വില കൂടുതലെന്ന് പറഞ്ഞ് തർക്കം, യുവാവിന്റെ കാർ തല്ലിത്തകർത്ത് കോഫിഷോപ്പ് ഉടമ, അയാളത് അര്‍ഹിക്കുന്നെന്ന് കമന്‍റ്

ഇത്രയും വില താൻ വാങ്ങിയ സാധനങ്ങൾക്ക് ആകില്ലെന്നും തന്നെ പറ്റിക്കാൻ നോക്കുന്നതാണെന്നും ആരോപിച്ച ഉപഭോക്താവ് കോഫിയും വെള്ളവും കോഫി ഷോപ്പിലേക്ക് തന്നെ വലിച്ചെറിയുന്നു. തുടർന്ന് ഇയാൾ കാറിൽ കയറി പോകാൻ ഒരുങ്ങുന്നതിനിടയിലാണ് കോഫി കോഫി ഷോപ്പിൽ ഉണ്ടായിരുന്ന യുവതി ഒരു ചുറ്റിക കൊണ്ട് കാറിൻറെ മുൻവശത്തെ ഗ്ലാസ് അടിച്ചു തകർത്തത്.

Coffee shop owner smashing the customers car after dispute over coffee price

കഫേ ഉടമയും ഉപഭോക്താവും തമ്മിൽ വിലയെ ചൊല്ലി ഉണ്ടായ വാക്കുതർക്കം ഒടുവിൽ ചുറ്റികകൊണ്ട് ഉപഭോക്താവിന്റെ കാർ കഫെ ഉടമ അടിച്ചു തകർക്കുന്നതിൽ കലാശിച്ചു. അമേരിക്കയിലെ സിയാറ്റിലിലുള്ള ഒരു വഴിയോര കോഫി ഷോപ്പായ 'എ ടേസ്റ്റ് ഓഫ് ഹെവൻ' എസ്‌പ്രസ്സോയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.  സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

കഫെയിലെത്തിയ ഉപഭോക്താവ് തൻറെ വാഹനത്തിൽ നിന്നും പുറത്തിറങ്ങി ഒരു കോഫിയും ഒരു ഗ്ലാസ് വെള്ളവും ഓർഡർ ചെയ്യുന്നു. ഓർഡർ ചെയ്ത സാധനങ്ങൾക്കൊപ്പം കഫേ ഉടമയായ യുവതി നൽകിയ ബിൽ $22 (ഏകദേശം 1,835 രൂപ) ആയിരുന്നു. എന്നാൽ, ഇത്രയും വില താൻ വാങ്ങിയ സാധനങ്ങൾക്ക് ആകില്ലെന്നും തന്നെ പറ്റിക്കാൻ നോക്കുന്നതാണെന്നും ആരോപിച്ച ഉപഭോക്താവ് കോഫിയും വെള്ളവും കോഫി ഷോപ്പിലേക്ക് തന്നെ വലിച്ചെറിയുന്നു. തുടർന്ന് ഇയാൾ കാറിൽ കയറി പോകാൻ ഒരുങ്ങുന്നതിനിടയിലാണ് കോഫി കോഫി ഷോപ്പിൽ ഉണ്ടായിരുന്ന യുവതി ഒരു ചുറ്റിക കൊണ്ട് കാറിൻറെ മുൻവശത്തെ ഗ്ലാസ് അടിച്ചു തകർത്തത്.

വീഡിയോ ദൃശ്യങ്ങളിൽ ഇരുവരും തമ്മിൽ ശക്തമായ വാക്കേറ്റം നടക്കുന്നതും തൊട്ടു പുറകിലായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നതും കാണാം. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് തൻറെ കടയിൽ നിന്നും വാങ്ങിയ സാധനങ്ങൾ ആവശ്യമില്ലെങ്കിൽ അത് തിരികെ നൽകാൻ യുവതി ആവശ്യപ്പെട്ടപ്പോഴാണ് ഉപഭോക്താവ് അത് അവർക്ക് നേരെ വലിച്ചെറിഞ്ഞത്. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതും പിന്നീട് ചുറ്റിക കൊണ്ട് കാർ ഗ്ലാസ് അടിച്ചു തകർക്കാൻ കാരണമായതും.

റിപ്പോർട്ടുകൾ പ്രകാരം ഉപഭോക്താവ് ആവശ്യപ്പെട്ടത് 32 ഔൺസ് കാപ്പിയും 24 ഔൺസ് വെള്ളവും ആയിരുന്നു. അതിന് സാധാരണയായി ഈടാക്കുന്നത് $20 (ഏകദേശം 1,668 രൂപ) ആണ്. എന്നാൽ, ഇവിടെ കോഫി ഷോപ്പ് ഉടമയായ എമ്മ ലീ $22 (ഏകദേശം 1,835 രൂപ) ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios