Asianet News MalayalamAsianet News Malayalam

കാണാതായ മുങ്ങൽ വിദഗ്ദയുടെ മൃതദേഹം സ്രാവിന്‍റെ വയറ്റില്‍; മരണം ആക്രമണം മൂലമല്ലെന്ന് സുഹൃത്തുക്കള്‍

സ്രാവിന്‍റെ ശരീരത്തില്‍ നിന്നാണ്  മുങ്ങൽ വിദഗ്ദയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. എന്നാല്‍ അവളെ ഒരിക്കലും സ്രാവ് ആക്രമിക്കില്ലെന്നും മരണ കാരണം മറ്റെന്തോ ആണെന്നും സുഹൃത്തുക്കളും പറയുന്നു. 

Missing diver's body found in shark's stomach
Author
First Published Oct 9, 2024, 4:52 PM IST | Last Updated Oct 9, 2024, 4:52 PM IST


ഇന്തോനേഷ്യൻ തീരത്ത് നിന്ന് കാണാതായ അമേരിക്കൻ വനിത കോളിൻ മോൺഫോറിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ ഒരു  സ്രാവിന്‍റെ വയറ്റിൽ നിന്നും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബർ 26 ന് പുലാവു റെഡാങ് ദ്വീപിന് സമീപം ഡൈവിംഗ് നടത്തുന്നതിനിടെയാണ് 68 കാരിയായ മോൺഫോറിനെ കാണാതായത്.  സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ പിടികൂടിയ ഒരു സ്രാവിന്‍റെ വയറ്റില്‍ നിന്നും മോൺഫോറിന്‍റെതെന്ന് വിശ്വസിക്കുന്ന ചില വസ്തുക്കളും അവരുടെ വെറ്റ്സ്യൂട്ടും കുളിക്കുന്ന സ്യൂട്ടും കണ്ടെത്തുകയായിരുന്നു. കാണാതായ കോളിൻ മോൺഫോറിനെ സ്രാവ് ആക്രമിച്ചിരിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 

മോൺഫോറിനെ കാണാതായ  ഡൈവ് സൈറ്റിൽ നിന്ന് 70 മൈൽ അകലെയുള്ള തിമോർ-ലെസ്റ്റെയ്ക്ക് സമീപത്ത് നിന്നാണ് ഒക്ടോബർ 4 ന് മത്സ്യത്തൊഴിലാളികള്‍‌ സ്രാവിനെ പിടികൂടിയത്. എന്നാൽ, സുഹൃത്ത് കിം സാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ അവകാശവാദം നിഷേധിച്ചു. തന്‍റെ നല്ല സുഹൃത്ത് എന്നാണ് കിം സാസ്, മോൺഫോറിനെ തന്‍റെ കുറിപ്പില്‍ വിശേഷിപ്പിച്ചത്. മോൺഫോറിന്‍റെ മരണം സ്രാവിന്‍റെ ആക്രമണം മൂലമല്ലെന്നും മറിച്ച് ഡൈവിംഗ് സമയത്ത് സംഭവിച്ച ഒരു മെഡിക്കൽ പ്രശ്നവുമായി ബന്ധപ്പെട്ടിരിക്കാമെന്നും കിം ചൂണ്ടിക്കാട്ടുന്നു. 

കൂട്ടുകാരിയുടെ ആണ്‍സുഹൃത്തിന്‍റെ മൂത്ത സഹോദരിയാണ് അവന്‍റെ യഥാര്‍ത്ഥ അമ്മയെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറി; വൈറൽ

മരിച്ച് പോയ മകന്‍റെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാൻ അനുമതി; കേസ് നടന്നത് നാല് വർഷം

സ്രാവ് അവളെ ഭക്ഷിച്ചിരിക്കാൻ സാധ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. "കോളീന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. അവളുടെ വിരലടയാളങ്ങൾ (തിരിച്ചറിയാൻ കഴിയുന്നത്)  യുഎസ് എംബസിയും പ്രാദേശിക സർക്കാരും മരണത്തിന്‍റെ തെളിവിനായി ഉപയോഗിക്കുന്നു. ആഴ്ചകൾക്ക് മുമ്പ് സ്രാവ് അവളെ ആക്രമിച്ചിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല," സാസ് എഴുതി. 

സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍

അതേസമയം ഗ്രൂപ്പിന്‍റെ ഡൈവ് മാസ്റ്ററുടെയും മറ്റ് രണ്ട് മുങ്ങൽ വിദഗ്ധരുടെയും ഡൈവ് റെക്കോർഡുകൾ, ഫോട്ടോകൾ, ദൃക്സാക്ഷി വിവരണങ്ങൾ എന്നിവ കടലിലെ ഒഴുക്കിലെ മാറ്റം കാരണം മടങ്ങിപ്പോകാൻ അവര്‍ തീരുമാനിക്കുമ്പോൾ മോൺഫോർ കടലടിയില്‍ 24 അടി താഴ്ചയിലായിരുന്നുവെന്നാണ്. അപ്പോഴും പകുതിയോളം ഓക്സിജന്‍ അവശേഷിച്ചിരുന്നു. മാത്രമല്ല അവള്‍ നല്ലൊരു മുങ്ങല്‍ വിദഗ്ദയാണെന്നും സാസ് ചൂണ്ടിക്കാട്ടി. അവളുടെ ജീവിതം അവസാനിപ്പിച്ചത് ഒരു സ്രാവാണെന്ന് കരുതാന്‍ തനിക്കാകില്ലെന്നും അവരെഴുതി. സ്രാവിന്‍റെ ശരീരത്തില്‍ നിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തിയത് കൊണ്ട് അവളെ സ്രാവ് കൊലപ്പെടുത്തി എന്ന് പറയാനാകില്ല. ആ തെളിവുകള്‍ തെറ്റാണെന്നും സാസ് കുറിച്ചു. 

മഞ്ചാടിനിന്നവിള ഗ്രാമത്തിലെ അരുവികളില്‍ നിന്നും അപൂർവ്വ ഇനം തുമ്പിയെ കണ്ടെത്തി
 

Latest Videos
Follow Us:
Download App:
  • android
  • ios