Sassee Cassee : ഉയരം രണ്ടടി പത്തിഞ്ച്, വയസ് 32, തന്റെ പ്രണയത്തിന് അതൊന്നും ഒരു തടസമല്ലെന്ന് 19 -കാരൻ
ചെറിയ ആളുകളോട് അടുപ്പമുണ്ടാവുന്നവര്‍ അവരെ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ ഭംഗിയുള്ളവരാണ് എന്ന് കരുതുന്നവരും അവരുടെ സ്വഭാവം ഇഷ്ടപ്പെടുന്നവരുമാണ് എന്നും അവള്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും ചെറിയ സ്ട്രിപ്പറാണ്(world's smallest stripper) അവള്‍, പേര് സാസി കാസി. അവളെ ഡേറ്റ് ചെയ്യുന്നതോ ഒരു ഉയരക്കാരന്‍ പയ്യനും. ഇതിന്‍റെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ അവന്‍ ട്രോള്‍ ചെയ്യപ്പെടുന്നത് പതിവാണ്. എന്നാല്‍, അതിനെതിരെ കനത്ത ഭാഷയില്‍ തന്നെ അവന്‍ മറുപടി പറയാറുമുണ്ട്. തങ്ങളുടെ പ്രണയത്തിന് ഒന്നും ഒരു തടസമല്ല എന്നാണ് അവന് ഈ സമൂഹത്തോട് പറയാനുള്ളത്.
ബ്ലെയ്ക്ക്(Blake) എന്ന് പേരുള്ള ഈ കൗമാരക്കാരന് 19 വയസ്സാണ്. തന്നെക്കാൾ പതിമൂന്ന് വയസ്സ് കൂടുതലുള്ള 32 വയസ്സുള്ള പങ്കാളി സാസി കാസി(Sassee Cassee)യുമായി ഡേറ്റിംഗ് നടത്തുകയാണ് അവൻ. അവളുടെ ഉയരക്കുറവ് കാരണം ഓൺലൈനിൽ പ്രശസ്തയായ ഒരു സ്ട്രിപ്പർ ആണ് സാസി.
സാസി ഒരു ഒണ്‍ലിഫാൻസ്(OnlyFans) താരം കൂടിയാണ്. 2 അടി 10 ഇഞ്ചാണ് അവളുടെ ഉയരം. ബ്ലെയ്ക്കിന് അവളുടെ ഇരട്ടി വലുപ്പമുണ്ട്, 5 അടി 7 ഇഞ്ചാണ് ഉയരം. അവൾ കുട്ടിയായിരുന്നപ്പോൾ തന്നെ അവളില്‍ കാർട്ടിലേജ് ഹെയർ ഹൈപ്പോപ്ലാസിയ കണ്ടെത്തി. ഇത് വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും, ഈ അസ്വാഭാവികത കാരണം അവൾക്ക് അസാധാരണമാംവിധം ചെറിയ കൈകാലുകളും അസാധാരണമായി വഴക്കമുള്ള സന്ധികളും വികസിച്ചു. അവളുടെ കാമുകൻ ബ്ലേക്കാവട്ടെ എപ്പോഴും അവളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
സാസി പറഞ്ഞു: "വേഗാസിലായിരിക്കവെയാണ് ഞാനവനോട് സംസാരിക്കുന്നത്. 'ഓ, നിങ്ങൾ അവിടെ എന്താണ് ചെയ്യുന്നത്?' എന്നാണ് അവൻ എന്നോട് ചോദിച്ചത്. ഞാൻ അവനോട് പറഞ്ഞു, 'ഞാൻ ലോകത്തിലെ ഏറ്റവും ചെറിയ സ്ട്രിപ്പറാണ്' എന്ന്. ബ്ലെയ്ക്ക് 'ഓ കൂൾ. അത് രസമാണ്' എന്ന് പറഞ്ഞു. ബ്ലേക്ക് അത് കാര്യമാക്കുന്നില്ല. അവനെന്നോട് നല്ല കരുതലുണ്ട്.''
ചെറിയ ആളുകളോട് അടുപ്പമുണ്ടാവുന്നവര്‍ അവരെ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ ഭംഗിയുള്ളവരാണ് എന്ന് കരുതുന്നവരും അവരുടെ സ്വഭാവം ഇഷ്ടപ്പെടുന്നവരുമാണ് എന്നും അവള്‍ പറയുന്നു. ബ്ലെയ്ക്ക് അവളെ ഒരുപാട് സ്നേഹിക്കുകയും ഈ ബന്ധം തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
അവൻ പറഞ്ഞു: "അവൾ ഒരു ദയയുള്ള വ്യക്തിയാണ്, ഞാൻ അവളെ വളരെയധികം സ്നേഹിക്കുന്നു, അവൾ എന്നെ സന്തോഷിപ്പിക്കുന്നു. ഞങ്ങളൊരുമിച്ച് സന്തോഷിക്കുന്നു, ചിരിക്കുന്നു. വെറുതെ ഇങ്ങനെ ചുറ്റിനടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവളുമായി സെറ്റിലാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' പ്രായവ്യത്യാസത്തെ കുറിച്ചുള്ള കമന്‍റുകള്‍ക്കും അവന് മറുപടിയുണ്ട്. പ്രായമൊക്കെ വെറും നമ്പറല്ലേ...