Asianet News MalayalamAsianet News Malayalam

ഭർത്താക്കന്മാർ വഴിതെറ്റുന്നത് തടയാൻ ഭാര്യമാർക്ക് 'സെക്‌സ് അപ്പീൽ' പരിശീലനം, ക്യാമ്പിന് വൻ സ്വീകാര്യത

നിരവധി സ്ത്രീകളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. 420 യുഎസ് ഡോളറാണ് ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള ഫീസ്. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സുവർണാവസരം എന്ന പരസ്യ വാചകത്തോടെയാണ് അക്കാദമി ക്യാമ്പിലേക്ക് സ്ത്രീകളെ ക്ഷണിച്ചിരിക്കുന്നത്.

sex appeal training camp for chinese women
Author
First Published Sep 14, 2024, 3:02 PM IST | Last Updated Sep 14, 2024, 3:02 PM IST

ചൈനയിലെ മധ്യവയസ്‌കരായ ഭാര്യമാർക്ക് സെക്‌സ് അപ്പീൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച് ചൈനീസ് അക്കാദമി.  മധ്യവയസ്കരായ ദമ്പതികൾക്കിടയിൽ വേർപിരിയലുകൾ വ്യാപകമാവുകയും പുരുഷന്മാർ ഭാര്യമാരെ ഉപേക്ഷിച്ച് മറ്റു സ്ത്രീകളെ തേടി പോകുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് സെക്‌സ് അപ്പീൽ പരിശീലന ക്യാമ്പ് എന്ന ആശയവുമായി ഒരു ചൈനീസ് അക്കാദമി രംഗത്തെത്തിയിരിക്കുന്നത്. 

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മധ്യവയസ്കരായ സ്ത്രീകൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഈ ക്യാമ്പിന് ലഭിച്ചിരിക്കുന്നത്. പുരുഷന്മാർ മറ്റു സ്ത്രീകളെ തേടിപ്പോകുന്നത് തടയുന്നതിനുള്ള മാർ​ഗങ്ങൾ ഭാര്യമാരെ പഠിപ്പിക്കുക എന്നതാണ് തങ്ങളുടെ ക്യാമ്പുകൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് അക്കാദമി വക്താക്കൾ പറയുന്നത്.

ജൂലൈയിൽ, ഷെജിയാങ് പ്രവിശ്യയിലെ കിഴക്കൻ നഗരമായ ഹാങ്‌ഷൗവിൽ ആണ് പരീക്ഷണാർത്ഥത്തിൽ നടത്തിയ അക്കാദമിയുടെ ആദ്യ ക്യാമ്പ് നടന്നത്. നിരവധി സ്ത്രീകളാണ് ഈ ക്യാമ്പിൽ പങ്കെടുത്തത്. 420 യുഎസ് ഡോളറാണ് ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള ഫീസ്. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സുവർണാവസരം എന്ന പരസ്യ വാചകത്തോടെയാണ് അക്കാദമി ക്യാമ്പിലേക്ക് സ്ത്രീകളെ ക്ഷണിച്ചിരിക്കുന്നത്. ലൈംഗികത കുട്ടികൾ ഉണ്ടാവുന്നതിനുള്ള ഒരു മാർ​ഗം മാത്രമല്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും പരസ്യത്തിന്റെ പോസ്റ്ററിൽ പറയുന്നുണ്ട്.

ആദ്യ ദിവസത്തെ, ക്ലാസിൽ  "സ്നേഹത്തിൻ്റെ സാരാംശം" എന്ന വിഷയത്തിൽ പ്രഭാഷണങ്ങളും ഓർ​ഗാസം കൈവരിക്കുന്നതിനുള്ള വിദ്യകളുമാണ് പഠിക്കുന്നത്. രണ്ടാം ദിവസത്തിൽ പങ്കാളിയുമായി എങ്ങനെ പ്രണയ നിമിഷങ്ങൾ പങ്കിടാമെന്നും ചുംബനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കുന്ന ക്ലാസുകൾ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത് എന്ന് സൗത്ത്  ചൈന മോണിംഗ് പോസ്റ്റ് വ്യക്തമാക്കുന്നു. 

കൂടാതെ ക്യാമ്പിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും 35 -നും 55 -നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണെന്ന് ഓൺലൈൻ സോഴ്സുകൾ വെളിപ്പെടുത്തുന്നു. സെക്‌സ് അപ്പീൽ അക്കാദമി എന്നറിയപ്പെടുന്ന കമ്പനിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios