നഗരങ്ങളിലേക്ക് ചേക്കേറാന്‍ പദ്ധതിയുണ്ടോ? എങ്കിൽ ഇന്ത്യയിലെ മികച്ച അഞ്ച് നഗരങ്ങള്‍ ഏതെന്ന് അറിയാം

 റിയൽ എസ്റ്റേറ്റ് ഉപദേശക സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് പുറത്ത് വിട്ട ,ഇന്ത്യയിലെ വാങ്ങാല്‍ ശേഷി അനുപാതം കുറഞ്ഞ അഞ്ച് പ്രധാന നഗരങ്ങള്‍ ഏതൊക്കെ എന്നറിയാം. 

If you are planning to buy a house know the top five cities in India


ളുകളുടെ വരുമാനം വർദ്ധിക്കുന്നതിന് ആനുപാതികമായി തന്നെ അവരുടെ വാങ്ങാനുള്ള ശേഷിയും വർദ്ധിക്കും. ഈ പ്രവണത റിയൽ എസ്റ്റേറ്റ് മേഖലയെ നേരിട്ട് ബാധിക്കുന്നു. അതാണ് വീടുകളുടെയും സ്ഥലങ്ങളുടെയും വില കുതിച്ചുയരാൻ കാരണമായത്. കൂടുതൽ വരുമാനം ഉള്ള വ്യക്തികൾക്ക് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് ഈ സാഹചര്യത്തിൽ ഒരു വെല്ലുവിളി അല്ല. എന്നാൽ, താഴ്ന്ന വരുമാനമുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം ഒരു വീട് സ്വന്തമാക്കുക എന്നത് അയാളിൽ ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ചെറുതല്ല. പറഞ്ഞു വരുന്നത് നിങ്ങള്‍ ഒരു വീട് വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ വസ്തുവിന്‍റെ വില താരതമ്യേന താങ്ങാനാകുന്ന ചില നഗരങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനാണ്. ഇതിൽ പ്രധാനപ്പെട്ട അഞ്ച് നഗരങ്ങളുടെ ഒരു പട്ടിക കഴിഞ്ഞ ദിവസം റിയൽ എസ്റ്റേറ്റ് ഉപദേശക സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ടിരുന്നു.  ആ നഗരങ്ങൾ ഏതൊക്കെയാണെന്ന് അറിയാം. 

ഈ പട്ടികയിലെ ആദ്യ നഗരം ഗുജറാത്തിലെ അഹമ്മദാബാദാണ്. അഹമ്മദാബാദിലെ താങ്ങാനാവുന്ന അനുപാതം (affordability ratio) 21 ശതമാനമാണ്.  പൂനെയും കൊൽക്കത്തയും ഈ പട്ടികയിൽ രണ്ടും മൂന്നും  സ്ഥാനങ്ങളിൽ നില്‍ക്കുന്നു. ഈ നഗരങ്ങളിലെ താങ്ങാനാവുന്ന വില 24 ശതമാനമാണ്. 25 ശതമാനം താങ്ങാനാവുന്ന അനുപാതത്തിൽ ചെന്നൈ നാലാം സ്ഥാനത്തും 26 ശതമാനം താങ്ങാനാവുന്ന അനുപാതത്തിൽ ബാംഗ്ലൂർ അഞ്ചാം സ്ഥാനത്തുമാണ്.താങ്ങാനാവുന്ന അനുപാതം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് നിങ്ങളുടെ വരുമാനത്തിൽ നിന്ന് എത്ര തുക ഒരു നഗരത്തിൽ ഒരു വീട് വാങ്ങാൻ ചെലവഴിക്കാം എന്നാണ്. ഉദാഹരണത്തിന്, അഹമ്മദാബാദിൽ ഒരു വീട് വാങ്ങാൻ, നിങ്ങളുടെ വരുമാനത്തിന്‍റെ ശരാശരി 21 ശതമാനം നിങ്ങൾ ചെലവഴിക്കേണ്ടിവരും.  

മരിച്ചെന്ന് കരുതി അടക്കാന്‍ ചെന്നപ്പോള്‍ അസാധാരണ ശബ്ദം; യുഎസില്‍ 74 കാരിക്ക് പുതുജീവന്‍

റിപ്പോർട്ട് പ്രകാരം ഡൽഹിയിൽ ഇത് 27 ശതമാനമാണ്. അഹമ്മദാബാദിലെ താങ്ങാനാവുന്ന അനുപാതം 2010 -ൽ 46 ശതമാനമായിരുന്നതാണ് ഇപ്പോൾ 21 ശതമാനമായി കുറഞ്ഞത്. നേരത്തെ, അന്താരാഷ്‌ട്ര പ്രോപ്പർട്ടി കൺസൾട്ടൻസിയായ നൈറ്റ് ഫ്രാങ്ക് 'പ്രൈം ഗ്ലോബൽ സിറ്റി ഇൻഡക്‌സ് ക്യു1 2024' റിപ്പോർട്ടിൽ മുംബൈയും ദില്ലിയും ശരാശരി വാർഷിക വിലയിൽ വർധന രേഖപ്പെടുത്തി. അതേസമയം ബെംഗളൂരുവിലെ ആഡംബര ഭവനങ്ങളിൽ നേരിയ ഇടിവും ഇക്കാലത്ത് രേഖപ്പെടുത്തി. അന്താരാഷ്ട്ര സൂചികയിൽ മുംബൈയുടെ വാങ്ങല്‍ ശേഷിയില്‍ ഗണ്യമായ ഉയർച്ചയ്ക്ക് കാരണം നഗരത്തിലെ ഡിമാൻഡ് വർധിച്ചതാണെന്ന് നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 

'ഞാനാണ് അലക്സ', 'അല്ല ഞാനാണ് അലക്സ'; സ്ത്രീയുടെ ശബ്ദം ആമസോണ്‍ അലക്സയെ കുഴപ്പത്തിലാക്കുന്നു

Latest Videos
Follow Us:
Download App:
  • android
  • ios