ജോലിക്ക് ഇന്റർവ്യൂവിന് പോവുകയാണോ? ഈ ചോദ്യങ്ങൾ ചോദിക്കുകയേ ചെയ്യരുതെന്ന് മുൻ ഗൂഗിൾ റിക്രൂട്ടർ

വർക്ക് ലൈഫ് ബാലൻസിനെ കുറിച്ച് ചോദിക്കുമ്പോൾ നിങ്ങൾക്ക് പേഴ്സണലായിട്ടുള്ള കാര്യങ്ങളാണ് കൂടുതൽ താല്പര്യം എന്നേ തോന്നൂ. കമ്പനിയുടെയോ ജോലിയുടെയോ കാര്യത്തിൽ വേണ്ടത്ര താല്പര്യമില്ല എന്ന് തോന്നിക്കാനും ഇത് കാരണമാകും എന്നും ചർച്ച് പറയുന്നു. 

asking about work life balance in an interview is not good says Nolan Church former Google recruiter

ജോലിക്കായിട്ടുള്ള അഭിമുഖത്തിന് പോയാൽ നമുക്കും ചില ചോദ്യങ്ങളൊക്കെ ചോദിക്കാൻ ചിലപ്പോൾ അവസരം കിട്ടി എന്നിരിക്കും. ജോലിയുടെ സ്വഭാവം, ശമ്പളം ഇവയെ കുറിച്ചൊക്കെ നമുക്ക് ചോദിക്കാം. എന്നാൽ, അഭിമുഖങ്ങളിൽ ചില ചോദ്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം നിയമനം നടത്തുന്നവരിൽ ആ ചോദ്യങ്ങൾ മോശം അഭിപ്രായം ഉണ്ടാക്കും എന്നാണ് മുൻ ഗൂഗിൾ റിക്രൂട്ടറായ നോളൻ ചർച്ച് പറയുന്നത്. 

FairComp സിഇഒ ആയി മാറിയ ചർച്ച് പറയുന്നത്, ഇന്റർവ്യൂവിന്റെ സമയത്ത് വർക്ക് ലൈഫ് ബാലൻസിനെ കുറിച്ച് ചോദിക്കുന്നത് ശരിയല്ല എന്നാണ്. അത് ഇന്റർവ്യൂവിന് ചെല്ലുന്നവരെ കുറിച്ച് മതിപ്പില്ലാത്ത അവസ്ഥയാണ് റിക്രൂട്ടർമാരിൽ ഉണ്ടാക്കുക എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ചോദിക്കുന്നവർക്ക് ജോലിയോടുള്ള പ്രതിബദ്ധത കുറവായിരിക്കും എന്നാണ് ഇന്റർവ്യൂ ചെയ്യാനിരിക്കുന്നവർ കരുതുക എന്നും ചർച്ച് പറയുന്നു. 

പകരം, കമ്പനി ഏതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, കമ്പനിയിലെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരുടെ ഒരു പൊതുസ്വഭാവം എന്താണ് തുടങ്ങിയ ചോദ്യങ്ങളൊക്കെ ചോദിക്കാം എന്നും ചർച്ച് പറയുന്നു. ജോലി കിട്ടിക്കഴിഞ്ഞാൽ ഓഫറിനെ കുറിച്ച് കൃത്യമായി ചോദിച്ചറിയുകയും ചെയ്യാം. 

വർക്ക് ലൈഫ് ബാലൻസിനെ കുറിച്ച് ചോദിക്കുമ്പോൾ നിങ്ങൾക്ക് പേഴ്സണലായിട്ടുള്ള കാര്യങ്ങളാണ് കൂടുതൽ താല്പര്യം എന്നേ തോന്നൂ. കമ്പനിയുടെയോ ജോലിയുടെയോ കാര്യത്തിൽ വേണ്ടത്ര താല്പര്യമില്ല എന്ന് തോന്നിക്കാനും ഇത് കാരണമാകും എന്നും ചർച്ച് പറയുന്നു. 

മാത്രമല്ല, അതൊരു ജനറൽ ചോദ്യവുമാണ്. അതിന്റെ മറുപടിയിൽ നിന്നും ജോലി ചെയ്യാൻ പോകുന്ന കമ്പനിയെ കുറിച്ച് വലിയ ധാരണ കിട്ടാൻ സാധ്യതയേ ഇല്ല. അതിന് പകരം വളരെ കൃത്യമായി ഉത്തരങ്ങൾ കിട്ടുന്ന, കമ്പനിയുടെ ജോലിയുടെ രീതിയെ കുറിച്ച് മനസിലാക്കാനാവുന്ന ചോദ്യങ്ങൾ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

Latest Videos
Follow Us:
Download App:
  • android
  • ios