അരുത് ഈ ക്രൂരത; പിഞ്ചുകുഞ്ഞുമായി സിഗരറ്റ് വലിച്ച് കൊണ്ട് ഒരു റീല്‍, രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ
യുവതി പാടുന്നതിനിടെ പുകയിലയുടെ രൂക്ഷ ഗന്ധം ശ്വസിച്ച് കുട്ടി ചുമക്കുന്നതും വീഡിയോയില്‍ കാണാം
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യ മുന്നറിയിപ്പ് നല്‍കുന്നു. ഉപയോഗിക്കുന്നവരുടെ മാത്രമല്ല, ചുറ്റുമുള്ളവരുടെ കൂടി ആരോഗ്യത്തെ ബാധിക്കുന്ന അപകടമാണ് പുകവലി. അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ പുകവലിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു മാധ്യമപ്രവർത്തക സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോ ഏറെ വിമഡശനം നേടിയതും പുകവലി കാരണം. ഒരു പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വച്ച് കൊണ്ട് പുകവലിച്ച് ഊതി കൊണ്ട് ഒരു യുവതി പാട്ട് പാടുന്നു.
യുവതി പാടുന്നതിനിടെ പുകയിലയുടെ രൂക്ഷ ഗന്ധം ശ്വസിച്ച് കുട്ടി ചുമക്കുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യയിലെ നിരവധി പൊതു സ്ഥലങ്ങളില്‍ പുകവലിക്ക് നിരോധനമുണ്ട്. ഒപ്പം സിനിമാ തീയറ്റുകളിലും പുകവലിക്കെതിരെ മുന്നറിപ്പുകള്‍ നല്‍കുന്നു. പുകവലിക്കുന്ന വീഡിയോയിലെ ഓരോ ഷോട്ടിന്‍റെ അടിയിലും 'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന നിയമപരമായ മുന്നറിയിപ്പ് കാണിച്ചിരിക്കണം. എന്നാല്‍ അതൊന്നും പാലിക്കാതെ, ഒരു പിഞ്ചു കുഞ്ഞിനെ ഒക്കത്ത് വച്ച് കൊണ്ടാണ് യുവതി പുകവലിച്ച് ഊതി വിടുന്നതും അതിന്‍റെ രൂക്ഷഗന്ധത്തില്‍ കുഞ്ഞിന് ശ്വാസം മുട്ട് അനുഭവപ്പെടുന്നു. എന്നാല്‍ കുട്ടിയുടെ ബുദ്ധിമുട്ട് കണ്ടിട്ടും ചിരിച്ച് കൊണ്ട് കുട്ടിയ ഉമ്മവയ്ക്കുകയാണ് യുവതി ചെയ്തത്. റീല്‍സില്‍ മാത്രമായിരുന്നു യുവതിയുടെ ശ്രദ്ധ എന്ന് വ്യക്തം.
ന്യൂസിലന്‍ഡിലെ ഈ വർഷത്തെ വൃക്ഷ പുരസ്കാരം 105 അടി ഉയരമുള്ള 'നടക്കുന്ന മര'ത്തിന്
എന്നാല്‍ വീഡിയോ വൈറലായതോടെ വലിയ തോതിലുള്ള വിമര്‍ശനം നേരിട്ടു. ഒപ്പം സോഷ്യൽ മീഡിയ റീല്‍സിന് വേണ്ടി ആരും ഇത്തരത്തിലുള്ള ഭീകര പ്രവർത്തികൾ ചെയ്യരുതെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒരേ സ്വരത്തിലെഴുതി. മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ദീപിക നാരായൺ ഭരദ്വാജ് ആണ് വീഡിയോയുടെ ഭീകരത വ്യക്തമാക്കിക്കൊണ്ട് ഇത് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. 'ഈ റീല്‍ രാക്ഷസന്മാരെ ഭയക്കേണ്ടിയിരിക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ദീപിക മാറ്റൊന്നു കൂടി കുറിച്ചു. താന്‍ യുവതിയുടെ മറ്റ് റീല്‍സുകള്‍ കൂടി കണ്ടെന്നും എന്നാല്‍ അതിലൊന്നില്‍ പോലും കുട്ടികളെ ഉപയോഗിച്ചിട്ടില്ലെന്നുമാണ്. അതിനാല്‍ കുട്ടി മറ്റാരുടേതെങ്കിലും ആകാമെന്നും അവര്‍ കണക്ക് കൂട്ടുന്നു. എൻസിപിസിആർ ചെയർപേഴ്സണായ പ്രിയങ്ക് കനൂംഗോയെയും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻറെ (എൻസിപിസിആർ) ഔദ്യോഗിക എക്സ് ഹാൻഡിലുകളിലേക്കും വീഡിയോ ടാഗ് ചെയ്തു. 18 ലക്ഷത്തിലേറെ പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു.