നീല്‍ ആംസ്ട്രോങ്ങിന്‍റെ 'മൂൺ റോക്ക് ബാഗ്' യുവതി വാങ്ങിയത് 83,000 രൂപയ്ക്ക്; ലേലത്തിൽ ലഭിച്ചത് 15 കോടി

നാസ സ്പെയ്സ് സെന്‍ററിലെ ഒരു ക്ലാര്‍ക്കിന് സംഭവിച്ച പിഴവാണ് നീല്‍ ആംസ്ട്രോങ്ങിന്‍റെ  'മൂൺ റോക്ക് ബാഗ്' പുറത്ത് പോകാനും പിന്നീട് വിറ്റഴിയാനും ഇടയാക്കിയത്. 

Neil Armstrong s Moon Rock Bag which fetched Rs 15 crore at auction was bought by a woman for Rs 83000

രിത്രത്തിന്‍റെ ഭാഗമായിരുന്ന വസ്തുക്കള്‍ ലേല സ്ഥാപനങ്ങളിലെത്തുമ്പോള്‍ അവയുടെ പ്രാധാന്യമനുസരിച്ച് മോഹവിലയാണ് പലപ്പോഴും ലഭിക്കുക. ഇത്തരത്തില്‍ അസാധാരണമായ ഒരു ലേലത്തിലൂടെ 2017 -ല്‍ നാൻസി ലീ കാൾസണ് ലഭിച്ചത് 15 കോടി രൂപ. അതും വെറും 83,000 രൂപ ചെലവാക്കി വാങ്ങിയ വസ്തുവിന്. പക്ഷേ, ആ വസ്തു ഒരിക്കല്‍ നീല്‍ ആംസ്ട്രോംങ്ങിനൊപ്പം ചന്ദ്രനില്‍ വരെ പോയ ഒന്നായിരുന്നു. അതെ നീല്‍ ആംസ്ട്രോങ്ങിന്‍റെ ബാഗ് ആയിരുന്നു ആ വസ്തു. 

നാസ സ്പെയ്സ് സെന്‍ററിലെ ഒരു ക്ലാര്‍ക്കിന് സംഭവിച്ച പിഴവാണ് നീല്‍ ആംസ്ട്രോങ്ങിന്‍റെ  'മൂൺ റോക്ക് ബാഗ്' പുറത്ത് പോകാനും പിന്നീട് വിറ്റഴിയാനും ഇടയാക്കിയത്. ഈ ബാഗ് വാങ്ങിയതാകട്ടെ നാന്‍സി ലീ കാള്‍സണും. എന്നാല്‍, താന്‍ 995 ഡോളര്‍ കൊടുത്ത് വാങ്ങിയ ബാഗിന്‍റെ ആധികാരികത പരിശോധിക്കാന്‍ നാന്‍സി ബാഗ് നാസയിലേക്ക് അയച്ച് കൊടുത്തു. ബാഗ് പരിശോധിച്ച നാസ അത് നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാല് കുത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന  'മൂൺ റോക്ക് ബാഗ്' ആണെന്ന് സ്ഥിരീകരിച്ചു. പക്ഷേ, ആ ബാഗ് വിട്ട് കൊടുക്കാന്‍ നാസയ്ക്ക് മനസ് വന്നില്ല. അവര്‍ അത് പിടിച്ച് വച്ചു. പക്ഷേ. ബാഗിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ നാന്‍സി പിന്നാലെ നാസയുമായി ദീര്‍ഘകാലം കത്തിടപാടുകള്‍ നടത്തുകയും ഒടുവില്‍ ബാഗ് തിരികെ വാങ്ങുകയും ചെയ്തു. 

പാരീസ് മ്യൂസിയത്തിലെ നഗ്നചിത്രത്തിൽ 'മീ ടൂ' ഗ്രാഫിറ്റി; രണ്ട് സ്ത്രീകള്‍ക്കെതിരെ കേസ്, അറസ്റ്റ്

പിന്നീട് 2017 ല്‍ നാന്‍സി ഈ ബാഗ് ലേലത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചു.  ലോകചരിത്രത്തിന്‍റെ തന്നെ ഭാഗമായി ബാഗിന് വിദഗ്ദര്‍ രണ്ട് മില്യൺ ഡോളര്‍ അതായത് 16 കോടി രൂപ ലഭിക്കുമെന്ന് കണക്ക് കൂട്ടി. ചന്ദ്രന്‍റെ  ഉപരിതലത്തില്‍ നിന്നും എക്സോജിയോളജിക്കൽ സാമ്പിളുകൾ ശേഖരിക്കാൻ നീല്‍ ആംസ്ട്രോങ്ങ് ഉപയോഗിച്ച ബാഗായിരുന്നു അത്. അപ്പോളോ 11 ബഹിരാകാശ ദൗത്യത്തിന്‍റെ 48-ാം വാർഷിക ദിനത്തില്‍ ന്യൂയോർക്ക് സിറ്റിയിലെ ബഹിരാകാശ പര്യവേക്ഷണ കേന്ദ്രത്തില്‍ നടന്ന ലേലത്തിൽ 12-8.5 സെന്‍റീമീറ്റർ  മാത്രം നീളമുള്ള ആ ബാഗിന് 1.8 മില്യണ്‍ ഡോളറായിരുന്നു (15 കോടി രൂപ) ലഭിച്ചത്.  "മനുഷ്യരാശിയുടെ ഏറ്റവും വലിയ നേട്ടത്തിന്‍റെ അസാധാരണവും അപൂർവ്വമായ ഒരു കലാസൃഷ്ടി" എന്നാണ് ലേല സ്ഥാപനം ഈ ബാഗിനെ വിശേഷിപ്പിച്ചത്. അതേസമയം ബാഗ് വാങ്ങിയ ആള്‍ അജ്ഞാതനായി തുടരുന്നു. 

1.2 ലക്ഷം രൂപയുടെ പെൻഷന് വേണ്ടി അച്ഛന്‍റെ മൃതദേഹം വർഷങ്ങളോളം ഒളിപ്പിച്ച് തായ്‍വാനീസ് യുവതി; ഒടുവിൽ പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios