നടൻ തെരുവിൽ യാചിച്ച് നേടുന്നത് മാസം 8 ലക്ഷം, കൊള്ളാമല്ലോടോ തന്റെ അഭിനയമെന്ന് നെറ്റിസൺസ്

ഒരുമാസം കൊണ്ട് ഇയാൾ എട്ട് ലക്ഷം രൂപ വരെ സമ്പാദിക്കാറുണ്ടത്രെ. ചൈനയിലെ ഒരു നല്ല ജോലിയുള്ള വ്യക്തി മാസത്തിൽ മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുമ്പോഴാണ് തന്റെ അഭിനയപാടവം കൊണ്ട് യാചകനെ പോലെ അഭിനയിച്ച് ജിങ്കാങ് എട്ട് ലക്ഷം വരെ നേടുന്നത്. 

chinese actor earns eight lakh per month by begging in tourist spots rlp

ചൈനയിലെ ഒരു നടൻ ടൂറിറ്റ് സ്പോട്ടുകളിൽ ഭിക്ഷ യാചിച്ച് ഒരുമാസം ഉണ്ടാക്കുന്നത് എട്ടുലക്ഷം രൂപ. കഴിഞ്ഞ 12 വർഷങ്ങളായി ലു ജിങ്കാങ് എന്ന പ്രൊഫഷണൽ ചൈനീസ് നടൻ ഈ തിരക്കേറിയ ടൂറിസ്റ്റ് സ്പോട്ടിൽ ഭിക്ഷ യാചിച്ച് പണം സമ്പാദിക്കുകയാണത്രെ. 

ജിങ്കാങ്ങിന്റെ മുഷിഞ്ഞ വസ്ത്രങ്ങളും രൂപവും കണ്ടാൽ അയാൾ ഏതോ ഒരു പാവം യാചകനാണ് എന്നേ ആർക്കും തോന്നൂ. പണവും ഭക്ഷണങ്ങളും പാനീയവും എല്ലാം ഇങ്ങനെ ആളുകളിൽ നിന്നും ഇയാൾക്ക് കിട്ടാറുണ്ട്. നല്ല നടനാണ് എന്നത് കൊണ്ടുതന്നെ എങ്ങനെ ഒരു യാചകനായി പാളിച്ചകളില്ലാതെ അഭിനയിക്കാം എന്നും അതിലൂടെ ഒരു നല്ല തുക തന്നെ നേടിയെടുക്കാം എന്നും ജിങ്കാങ്ങിന് നല്ല ബോധ്യമുണ്ട്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ക്വിംഗ്മിംഗ് ഷാങ്ഹെ ഗാർഡനിലാണ് സാധാരണയായി ഇയാള്‍ യാചിക്കുന്നത്.

യാചകനായി മാറുന്നതിന് വേണ്ടി അയാൾ തന്റെ മുഖം അഴുക്ക് പുരണ്ടതാക്കുന്നു. അതുപോലെ വിഷാദഭാവത്തിലാണ് നിൽപ്പ്. കുറച്ച് കീറിപ്പറിഞ്ഞ, മുഷിഞ്ഞ എന്നാൽ മാന്യമായ വസ്ത്രമാണ് യാചിക്കാൻ ചെല്ലുമ്പോൾ ധരിക്കുന്നത്. ദയ തോന്നുന്ന ടൂറിസ്റ്റുകൾ മിക്കവാറും ജിങ്കാങ്ങിന് വലിയ തുക തന്നെ നൽകാറുണ്ട്. അങ്ങനെ ഒരുമാസം കൊണ്ട് ഇയാൾ എട്ട് ലക്ഷം രൂപ വരെ സമ്പാദിക്കാറുണ്ടത്രെ. ചൈനയിലെ ഒരു നല്ല ജോലിയുള്ള വ്യക്തി മാസത്തിൽ മൂന്ന് ലക്ഷം രൂപ വരെ സമ്പാദിക്കുമ്പോഴാണ് തന്റെ അഭിനയപാടവം കൊണ്ട് യാചകനെ പോലെ അഭിനയിച്ച് ജിങ്കാങ് എട്ട് ലക്ഷം വരെ നേടുന്നത്. 

ജിങ്കാങ്ങിന് അഭിനയിക്കാൻ ഇഷ്ടമാണ്. തനിക്ക് അഭിനയിക്കാൻ ഇഷ്ടമാണ്. താൻ യാചകനായി അഭിനയിക്കുന്നു. അതിലൂടെ തനിക്ക് പണവും കിട്ടുന്നു എന്നാണ് ജിങ്കാങ് പറയുന്നത്. എന്തായാലും, അയാളുടെ വീട്ടുകാർക്ക് അയാളിങ്ങനെ തെരുവുകളിൽ യാചിച്ച് നടക്കുന്നതിനോട് തീരെ താല്പര്യമില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios