'സോംബി'കളായി യുവാക്കൾ, കുഴിമാടം മാന്തി ശവം പുറത്തെടുക്കുന്നതും പതിവ്, മയക്കുമരുന്ന് കാരണം അടിയന്തരാവസ്ഥ

വ്യാപകമായി രാജ്യത്ത് മനുഷ്യരുടെ കുഴിമാടങ്ങൾ മാന്തപ്പെടുകയാണ്. കുഷ് നിർമ്മിക്കുന്നത് ചില വിഷപദാർത്ഥങ്ങളും ഒപ്പം മനുഷ്യരുടെ അസ്ഥിയും ചേർത്താണത്രെ. ഇങ്ങനെ മനുഷ്യരുടെ അസ്ഥിക്ക് വേണ്ടിയാണ് ആളുകൾ കുഴിമാടങ്ങൾ മാന്തുന്നത്.

kush zombie drug addicts dig up graves Sierra Leone declares emergency

മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെക്കൊണ്ട് വലഞ്ഞ് ഒരു രാജ്യം. ഒടുവിലിപ്പോൾ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നിരിക്കുകയാണ്. 'കുഷ്' എന്ന മയക്കുമരുന്നിന്റെ വില്പനയും ഉപയോ​ഗവും വ്യാപകമായതോടെയാണ് ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. 

കുഷ് എന്ന മയക്കുമരുന്നിന്റെ ഉപയോ​ഗം ഇവിടെ വ്യാപകമാണ്. സോംബി മയക്കുമരുന്നായ കുഷ് കാരണം രാജ്യത്ത് മരണവും വർധിക്കുകയാണ്. ഇതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോ​ഗത്തിന് തടയിടുന്നതിന് വേണ്ടി പ്രത്യേക ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും പ്രസിഡണ്ട് പറയുന്നു. 

അതുപോലെ മയക്കുമരുന്നിന് അടിമകളായവർക്ക് വേണ്ടി അവരെ പരിചരിക്കുന്നതിനായി പ്രൊഫഷണലായ ആളുകളുടെ പ്രവർത്തനം ഉറപ്പാക്കുന്ന കേന്ദ്രങ്ങൾ രാജ്യത്തുടനീളം തുറക്കുമെന്നും പ്രസിഡണ്ട് പറയുന്നു. മരണക്കെണി എന്നാണ് മയക്കുമരുന്നായ കുഷിനെ പ്രസിഡണ്ട് വിശേഷിപ്പിക്കുന്നത്. രാജ്യത്ത് മയക്കുമരുന്ന് വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർക്ക് വേണ്ടിയുള്ള പരിശോധനയും അറസ്റ്റും വ്യാപകമായി ഉണ്ടാവുമെന്നും പ്രസിഡണ്ട് പറഞ്ഞു. 

ഇത് മാത്രമല്ല, മറ്റൊരു ദുരന്തവും രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. വ്യാപകമായി രാജ്യത്ത് മനുഷ്യരുടെ കുഴിമാടങ്ങൾ മാന്തപ്പെടുകയാണ്. കുഷ് നിർമ്മിക്കുന്നത് ചില വിഷപദാർത്ഥങ്ങളും ഒപ്പം മനുഷ്യരുടെ അസ്ഥിയും ചേർത്താണത്രെ. ഇങ്ങനെ മനുഷ്യരുടെ അസ്ഥിക്ക് വേണ്ടിയാണ് ആളുകൾ കുഴിമാടങ്ങൾ മാന്തുന്നത്. ആയിരക്കണക്കിന് ശവകുടീരങ്ങളാണത്രെ രാജ്യത്ത് തകർത്തിരിക്കുന്നത്. അതോടെ പലയിടത്തും ശവകുടീരങ്ങൾക്ക് കാവൽ ഏർപ്പാടാക്കിയിരിക്കുകയാണ്. 

ആറ് വർഷം മുമ്പാണ് രാജ്യത്ത് കുഷിന്റെ ഉപയോ​ഗം തുടങ്ങുന്നതും വ്യാപകമാകുന്നതും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സോംബി മയക്കുമരുന്നായ കുഷിന്റെ ഉപയോ​ഗത്തെ തുടർന്ന് യുവാക്കൾ സോംബികളെ പോലെ അലയുന്ന കാഴ്ച ഇവിടെ പതിവാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios