രണ്ട് ഭാര്യമാര്‍, 28 കുട്ടികള്‍; ജീവിതം എത്രമേല്‍ ഹാപ്പിയെന്ന് മൈക്കള്‍


ഒമ്പത് മാസം മുതൽ 30 വയസുവരെ പ്രായമുള്ള 28 കുട്ടികളുടെ പിതാവാണ് ഇന്ന് മൈക്കൽ. ഇതില്‍ പതിനെട്ട് കുട്ടികള്‍ മൈക്കിളിനോടൊപ്പം വീട്ടില്‍ താമിസിക്കുന്നു.

Michael Cole says he has two wives 28 children and yet life is happy

യു.എസ്.എയിലെ വിർജീനിയയിലെ മൈക്കൽ കോൾസിന്‍റെ കുടുംബം അല്പം വലുതാണ്. അദ്ദേഹത്തിന് രണ്ട് ഭാര്യമാരിലായി 28 കുട്ടികളുണ്ട്. ഇത്രയും വലിയ കുടുംബത്തില്‍ എല്ലാം സമാധാനപരമാണെന്ന് മൈക്കില്‍ പറയുന്നു. ഇപ്പഴാണ് തന്‍റെ ജീവിതം പൂര്‍ണ്ണമായതെന്നാണ് മൈക്കളിന്‍റെ പക്ഷം. ഒന്നോ രണ്ടോ കുട്ടികളുള്ള വീടുകളില്‍ നിന്ന് കുട്ടികളേ വേണ്ടായിരുന്നുവെന്ന ആത്മഗതമുയരുമ്പോഴാണ് മൈക്കില്‍ രണ്ട് ഭാര്യമാരിലായി 28 കുട്ടികളുമായി സുഖമായി ജീവിക്കുന്നതെന്ന് മനസിലാക്കണം. ഇത്രയും വലിയൊരു കുടുംബത്തില്‍ ഏങ്ങനെയാണ് സന്തോഷം ഉണ്ടാകുന്നതെന്ന് മൈക്കിള്‍ വിശദീകരിച്ചു. 

ആദ്യ ഭാര്യ രണ്ടാം ഭാര്യയെ ജോലി സ്ഥലത്ത് വച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്.  പെട്ടെന്ന് തന്നെ ഇരുവരും വളരെയേറെ അടുത്തു. അവരൊന്നിച്ച് ജീവിക്കാനും തീരുമാനിച്ചു. അങ്ങനയൊണ് തനിക്ക് രണ്ട് ഭാര്യമാരെ കിട്ടിയതെന്ന് മൈക്കിള്‍ പറയുന്നു. എന്നാല്‍, 49 -ാം വയസില്‍, ആദ്യ ഭാര്യയായ 43 കാരി അലിസിയ കോൾസിനൊപ്പം 35 കാരിയായ ജാസ്മിൻ ജോൺസിനെയും ഭാര്യയായി സ്വീകരിക്കുമ്പോള്‍ തന്നെ മൈക്കിളിന് കുട്ടികള്‍ പത്തായിരുന്നു. ഒരു അഭിമുഖത്തില്‍ മൈക്കിള്‍ പറഞ്ഞത് ഈ വലിയ കുടുംബത്തോടൊപ്പം തന്‍റെ ജീവിതം അവസാനിക്കുമെന്നായിരുന്നു. 

'അലിസിയ അല്പം മടിയുള്ള കൂട്ടത്തിലാണ്. എന്നാല്‍ ജാസ്മിന്‍ ഉന്മേഷവതിയും തമാശക്കാരിയുമാണ്. അതിനാല്‍ ഇരുവരുടെയും എല്ലാ നല്ല കാര്യങ്ങളും എനിക്ക് ലഭിക്കുന്നു. ഇരുവരുടെയും പ്രണയം വ്യത്യസ്തമാണ്. അതിനാല്‍ ഇരുവരുമായും എനിക്ക് വ്യത്യസ്തമായ പ്രണയുമുണ്ട്. എല്ലാ ദിവസവും ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ അന്വേഷിക്കാനും സന്ദേശങ്ങള്‍ അയക്കാനും കെട്ടിപ്പിടിക്കാനും ജാസ്മിന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, അലിസിയയ്ക്ക് കാറില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനാണ് താത്പര്യം.' മൈക്കല്‍ ദി മിററിനോട് പറഞ്ഞു. 

