വാഹനാപകടങ്ങൾ വ്യാജമായി സൃഷ്ടിച്ച് പണം തട്ടുന്ന സൈക്കിൾ യാത്രക്കാരൻ പിടിയിൽ

പണം നൽകാൻ തയ്യാറാകാത്ത വരെ പോലീസിൽ പരാതി നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയും ഇയാൾ പണം വാങ്ങിച്ചെടുക്കും. 
 

Cyclist arrested for swindling money created by fake car accidents

വാഹനാപകടങ്ങൾ വ്യാജമായി സൃഷ്ടിച്ച് കാർ ഡ്രൈവർമാരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്നത് പതിവാക്കിയ സൈക്കിൾ യാത്രക്കാരൻ പിടിയിൽ. രണ്ട് മാസം കൊണ്ട് ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തത് 11.65 ലക്ഷം രൂപ(14,000 യുഎസ് ഡോളർ. ചൈനയിലെ ബീജിംഗിലാണ് സംഭവം. തിരക്കുള്ള സമയങ്ങളിൽ ബീജിംഗിലെ തെരുവുകളിൽ ഇയാള്‍ സൈക്കിൾ ചവിട്ടുകയും ബോധപൂർവം കാറുകളെ സമീപിച്ച് കാറിൽ സ്വയം ഇടിച്ച് വീഴുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. നിലത്ത് വീണു കഴിഞ്ഞാൽ കുറ്റം കാർ ഡ്രൈവറുടെ തലയിൽ കെട്ടിവച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങിക്കും. ബെയ്ജിംഗ് ടിവി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഷാങ് എന്ന തട്ടിപ്പുകാരനാണ് പോലീസിന്‍റെ പിടിയിലായത്.

ചൈനയിൽ തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് ബ്ലോക്കിൽ നിന്നും രക്ഷപ്പെടാനായി മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത റോഡുകളിലൂടെ അനധികൃതമായി വാഹനം ഓടിക്കുന്നത്  പതിവാണ്. ഇത്തരത്തിൽ വരുന്ന വാഹനങ്ങളെയാണ് ഇയാൾ ലക്ഷ്യം വയ്ക്കുക. അനധികൃതമായി വാഹനം ഓടിച്ചു വരുന്നത് കൊണ്ടുതന്നെ വാഹന ഉടമകൾ ഇയാൾ ആവശ്യപ്പെടുന്ന പണം നൽകി തടിയൂരുകയാണ് പതിവ്. പണം നൽകാൻ തയ്യാറാകാത്ത വരെ പോലീസിൽ പരാതി നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയും ഇയാൾ പണം വാങ്ങിച്ചെടുക്കും. 

ന്യൂസിലന്‍ഡിലെ ഈ വർഷത്തെ വൃക്ഷ പുരസ്കാരം 105 അടി ഉയരമുള്ള 'നടക്കുന്ന മര'ത്തിന്

ചൈനയിൽ, മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത പാതയിലൂടെ കാർ ഓടിക്കുന്നത് കണ്ടെത്തിയാൽ, ഡ്രൈവർക്ക് 200 യുവാൻ (US$28) പിഴയും അവരുടെ ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് രണ്ട് പോയിന്‍റ് കുറയ്ക്കുകയും ചെയ്യും. ഓരോ തവണയും അപകടം സംഭവിക്കുമ്പോൾ താൻ 100 മുതൽ ആയിരം യുവാൻ വരെ നഷ്ടപരിഹാരമായി ആവശ്യപ്പെടാറുണ്ടെന്നാണ് ഷാങ് പറയുന്നത്. ഡ്രൈവർമാർ കൂടുതൽ പരിഭ്രാന്തനായി കാണപ്പെടുകയാണെങ്കിൽ താൻ കൂടുതൽ പണം തട്ടിയെടുക്കുമെന്നും ഇയാൾ പറയുന്നു. എന്നാൽ, ഒരു ദിവസം തന്നെ പലതവണയായി ഒരേ ഡ്രൈവർമാരെ ഇയാൾ ഇത്തരത്തില്‍ പറ്റിക്കാന്‍ ശ്രമിച്ചതോടെയാണ് സംഗതി പുറത്തായത്. തുടർന്ന് ഡ്രൈവർമാർ പോലീസിൽ പരാതി നൽകുകയും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഷാങ്ങിന്‍റെ തട്ടിപ്പ് വ്യക്തമായതും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തും. 

400 വർഷം പഴക്കമുള്ള ഹോട്ടലിൽ നിന്ന് 'പുരോഹിത പ്രേത'ത്തിന്‍റെ ചിത്രം പകർത്തിയെന്ന് യുകെ ഗോസ്റ്റ് ഹണ്ടേഴ്സ്

Latest Videos
Follow Us:
Download App:
  • android
  • ios