എങ്ങനെ പോയവനാ, ഇപ്പോള്‍ വരുന്ന വരവു കണ്ടോ? പൊലീസിനോട് പ്രതികാരം ചെയ്യാൻ പോയ യുവാവിന്‍റെ അവസ്ഥ

വീഡിയോയിൽ ​ഗൗതം നടന്നു പോകുന്നത് കാണാം. പിന്നെ കാണുന്നത് അവൻ ബൈക്കിന്റെ അടുത്തേക്ക് പോകുന്നതാണ്. പിന്നാലെ, ബൈക്കും എടുത്തിറങ്ങുന്നു.

man takes revenge on police and perform stunt in delhi arrested

അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുന്നത് സ്വാഭാവികമാണ്. പിഴയൊടുക്കിയാൽ അത് തിരികെ കിട്ടുകയും ചെയ്യും. അതുപോലെ ദില്ലിയിൽ നിന്നുള്ള ഒരു 20 -കാരന്റെ ബൈക്കും പൊലീസ് പിടിച്ചെടുത്തു. എന്നാൽ, പിഴയൊടുക്കി ബൈക്കുമെടുത്ത് പോയ അതേ വേ​ഗത്തിൽ അവന് പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നു. 

എന്താണ് സംഭവിച്ചത് എന്നല്ലേ? അനധികൃതമായി പാർക്ക് ചെയ്തതിന് കൃഷ്ണ ​ഗൗതം എന്ന യുവാവിന്റെ വാഹനം പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ഒടുവിൽ, പിഴയൊടുക്കി ​ഗൗതം തന്റെ വണ്ടി തിരികെ എടുക്കാൻ എത്തുകയും ചെയ്തു. എന്നാൽ, വണ്ടി തിരികെ എടുത്ത് മടങ്ങിപ്പോകുന്നതിന് പകരം തിരക്കുള്ള റോഡിൽ‌ വച്ച് അഭ്യാസപ്രകടനം നടത്തുകയായിരുന്നു അവൻ. 

അതോടെ പൊലീസ് അവനെ കയ്യോടെ പിടികൂടുകയും ചെയ്തു. തന്റെ വണ്ടി പിടിച്ചെടുത്ത പൊലീസിനോട് പ്രതികാരം ചെയ്യുന്നതിന് വേണ്ടിയാണ് താൻ റോഡിൽ അഭ്യാസപ്രകടനം നടത്തിയത് എന്നാണ് ​ഗൗതം പറയുന്നത്. ബൈക്കുമെടുത്ത് വരുന്നതിന്റെ മാസ് വീഡിയോ ആയിരുന്നു അവന്റെ ലക്ഷ്യം. കൂട്ടുകാരനാണ് വീഡിയോ അവന് വേണ്ടി ഷൂട്ട് ചെയ്തത്. അത് നാലാം തീയതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തു.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ​ഗൗതം നടന്നു പോകുന്നത് കാണാം. പിന്നെ കാണുന്നത് അവൻ ബൈക്കിന്റെ അടുത്തേക്ക് പോകുന്നതാണ്. പിന്നാലെ, ബൈക്കും എടുത്തിറങ്ങുന്നു. അത്യാവശ്യം തിരക്കുള്ള റോഡിൽ വച്ചായിരുന്നു അവന്റെ അഭ്യാസപ്രകടനം. എന്തായാലും, പിന്നാലെ അവനെ പൊലീസ് പൊക്കുകയും ചെയ്തു. വീണ്ടും ബൈക്കും പിടിച്ചെടുത്തു.

പൊലീസിനോടുള്ള പ്രതികാരമായി, 'അഭ്യാസപ്രകടനം നടത്തുന്നത് നിയമവിരുദ്ധമല്ല' എന്ന കാപ്ഷനോടെ പോസ്റ്റ് ചെയ്യാനായിരുന്നു ആ വീഡിയോ ഷൂട്ട് ചെയ്തത് എന്ന് ​ഗൗതം പൊലീസിനോട് സമ്മതിച്ചു. എന്തായാലും, ​ഗൗതം ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. 

വായിക്കാം: ആരാടാ നിന്റെ ഭയ്യ, കോൾ മീ ബോസ്; ഓട്ടോയിൽ മാസ് അറിയിപ്പ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios