ഈ ലോകത്ത് ഇനി ആകെ അവശേഷിക്കുന്നത് പത്തെണ്ണം മാത്രം, എന്നേക്കുമായി ഇല്ലാതായിത്തീരുകയാണോ വാക്വിറ്റകൾ? 

ഏകദേശം 1.5 മീറ്റർ നീളവും 68 കിലോഗ്രാം ഭാരവുമുള്ള ജീവികളാണ് വാക്വിറ്റകൾ. ചാരനിറത്തിൽ ശരീരമുള്ള ഇവയുടെ കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകളുണ്ട്. ഉരുണ്ട തലകളുമാണ് ഇവയ്ക്ക്.

most endangered marine mammal vaquita

വാക്വിറ്റകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? പേരുപോലെ തന്നെ കാഴ്ചയിലും ഏറെ ആകർഷകമായ ഒരു സമുദ്രജീവിയാണ് വാക്വിറ്റ. വാക്വിറ്റകളുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വാർത്തകളാണ് പുറത്ത് വരുന്നത്. സമുദ്രത്തിൽ അപൂർവമായി കാണപ്പെടുന്ന ഭംഗിയുള്ള ഈ ചെറുജീവികളിൽ വെറും 10 എണ്ണം മാത്രമാണ് ഇനി ശേഷിക്കുന്നത് എന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. അതായത് ഇവ അനു​ദിനം വംശനാശത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് എന്ന് ചുരുക്കം.

കലിഫോർണിയ ഉൾക്കടലിന്റെ ഉത്തരഭാഗത്ത് 2235 ചതുരശ്ര കിലോമീറ്റർ സ്ഥലത്തുമാത്രമാണ് വാക്വിറ്റകൾ ഇന്ന്  കാണപ്പെടുന്നത്. ആഴം കുറഞ്ഞ ജലമേഖലയിലാണ് ഇവ താമസിക്കുന്നത്. ഇത്രയും ചെറിയ വിസ്തൃതിയിൽ ജീവിക്കുന്ന ഏക സമുദ്രജീവി കൂടിയാണ് വാക്വിറ്റ. ആഴം കുറഞ്ഞ ജലമേഖലയിൽ താമസിക്കുന്നതിനാൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ ഇവയെ നന്നായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ വംശനാശ പ്രതിസന്ധിക്കുള്ള പ്രധാന കാരണവും ഇതുതന്നെയാണ്. 

വായിക്കാം: മന്ത്രിയുടെ മകനെ ബ്ലാക്ക്മെയിൽ ചെയ്തതിന് സഹോദരി കസ്റ്റഡിയിൽ, വിളിച്ചവർക്ക് കണക്കിന് കൊടുത്ത് യുവതി

മെക്‌സിക്കൻ സർക്കാർ ഇവിടെ എല്ലാത്തരം മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. ലിയനാഡോ ഡി കാപ്രിയോയെ പോലെ പരിസ്ഥിതി സ്‌നേഹികളായ പ്രമുഖ നടൻമാരും ഇവയ്ക്കായി രംഗത്തുവന്നിട്ടുണ്ട്.

ക്രിട്ടിക്കലി എൻഡാഞ്ചേഡ് അഥവാ ഗുരുതരമായ തോതിൽ വംശനാശഭീഷണി നേരിടുന്ന ജീവിയായാണ് രാജ്യാന്തര പ്രകൃതി സംരക്ഷണ സംഘടന വാക്വിറ്റയെ കണക്കാക്കുന്നത്. 1997 -ൽ 567 വാക്വിറ്റകൾ ഭൂമിയിലുണ്ടായിരുന്നു. 2015 -ൽ ഇത് 59 ആയി കുറഞ്ഞു. 2022 ആയതോടെ വാക്വിറ്റകളുടെ എണ്ണം 10 ആയി മാറി. അനധികൃതമായ മത്സ്യബന്ധനമാണ് വാക്വിറ്റകളുടെ നാശത്തിനു കാരണമായി പറയപ്പെടുന്നത്. ടോടാബ എന്നയിനം സമുദ്രജീവികൾക്കായുള്ള മത്സ്യബന്ധനമാണ് വാക്വിറ്റകളെയും വലയ്ക്കുന്നത്. ടോടാബകളും വാക്വിറ്റകളുടെ താമസമേഖലയിൽ കാണപ്പെടാറുണ്ട്.

വായിക്കാം: ഗർഭിണിയായ സഹപ്രവർത്തകയ്‍ക്ക് വിഷം നൽകി യുവതി, എല്ലാം ക്യാമറയില്‍ പതിഞ്ഞു, കാരണം കേട്ട് സകലരും അമ്പരന്നു

ഏകദേശം 1.5 മീറ്റർ നീളവും 68 കിലോഗ്രാം ഭാരവുമുള്ള ജീവികളാണ് വാക്വിറ്റകൾ. ചാരനിറത്തിൽ ശരീരമുള്ള ഇവയുടെ കണ്ണുകളിലും ചുണ്ടിലും കറുത്ത പാടുകളുണ്ട്. ഉരുണ്ട തലകളുമാണ് ഇവയ്ക്ക്. ഫൊസീന സൈനസ് എന്നറിയപ്പെടുന്ന ഇവ പോർപോയിസ് എന്ന ജീവിവിഭാഗത്തിൽ പെടുന്നു. ഡോൾഫിനുകൾ, തിമിംഗലങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന സെറ്റേഷ്യൻസ് എന്ന സമുദ്ര സസ്തനി വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവികളാണ് വാക്വിറ്റകൾ.

വായിക്കാം: ഭാര്യ പിണങ്ങിപ്പോയി, തിരികെ വരാൻ അമ്മായിഅമ്മ വച്ച ഡിമാൻഡ് കേട്ട് യുവാവ് നേരെ കുടുംബകോടതിയിലേക്ക് 
 

Latest Videos
Follow Us:
Download App:
  • android
  • ios