ഇഷ്ടപ്പെട്ട സീറ്റിനായി 1000 രൂപ അധികം കൊടുത്തു, എന്നിട്ടും എയർ ഇന്ത്യ നല്‍കിയ സീറ്റ്; വൈറലായി ഒരു കുറിപ്പ്

അലിസിയ കോൾസിനെ ആദ്യം കാണുമ്പോള്‍, അപ്പോഴത്തെ തന്‍റെ പങ്കാളിയെ വഞ്ചിക്കുകയാണോയെന്ന് തനിക്ക് തോന്നിയിരുന്നു. എന്നാല്‍, ഈ ബന്ധം എന്നും നിലനില്‍ക്കുമെന്ന് മനസ് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1999 -ലാണ് മൈക്കിളും അലിസിയയും വിവാഹിതരാകുന്നത്. സ്വദേശമായ വിർജീനിയയിൽ പ്രൈവറ്റ് പോലീസ് ഓഫീസർമാരാണ് ഇരുവരും. സർവ്വകലാശാലകൾ അല്ലെങ്കിൽ തുറമുഖങ്ങൾ പോലെയുള്ള സർക്കാരിതര സ്ഥാപനങ്ങളിലാണ് ഇത്തരം പോലീസ് ഓഫീസര്‍മാര്‍ക്ക് ജോലി. ഈ സമയം എട്ട് കുട്ടികളായിരുന്നു ഇരുവര്‍ക്കുമുണ്ടായിരുന്നത്.  11 വര്‍ഷത്തിന് ശേഷം 2010 ല്‍ ജോലിസ്ഥലത്ത് വെച്ച് അലീഷ്യ ജാസ്മിനെ കണ്ടുമുട്ടി. ഇരുവരും പ്രണയത്തിലായി. 

'സൂപ്പര്‍മാന്‍ ആള് സൂപ്പറാ...'; സൂപ്പര്‍മാന്‍റെ ആദ്യ കോമിക് പുസ്തകം വിറ്റ് പോയത് ഏതാണ്ട് അമ്പത് കോടിക്ക്

ജാസ്മിനെ കൂടി ജീവിതത്തിലേക്ക് കൂട്ടാന്‍ അലിസിയ നിര്‍ബന്ധിച്ചപ്പോള്‍ മൈക്കിളിന് തടയാന്‍ കഴിഞ്ഞില്ല. വിവാഹത്തിൽ തനിക്കും തുല്യ സ്ഥാനമുണ്ടെന്ന് അദ്ദേഹം പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് ജാസ്മിനും മൈക്കിളും വിവാഹിതരായി.  മൈക്കിളുമായുള്ള വിവാഹത്തിന് മുമ്പ് ജാസ്മിന്‍ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു. ആ കുട്ടുകളെയും മൈക്കിള്‍ കുടുംബത്തേക്ക് കൂട്ടി. വിവാഹ ശേഷം ജാസ്മിന് എട്ട് കുട്ടികൾ കൂടി ജനിച്ചു. ഇന്ന് മൈക്കിളിന്‍റെ വീട്ടില്‍ പതിനെട്ട് കുട്ടികളുണ്ട്. അതേസമയം മൈക്കിളിന്‍റെ മുന്‍കാല കാമുകിമാരിലായി പത്ത് കുട്ടികള്‍ കൂടിയുണ്ട് അദ്ദേഹത്തിന്. ഒമ്പത് മാസം മുതൽ 30 വയസുവരെ പ്രായമുള്ള 28 കുട്ടികളുടെ പിതാവാണ് ഇന്ന് മൈക്കൽ. ഭാര്യമാരും കുട്ടികളും എല്ലാവരും സുഖമായി ഇരിക്കുന്നെന്ന് മൈക്കിളും പറയുന്നു. 

'ഒരിക്കല്‍ പോകണം, ഇതു പോലെ ഒഴുകി....'; അരുവിയിലൂടെ സ്ലീപിംഗ് ബെഡില്‍ ഒഴുകി പോകുന്നവരുടെ വീഡിയോ വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios