Asianet News MalayalamAsianet News Malayalam

വർഷങ്ങള്‍ പഴക്കം, മൃ​ഗങ്ങൾക്ക് വേണ്ടിയൊരു ക്ഷേത്രം, കഴുത്തറ്റുപോയിട്ടും പശുവിനെ സംരക്ഷിച്ച കർഷകനാണ് ദൈവം

ഈ ​ഗ്രാമത്തിൽ നിന്നും കവർച്ചക്കാർ പശുക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുമായിരുന്നു. പശുക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഇവിടെയുള്ള കർഷകർ ഈ കൊള്ളസംഘവുമായി ഏറ്റുമുട്ടി. ആ കർഷകരുടെ കൂട്ടത്തിൽ ദാദാ പാലാ സക്ലേയും ഉണ്ടായിരുന്നത്രെ.

Pala Saklay Dada temple in Rajasthan not only for human also for animals
Author
First Published May 3, 2024, 1:43 PM IST

ആളുകൾ ക്ഷേത്രങ്ങളിൽ പോകുന്നത് പ്രാർത്ഥിക്കാനും സങ്കടങ്ങൾ പറയാനും ഒക്കെയാണ്. എന്നാൽ, മൃ​ഗങ്ങൾക്ക് വേണ്ടി എവിടെയെങ്കിലും ക്ഷേത്രങ്ങളുണ്ടോ? ഉണ്ട്. നമ്മുടെ രാജ്യത്ത് തന്നെയുണ്ട്. അതും വളരെ വർഷം പഴക്കമുള്ളൊരു ക്ഷേത്രം. 

രാജസ്ഥാനിലെ ജുൻജുനുവിൽ, ബക്ര ഗ്രാമത്തിലാണ് ഈ വ്യത്യസ്തത നിറഞ്ഞ ക്ഷേത്രം. മൃ​ഗങ്ങളുടെയും മനുഷ്യരുടെയും സങ്കടങ്ങൾ ഇവിടെ പറഞ്ഞ് പ്രാർത്ഥിക്കാമെന്നും അതിന് ഫലം കിട്ടുമെന്നുമാണ് വിശ്വാസം. സക്ലേ ഗ്രാമത്തിൽ നിന്നുള്ള പാലാ സക്ലേ ദാദയാണ് ഇവിടുത്തെ ദൈവം. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്നാണ് പറയുന്നത്. കള്ളന്മാരിൽ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടതാണ് പാലാ സക്ലേ ദാദയ്ക്ക്. അതുകൊണ്ടാണ് ഈ ക്ഷേത്രം അദ്ദേഹത്തിന് സമർപ്പിച്ചിരിക്കുന്നതത്രെ. 

ഈ ​ഗ്രാമത്തിൽ നിന്നും കവർച്ചക്കാർ പശുക്കളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുമായിരുന്നു. പശുക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഇവിടെയുള്ള കർഷകർ ഈ കൊള്ളസംഘവുമായി ഏറ്റുമുട്ടി. ആ കർഷകരുടെ കൂട്ടത്തിൽ ദാദാ പാലാ സക്ലേയും ഉണ്ടായിരുന്നത്രെ. എന്നാൽ, കൊള്ളക്കാരുമായുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന്റെ കഴുത്തിന് ​ഗുരുതരമായി വെട്ടേറ്റു. എന്നിട്ടും തളരാതെ പശുക്കളുമായി അദ്ദേഹം ​ഗ്രാമത്തിലേക്ക് നടന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ കഴുത്ത് അറ്റുപോയി എന്നാണ് പറയുന്നത്. അങ്ങനെ ​ഗ്രാമത്തിൽ ഒരിടത്തെത്തിയപ്പോൾ അദ്ദേഹം അവിടെ കുഴഞ്ഞുവീണു. 

വയലിൽ പണിയെടുക്കുന്നവരുടെ മുന്നിൽ വച്ചാണ് അദ്ദേഹം ജീവൻ വെടിഞ്ഞത്. ആ സ്ഥലത്താണ് പിന്നീട് ക്ഷേത്രം പണിതത് എന്നാണ് പറയുന്നത്. പിന്നീട്, ആ കർഷകനെ ആളുകൾ ദൈവമായി ആരാധിക്കുകയായിരുന്നത്രെ. ഈ ക്ഷേത്രത്തിൽ നിരവധിപ്പേരാണ് പ്രാർത്ഥിക്കാനായി എത്തുന്നത്. ഇന്നും ആളുകൾക്ക് സക്ലേ ദാദയെ ഒരുപാട് വിശ്വാസമാണ്. അതിനാൽ തന്നെ തങ്ങളുടേയും മൃ​ഗങ്ങളുടെയും ദുരിതം പറയാനായും ആളുകൾ ഇവിടെ എത്തുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios