Asianet News MalayalamAsianet News Malayalam

'ബ്രോ, സാധനം ഉണ്ട് വലിക്കാൻ വരുന്നോ?' നമ്പർ മാറി മെസ്സേജ് അയച്ചത് പൊലീസിന്, പിന്നീട് സംഭവിച്ചത്


തന്‍റെ സുഹൃത്തിനെ ലഹരി ഉപയോഗിക്കാന്‍ ക്ഷണിച്ച് കൊണ്ടാണ് മിസിസിപ്പി സ്വദേശിയായ ഒരു യുവാവ് വാട്സാപ്പിൽ മെസ്സേജ് അയച്ചതായിരുന്നു സംഭവം. പക്ഷേ, ആ മെസേജ് നമ്പര്‍ മാറി ലഭിച്ചത് ഒരു പൊലീസ് ഉദ്യോഗസ്ഥനും. 

Social media post goes viral on accidentally sent to a police officer to come to use drugs
Author
First Published Aug 22, 2024, 3:05 PM IST | Last Updated Aug 22, 2024, 3:05 PM IST


ഫോണ്‍ ചെയ്യുമ്പോഴോ, മെസേജ് അയക്കുകയോ നമ്പർ മാറി പോകുന്നത് സാധാരണമാണ്. പക്ഷേ ഇതുപോലൊരു അനുഭവം ചിലപ്പോൾ ആർക്കും ഉണ്ടായിട്ടുണ്ടാവില്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നത്.  ഗൾഫ് പോർട്ട് പോലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഒരു പോസ്റ്റിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പോലീസിന്‍റെ കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. സംഭവം എന്താണെന്നല്ലേ? മിസിസിപ്പി സ്വദേശിയായ ഒരാൾ തന്‍റെ സുഹൃത്താണെന്ന് കരുതി ഒരു പോലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് ആണ് സമൂഹ മാധ്യമങ്ങളില്‍ നിര്‍ത്താതെ ചിരി പടർത്തിയത്. 

തന്‍റെ സുഹൃത്തിനെ പുകവലിക്കാൻ ക്ഷണിച്ച് കൊണ്ടാണ് മിസിസിപ്പി സ്വദേശിയായ ഒരു യുവാവ് വാട്സാപ്പിൽ മെസ്സേജ് അയച്ചതായിരുന്നു സംഭവം. പക്ഷേ, ആ മെസേജ് നമ്പര്‍ മാറി ലഭിച്ചത് ഒരു പൊലീസ് ഉദ്യോഗസ്ഥനും. അല്പസമയത്തെ സംഭഷണത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥൻ തന്‍റെ സെല്‍ഫി യുവാവിന് അയച്ച് കൊടുത്തതോടെ കാര്യങ്ങള്‍ക്ക് തീരുമാനമായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസുകാരന്‍റെ സെല്‍ഫി കണ്ടപ്പോഴാണ് താന്‍ ആരെയാണ് ലഹരി ഉപയോഗിക്കാന്‍ വിളിച്ചതെന്ന് യുവാവിന് ബോധ്യമായത്. 

മെസ്സേജ് അയക്കുമ്പോൾ ഇനി മുതല്‍ രണ്ട് തവണ നമ്പർ പരിശോധിച്ച് ഉറപ്പാക്കണം എന്ന് കുറിച്ച് കൊണ്ട് ഗൾഫ്‌ പോർട്ട് പോലീസ് ഡിപ്പാർട്ട്‌മെന്‍റ് തന്നെയാണ് ഇരുവരുടെയും വാട്സാപ്പ് ചാറ്റിന്‍റെ സ്ക്രീൻഷോട്ട് തങ്ങളുടെ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത്. കഴിഞ്ഞ ആഴ്ച രാത്രി 10 മണിക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥനുമായി പേര് വെളിപ്പെടുത്താത്ത യുവാവ് സംഭഷണത്തിന് തുടക്കമിട്ടത്. പക്ഷേ, എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞു. 

ബെംഗളൂരുവിലെ വീട്ടുടമ അഞ്ച് വർഷമായി വാടക കൂട്ടിയില്ല, സൗജന്യ ഭക്ഷണവും; ഒറ്റ കുറിപ്പിൽ സോഷ്യൽ മീഡിയ താരം

121 വർഷം മുമ്പ് അയച്ച പോസ്റ്റ് കാർഡ് ഉടമയെ തേടിയെത്തി; പക്ഷേ, കിട്ടിയത് മൂന്നാം തലമുറയുടെ കൈയില്‍

രസകരമായ ആ ചാറ്റ് ഇങ്ങനെയായിരുന്നു:

അജ്ഞാതൻ: യോ

ഓഫീസർ: സുപ്

അജ്ഞാതൻ : എന്തു ചെയ്യുന്നു?

ഓഫീസർ : ചില്ലിങ്ങ്, നീയോ?

അജ്ഞാതൻ : പുകവലിക്കാൻ വരുന്നോ?

ഓഫീസർ ': പുകവലി?

അജ്ഞാതൻ : എനിക്ക് കുറച്ച് ( ഫയർ ഇമോജി ഗ്യാസ് പമ്പ് ഇമോജി) കിട്ടിയിട്ടുണ്ട്.

ഓഫീസർ: എനിക്ക് നിന്നോടൊപ്പം പുകവലിക്കാൻ കഴിയുമെന്ന്  തോന്നുന്നില്ല .

അജ്ഞാതൻ: ബ്രോ , നമ്മൾ എപ്പോഴും ഒരുമിച്ച് വലിക്കുന്നതല്ലേ

ഓഫീസർ; നിങ്ങൾക്ക് നമ്പർ മാറിപ്പോയെന്ന് തോന്നുന്നു

അജ്ഞാതൻ :  തമാശ നിറുത്ത് ബ്രോ

ഓഫീസർ : (തന്‍റെ ഒരു സെൽഫി എടുത്ത അയക്കുന്നു) തൊപ്പിയില്ല

പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി എന്ന് മാത്രമല്ല, ഉപയോക്താക്കൾക്ക് വലിയൊരു ചിരി സമ്മാനിക്കുക കൂടി ചെയ്യുകയാണ് പോലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഈ പോസ്റ്റ്.  "പ്രോ ടിപ്പ്: നിങ്ങൾ ടെക്സ്റ്റ് അയയ്ക്കുന്നതിന് മുമ്പ്, നമ്പർ രണ്ട് തവണ പരിശോധിക്കുക. ആരുടെയെങ്കിലും ദിവസം രസകരമാക്കാൻ തെറ്റായ നമ്പർ ടെക്സ്റ്റ് പോലെ മറ്റൊന്നില്ല." വാട്സാപ്പ് സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട്  ഗൾഫ് പോർട്ട് പോലീസ് എഴുതി. 

ഇന്‍റേൺഷിപ്പിന് 15,000 രൂപ വാഗ്ദാനം ചെയ്ത കമ്പനി വ്യാജമെന്ന യുവതിയുടെ വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios