Asianet News MalayalamAsianet News Malayalam

അമ്മയായാലും അരുത്; ഉയരം കൂടാൻ മകന് ഭക്ഷണത്തിൽ മരുന്ന് ചേർത്തു നൽകി നടി, മുന്നറിയിപ്പുമായി ഡോക്ടർമാർ

തൻ്റെ മകനായി തയ്യാറാക്കുന്ന പോഷകസമൃദ്ധമായ വിഭവം എന്ന കുറിപ്പോടെയാണ് ഇവർ വീഡിയോ പങ്കുവെച്ചത്. എന്നാൽ, വിഭവം തയ്യാറാക്കുന്നതിനിടയിൽ മകന്റെ ഉയരം വർദ്ധിപ്പിക്കാൻ എന്ന് അവകാശപ്പെട്ടുകൊണ്ട് അതിനുള്ളിൽ ചേർത്ത പ്രത്യേകം മരുന്നാണ് വിവാദ ചർച്ചകൾക്ക് വഴിതുറന്നത്.

Deng Sha china actress add height-boosting drugs to her sons food doctors warns
Author
First Published Oct 2, 2024, 5:26 PM IST | Last Updated Oct 2, 2024, 5:26 PM IST

ഉയരം കൂട്ടുന്നതിനായി 11 വയസ്സുള്ള മകൻ്റെ ഭക്ഷണത്തിൽ മരുന്നുകൾ ചേർത്ത് നൽകിയ യുവതിക്ക് ഡോക്ടർമാരുടെ മുന്നറിയിപ്പ്. ചൈനയിലെ പ്രശസ്തയായ നടിയും സോഷ്യൽ മീഡിയാ താരവുമായ യുവതിയാണ് മകൻ്റെ ഭക്ഷണത്തിൽ ഉയരം വർധിപ്പിക്കാൻ എന്ന് അവകാശപ്പെട്ടു കൊണ്ട് പ്രത്യേക മരുന്നുകൾ ചേർത്ത് നൽകിയത്. ഇതിൻറെ വീഡിയോ ഇവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഗുരുതരമായ ആരോഗ്യ മുന്നറിയിപ്പ് നൽകിക്കൊണ്ട് ഡോക്ടർമാർ രംഗത്ത് വന്നത്.

ജനപ്രിയ ചൈനീസ് കോസ്റ്റ്യൂം ടിവി ഷോകളിലൂടെ പ്രശസ്തയായ ഡെങ് ഷാ എന്ന 38 -കാരിയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ചൈനീസ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ വെയ്‌ബോയിൽ 7 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ഇവർ പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. 

തൻ്റെ മകനായി തയ്യാറാക്കുന്ന പോഷകസമൃദ്ധമായ വിഭവം എന്ന കുറിപ്പോടെയാണ് ഇവർ വീഡിയോ പങ്കുവെച്ചത്. എന്നാൽ, വിഭവം തയ്യാറാക്കുന്നതിനിടയിൽ മകന്റെ ഉയരം വർദ്ധിപ്പിക്കാൻ എന്ന് അവകാശപ്പെട്ടുകൊണ്ട് അതിനുള്ളിൽ ചേർത്ത പ്രത്യേകം മരുന്നാണ് വിവാദ ചർച്ചകൾക്ക് വഴിതുറന്നത്.

വീഡിയോയിൽ ഇവർ തന്റെ മകന്റെ ഉയരത്തെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുമുണ്ട്. പ്രായത്തിനനുസരിച്ച് ആവശ്യമായ 160 സെൻ്റിമീറ്ററിനും 170 സെൻ്റിമീറ്ററിനും ഇടയിലുള്ള ശരാശരി ഉയരവുമായി താരതമ്യപ്പെടുത്തുമ്പോൾ 146 സെൻറീമീറ്റർ മാത്രം ഉയരം ഉണ്ടായിരുന്ന തൻറെ മകൻ ക്ലാസിലെ ഏറ്റവും ഉയരം കുറഞ്ഞ ആൺകുട്ടികളിൽ ഒരാളായിരുന്നു എന്നാണ് ഡെങ് ഷാ പറയുന്നത്. 

എന്നാൽ, ഇപ്പോൾ താൻ ഉയരം കൂടുന്നതിനുള്ള പ്രത്യേക മരുന്ന് ചേർത്ത് ഭക്ഷണം തയ്യാറാക്കി കൊടുത്തു തുടങ്ങിയതോടെ മകൻറെ ഉയരം വർദ്ധിച്ചു എന്നും അവർ പറയുന്നു.

ചൈനയിലെ മെയിൻലാൻഡ് ഇൻറർനെറ്റിലുടനീളം വീഡിയോ അതിവേഗം പ്രചരിക്കുകയും വെയ്‌ബോയിൽ 100 ​​ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ചെയ്തു. എന്നാൽ, ഈ ക്യാപ്‌സ്യൂളുകളുടെ ഫലപ്രാപ്തിയെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും നിലവിൽ ഇല്ല, കൂടാതെ നിർദ്ദിഷ്ട ബ്രാൻഡും സപ്ലിമെൻ്റ് കോമ്പോസിഷനും വീഡിയോയിൽ അവർ വെളിപ്പെടുത്തിയിട്ടുമില്ല. 

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ചൈനയിൽ, "ഉയരം വർദ്ധിപ്പിക്കാൻ" എന്ന പേരിൽ വിപണനം ചെയ്യപ്പെടുന്ന ചില കുട്ടികളുടെ ആരോഗ്യ സപ്ലിമെൻ്റുകളിൽ വിറ്റാമിൻ ഡിയും അമിനോ ആസിഡായ എൽ-ലൈസിനും അടങ്ങിയിട്ടുണ്ട്, സാധാരണയായി ഒരു കുപ്പിക്ക് 200 മുതൽ 400 യുവാൻ (US$28-US$56) വരെയാണ് വില.

എന്നാൽ, ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിനെതിരെ ചൈനയിലെ ഡോക്ടർമാർ പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം മരുന്നുകളുടെ ഉപയോഗം ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

മകന്റെ ശബ്ദം കേട്ടാലും വിശ്വസിക്കരുത്, ജാ​ഗ്രത വേണം, എല്ലാം ചെയ്തത് എഐ ഉപയോ​ഗിച്ച്, 25 ലക്ഷം തട്ടാൻ ശ്രമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios