സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ കേക്കിൽ പല്ല്, അന്വേഷണം ആരംഭിച്ച് പൊലീസ്

സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ കേക്ക് വീട്ടിലെത്തിച്ചു കഴിച്ചു തുടങ്ങിയപ്പോഴാണ് അതിനുള്ളിൽ നിന്നും പല്ലു കണ്ടെത്തിയത്. തൻറെ കുടുംബത്തിലെ ആരുടെയും പല്ലല്ല അതെന്നും പല്ല് കണ്ടതും താൻ ഭയന്നുപോയി എന്നുമാണ് യുവതി പറയുന്നത്.

human tooth found in mooncake bought from supermarket in china

സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ മൂൺകേക്കിൽ മനുഷ്യൻറെ പല്ല് കണ്ടെത്തിയതിനെ തുടർന്ന് സൂപ്പർമാർക്കറ്റ് ശൃംഖലയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു പൊലീസ്. യുഎസ് സൂപ്പർമാർക്കറ്റ് ശൃംഖലയായ സാംസ് ക്ലബ്ബിൽ നിന്നും വാങ്ങിയ കേക്കിലാണ് യുവതി മനുഷ്യൻറെ പല്ല് കണ്ടെത്തിയത്.

കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ചാങ്‌ഷൗവിൽ നിന്ന് വാങ്ങിയ മൂൺ കേക്കിലാണ് മനുഷ്യൻറെ പല്ല് കണ്ടത്. ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡൗയിനിൽ യുവതി പങ്കുവച്ച വീഡിയോ വ്യാപകമായ വിമർശനങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിനാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 

സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ കേക്ക് വീട്ടിലെത്തിച്ചു കഴിച്ചു തുടങ്ങിയപ്പോഴാണ് അതിനുള്ളിൽ നിന്നും പല്ലു കണ്ടെത്തിയത്. തൻറെ കുടുംബത്തിലെ ആരുടെയും പല്ലല്ല അതെന്നും പല്ല് കണ്ടതും താൻ ഭയന്നുപോയി എന്നുമാണ് യുവതി പറയുന്നത്. തുടർന്നാണ് താൻ പൊലീസിൽ പരാതി നൽകിയതെന്നും യുവതി പറഞ്ഞു. 

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സാംസ് ക്ലബ്ബിനോട് വിശദീകരണം ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തെ ഗൗരവതരമായി എടുക്കുന്നുവെന്നും എന്താണ് സംഭവിച്ചത് എന്ന് അറിയാൻ കമ്പനിയുടെ ഭാഗത്ത് നിന്നുമുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ചാങ്‌സൗവിലെ സാംസ് ക്ലബ്ബ് വക്താക്കൾ അറിയിച്ചു. തീർത്തും അസാധ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത് എന്നും സംഭവം ഗൗരവതരമായി എടുക്കുമെന്നും കുറ്റക്കാരായവരെ കണ്ടെത്തുമെന്നും അധികൃതർ പറഞ്ഞു.

എന്നാൽ, സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സാംസ് ക്ലബ്ബിൻ്റെ മെയിൻലാൻഡ് സ്റ്റോറുകളിൽ ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഇത് ആദ്യമല്ല.  2022-ൽ, തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു സ്ത്രീ തൻ്റെ അമ്മാവൻ വാങ്ങിയ സ്വിസ് റോളുകളിൽ മൂന്ന് കൃത്രിമ മനുഷ്യ പല്ലുകൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. അന്നും അന്വേഷണം നടത്തുമെന്ന് സ്റ്റോർ പ്രസ്താവിച്ചെങ്കിലും പിന്നീട് കാര്യമായ വിവരങ്ങൾ ഒന്നും പുറത്തുവന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios