ഭാര്യ ന​ഗരത്തിൽ പ്രശസ്ത, തനിക്കതിഷ്ടമല്ല, വിവാഹമോചനം വേണമെന്ന് ഭർത്താവ്

ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. ന​ഗരത്തിലാകെ രാഷ്ട്രീയക്കാരിയായ ഭാര്യയുടെ പോസ്റ്ററുകളും മറ്റും പതിച്ചിട്ടുണ്ട്. ഇതൊന്നും ഭർത്താവിന് തീരെ ഇഷ്ടപ്പെടുന്നില്ല.

agra man seeks divorce because wifes interest in politics rlp

ദമ്പതികളായാൽ പരസ്പരം എല്ലാ കാര്യത്തിലും പിന്തുണക്കുന്നവരായിരിക്കണം എന്ന് നാം പറയാറുണ്ട്. എന്നാൽ, ഒരാളുടെ വളർച്ചയിൽ അസൂയ വച്ചുപുലർത്തുന്ന ഭാര്യമാരും ഭർത്താക്കന്മാരും ഉണ്ട്. ഇത് പലപ്പോഴും പല പ്രശ്നങ്ങളിലേക്കും ഒടുവിൽ വിവാഹമോചനത്തിലേക്കും വരെ നയിക്കാം. അതുപോലെ ഒരു സംഭവമുണ്ടായിരിക്കുന്നത് ആ​ഗ്രയിലാണ്. 

ഭർത്താവാണ് ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ടത്. അതിന്റെ കാരണമാണ് വിചിത്രം. ഭാര്യയ്ക്ക് രാഷ്ട്രീയത്തിൽ ഭയങ്കര താല്പര്യമാണ്. അവർ സജീവമായി രാഷ്ട്രീയത്തിൽ ഇടപെടുന്നു. ഇത് ഭർത്താവിനെ ആകെ അസ്വസ്ഥനാക്കുകയാണ്. അതിനാൽ തനിക്ക് വിവാഹമോചനം വേണം എന്നാണ് ഭർത്താവ് പറയുന്നത്. ഭർത്താവിന് താല്പര്യമുള്ളതിനേക്കാൾ കൂടുതൽ പ്രശസ്തി ഭാര്യയ്ക്ക് ന​ഗരത്തിലുണ്ട്. അതും ഭർത്താവിന് തീരെ ഇഷ്ടപ്പെടുന്നില്ല. 

ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. ന​ഗരത്തിലാകെ രാഷ്ട്രീയക്കാരിയായ ഭാര്യയുടെ പോസ്റ്ററുകളും മറ്റും പതിച്ചിട്ടുണ്ട്. ഇതൊന്നും ഭർത്താവിന് തീരെ ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല, ഭാര്യ അപരിചിതരോട് മിണ്ടുന്നതോ, എന്തിന് അപരിചിതരെ കാണുന്നതോ പോലും ഭർത്താവിന് ഇഷ്ടമല്ല. പിന്നാലെയാണ് ഇയാൾ വിവാഹമോചനം വേണം എന്ന് ആവശ്യപ്പെട്ടു തുടങ്ങിയത്. 

ഭർത്താവ് സിക്കന്ദ്ര പ്രദേശത്തെ താമസക്കാരനും ഭാര്യ ന്യൂ ആഗ്രയിലെ താന സ്വദേശിയുമാണ്. ദമ്പതികൾക്ക് ഒരു കുട്ടിയും ഉണ്ട്. രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനത്തിലും വളരെ സജീവമാണ് ഭാര്യ എന്നതാണ് ഭർത്താവിനെ അലട്ടുന്ന ഏക പ്രശ്നം. എന്നാൽ, ഭാര്യയ്ക്കാകട്ടെ ഇതിലാണ് താല്പര്യവും. 

എല്ലാ ഞായറാഴ്ചകളിലും ആഗ്ര പൊലീസ് ലൈനിൽ ഫാമിലി കൗൺസിലിംഗ് നടത്താറുണ്ട്. കൗൺസിലർ ഡോ. അമിത് ഗൗഡയുടെ അടുത്താണ് ഈ വ്യത്യസ്തമായ കേസ് എത്തിയിരിക്കുന്നത്. ഭർത്താവ് ഇതുവരെ 3 കൗൺസിലിംഗ് സെഷനുകൾക്ക് എത്തിയിട്ടുണ്ട്. പുതിയ സെഷന്റെ തീയതിയും നിശ്ചയിച്ചിട്ടുണ്ട്. കൗൺസിലിം​ഗ് ഫലപ്രദമാകും എന്ന് കരുതുന്നു എന്നാണ് ഡോ. അമിത് പറയുന്നത്.  

വായിക്കാം: ഐഡിയയൊക്കെ കൊള്ളാം, പക്ഷേ ചീറ്റിപ്പോയി, അച്ഛനിൽ നിന്നും 2 ലക്ഷം തട്ടാൻ മകൻ ചെയ്തത് കണ്ടോ? 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios