'ലോകത്തിലെ ഏറ്റവും മോശം റെയിൽവേ സ്റ്റേഷനുള്ള അവാർഡ് ഈ റെയിൽവേ സ്റ്റേഷനോ?' വൈറലായി ചിത്രം
പ്രവർത്തിക്കാത്ത ഒരു എസ്കലേറ്ററിൽ നടന്നു കയറുന്ന ആളുകളെയാണ് ചിത്രത്തിൽ കാണുന്നത്. ഒപ്പം തന്നെ എസ്കലേറ്ററിന് അടുത്തുള്ള ഭിത്തിയിൽ നിറയെ പാനും ഗുട്ഖയും ഒക്കെ തുപ്പിയതിന്റെ അടയാളങ്ങളും കാണാം. കണ്ടാൽ അറപ്പുതോന്നുന്ന കാഴ്ചയാണ് ഇത്.
പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ഇന്നും നമ്മിൽ പലർക്കും അറിയില്ല. തോന്നുന്നിടത്തെല്ലാം തുപ്പുക, മാലിന്യം വലിച്ചെറിയുക തുടങ്ങി പല പ്രവൃത്തികളും നമ്മിൽ പലരും ചെയ്യാറുണ്ട്. എന്നാൽ, മിക്ക വിദേശരാജ്യങ്ങളിലും ഇങ്ങനെ ചെയ്താൽ കുടുങ്ങും. കനത്ത പിഴയൊടുക്കേണ്ടി വരും. അതിനാൽ തന്നെ പൊതുസ്ഥലങ്ങളെല്ലാം മനോഹരമായി കാണാം.
ഇവിടെയും നിയമമുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല. ആരും കാണുന്നില്ല എന്ന് തോന്നിയാൽ (ചിലപ്പോൾ കണ്ടാലും) പൊതുസ്ഥലത്ത് തുപ്പുകയും മൂത്രമൊഴിക്കുകയും ഒക്കെ ചെയ്യുന്ന അനേകം പേരുണ്ട്. എന്തായാലും, അതുപോലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുംബൈയിലെ ബോറിവാലി ലോക്കൽ സ്റ്റേഷനിൽ നിന്നാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്. അയ്യേ, എന്തൊരു വൃത്തിഹീനം എന്ന് ആരായാലും പറഞ്ഞുപോകുന്ന തരത്തിലാണ് ഇവിടെ നിന്നുള്ള കാഴ്ച.
പ്രവർത്തിക്കാത്ത ഒരു എസ്കലേറ്ററിൽ നടന്നു കയറുന്ന ആളുകളെയാണ് ചിത്രത്തിൽ കാണുന്നത്. ഒപ്പം തന്നെ എസ്കലേറ്ററിന് അടുത്തുള്ള ഭിത്തിയിൽ നിറയെ പാനും ഗുട്ഖയും ഒക്കെ തുപ്പിയതിന്റെ അടയാളങ്ങളും കാണാം. കണ്ടാൽ അറപ്പുതോന്നുന്ന കാഴ്ചയാണ് ഇത്.
ഇത് ശരിക്കും ദയനീയമാണ്. ബോറിവാലി ഈസ്റ്റ് (വിരാർ എൻഡ്) എസ്‌കലേറ്റർ മിക്കവാറും എല്ലാ ദിവസവും പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. അതിൻ്റെ ചുറ്റുപാടുകൾ പാൻ ഗുട്ഖ പാടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് എന്നും ചിത്രത്തോടൊപ്പമുള്ള കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്.
റെയിൽവെ സേവയും ഈ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. "നിങ്ങളുടെ പരാതിയിൽ ഉടനടി നടപടിയെടുക്കുന്നതിന് ദയവായി മൊബൈൽ നമ്പർ ഞങ്ങളുമായി ഡിഎം വഴി പങ്കിടാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് http://railmadad -ലും നിങ്ങളുടെ പരാതികൾ നേരിട്ട് ഉന്നയിക്കാം. വേഗത്തിലുള്ള പരിഹാരത്തിനായി indianrailways.gov.in അല്ലെങ്കിൽ 139 ഡയൽ ചെയ്യുക" എന്നാണ് റെയിൽവെ സേവ കുറിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം