ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം വൈറൽ, 292 കോടി നഷ്ടപരിഹാരം, ജീവനക്കാരിയുടെ തലയിൽ വീണത് ​ഗ്ലാസ്ഡോർ

അപകടത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അപകടം സംഭവിച്ചതിന് പിന്നാലെ ഒരു വർഷം അവൾക്ക് ജോലിക്ക് വരാനേ സാധിച്ചില്ല.

glass door shatters on ex JP Morgan employee Meghan Brown 292 crore compensation

ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ വച്ച് തൊഴിലാളികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ സാധാരണയായി നഷ്ടപരിഹാരം നൽകാറുണ്ട്. അതുപോലെ തൊഴിലാളികൾ എന്തെങ്കിലും ഉപകരണങ്ങളോ, വസ്തുക്കളോ ഒക്കെ തകർത്താൽ ആ തുക അവരുടെ കയ്യിൽ നിന്നും ഈടാക്കുകയും ചെയ്യാറുണ്ട്. ഇൻവെസ്റ്റ് ബാങ്കിം​ഗിൽ പ്രവർത്തിക്കുന്ന ജെപി മോർഗൻ എന്ന ഒരു പ്രമുഖ കമ്പനിക്ക് അതുപോലെ വൻ തുകയാണ് തങ്ങളുടെ മുൻ ജീവനക്കാരിക്ക് നല്കേണ്ടി വന്നിരിക്കുന്നത്. 

ന്യൂയോർക്ക് സിറ്റിയിലെ കെട്ടിടത്തിൻ്റെ ഗ്ലാസ് വാതിൽ അവളുടെ മേൽ തകർന്നു വീണതിന് പിന്നാലെയാണ് കമ്പനിക്ക് മേഗൻ ബ്രൗൺ എന്ന ജീവനക്കാരിക്ക് നഷ്ടപരിഹാരം നൽകേണ്ടി വന്നത്. അതും $35 മില്ല്യൺ അതായത് ഏകദേശം 292 കോടി രൂപയാണ് ജീവനക്കാരിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരിക. ​ഗ്ലാസ് വാതിൽ തകർന്നു വീണതിനെ തുടർന്ന് ജീവനക്കാരിയുടെ മസ്തിഷ്കത്തിൽ ഭേദമാക്കാനാവാത്ത ക്ഷതം സംഭവിച്ചു എന്നതിന്റെ പേരിലാണ് കമ്പനിക്ക് ഈ ഭീമൻ തുക നഷ്ടപരിഹാരം നൽകേണ്ടി വന്നിരിക്കുന്നത്. 

2015 -ലാണ് മേ​ഗന് അപകടം സംഭവിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അപകടം സംഭവിച്ചതിന് പിന്നാലെ ഒരു വർഷം അവൾക്ക് ജോലിക്ക് വരാനേ സാധിച്ചില്ല. പിന്നീട് ജോലിക്ക് വന്നുവെങ്കിലും 2012 -ൽ കമ്പനി അവളെ പിരിച്ചു വിടുകയായിരുന്നു. മസ്തിഷ്കത്തിനേറ്റ പരിക്ക് മൂലം അവൾക്ക് തന്റെ ജോലി കൃത്യമായി ചെയ്യാൻ സാധിക്കാതെ വന്നു. 

പിന്നാലെ, അവൾ ജോലിക്ക് ചേർന്ന ക​മ്പനികളിൽ നിന്നും അവളെ പിരിച്ചുവിടുകയായിരുന്നു. ഇതിനെല്ലാം പുറമെ ഈ അപകടത്തിന് പിന്നാലെ അവൾക്ക് തന്റെ പ്രണയജീവിതവും നഷ്ടപ്പെട്ടു. പിന്നാലെയാണ് അവൾ കേസുമായി മുന്നോട്ട് പോകുന്നത്. മൂന്നാഴ്ചത്തെ വിചാരണയ്ക്ക് ശേഷം മാൻഹട്ടൻ സുപ്രീം കോടതിയാണ് അവൾക്ക് 292 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios