അതുപോലെ 39 ശതമാനം പേർ തങ്ങളുടെ വ്യക്തിപരമായ വളർച്ചയ്ക്കും ജീവിതവിജയത്തിനും വേണ്ടി ഹൈപ്പർഗമി പ്രയോജനപ്പെടുത്താമെന്ന് കരുതുന്നവരാണ്.
സീക്കിംഗ്.കോമിലെ റിലേഷൻഷിപ്പ് വിദഗ്ദ്ധ എമ്മ ഹാത്തോൺ പറയുന്നത്, ചിലർ വളരെ സ്വാഭാവികവും സത്യസന്ധവുമായ പ്രണയത്തിലായിരിക്കാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ ഏറെപ്പേരും ഹൈപ്പർഗമിയിൽ വിശ്വസിക്കുന്നു എന്നാണ്.
ഈ വർഷം മെയ് 24 നും മെയ് 28 നും ഇടയിലാണ് പ്രസ്തുത പഠനം നടത്തിയിരിക്കുന്നത്. 2,000 പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം