പ്രായത്തെ തോൽപ്പിച്ച് ബ്രയാൻ ജോൺസന്‍; സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറല്‍
2018, 2023, 2024 എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വർഷങ്ങളിലെ തന്‍റെ മുഖത്തിന്‍റെ ക്ലോസപ്പ് ചിത്രങ്ങളാണ് ഒരു കൊളാഷായി ബ്രയാൻ ജോൺസൺ എക്സിൽ പങ്കുവെച്ചത്.
പ്രായത്തെ തോൽപ്പിക്കാനുള്ള ടെക് സംരംഭകൻ ബ്രയാൻ ജോൺസന്‍റെ ശ്രമങ്ങൾ സമൂഹിക മാധ്യമങ്ങളിലെ സ്ഥിരം ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. 46-കാരനായ ഇദ്ദേഹം തന്‍റെ പ്രായം 5.1 വർഷം കുറച്ചതായാണ് അവകാശപ്പെടുന്നത്. പ്രോജക്റ്റ് ബ്ലൂപ്രിന്‍റ് (Project Blueprint) എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ ഈ പ്രായം കുറയ്ക്കൽ പ്രക്രിയയ്ക്കായി ഓരോ വർഷവും കോടികണക്കിന് രൂപയാണ് മുടക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം പ്രായമാകൽ നിയന്ത്രിക്കുന്നതിനുള്ള നുറുങ്ങുകളും തന്‍റെ പരിവർത്തനഘട്ടങ്ങളും പങ്കിടുന്നത് പതിവാണ്.
ഇപ്പോഴിതാ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വാർദ്ധക്യത്തിനെതിരായ പരിവർത്തന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബ്രയാൻ ജോൺസൺ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ആറ് വർഷത്തിനിടെ ബ്രയാൻ ജോൺസണിന്‍റെ ശരീരത്തിന് സംഭവിച്ച മാറ്റങ്ങള്‍ വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. 2018, 2023, 2024 എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വർഷങ്ങളിലെ തന്‍റെ മുഖത്തിന്‍റെ ക്ലോസപ്പ് ചിത്രങ്ങളാണ് ഒരു കൊളാഷായി ബ്രയാൻ ജോൺസൺ എക്സിൽ പങ്കുവെച്ചത്.
ഇന്ത്യന്‍ തീരത്ത് കണ്ടെത്തിയ നഗരം ലോകത്തിലെ ഏറ്റവും പുരാതന സംസ്കാരത്തിന്‍റെ ഭാഗമോ?
ചിത്രങ്ങളിൽ അദ്ദേഹത്തിന്‍റെ മുഖത്തിന് ഇക്കാലങ്ങളില്‍ സംഭവിച്ച മാറ്റങ്ങൾ ദൃശ്യമാണ്. 2018 നെ അപേക്ഷിച്ച് മുഖം കുടുതൽ മെലിഞ്ഞതും കവിളുകൾ ഒട്ടിയതുമായി കാണാം. ഓരോ വർഷവും ഏകദേശം 2 മില്യൺ ഡോളർ (16.64 കോടി രൂപ) ആണ് ഇദ്ദേഹം തന്‍റെ പ്രായം കുറയ്ക്കുന്നതിനായി ചെലവഴിക്കുന്നത്. “എന്‍റെ ഫേസ് ഐഡി പോലും ആശയക്കുഴപ്പത്തിലാണ്. ഞാൻ മാറുകയാണ്." എന്ന കുറിപ്പോടെയാണ് ബ്രയാൻ ജോൺസൺ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. എക്‌സിൽ വൈറലായ പോസ്റ്റ് ഇതിനകം 43 ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. കർശനമായ ജീവിതശൈലി പിന്തുടരുന്ന ഇദ്ദേഹത്തിന്‍റെ ദിനചര്യകളും ഭക്ഷണക്രമവും പതിവായി നിരീക്ഷിക്കുന്നതിനായി ഡോക്ടർമാരുടെയും ഡയറ്റീഷ്യൻമാരുടെയും ശാസ്ത്രജ്ഞരുടെയും ഉൾപ്പെടെ വലിയ സംഘം തന്നെയുണ്ട്.
'ഒരു കോടിക്ക് ഇപ്പോ എന്തോ കിട്ടും?'; തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി ഒരു സോഷ്യല്‍ മീഡിയ ചോദ്യം